ഡി.എം.കെ. മന്ത്രിമാര്* ഇന്ന് രാജിക്ക്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഡി.എം.കെ. മന്ത്രിമാര്* ഇന്ന് രാജിക്ക്*

    543 അംഗ ലോക്്*സഭയില്* കേവലഭൂരിപക്ഷത്തിന് 272 സീറ്റുവേണം. നിലവില്* കോണ്*ഗ്രസ്സിന് 207 സീറ്റ്-സഖ്യകക്ഷികളുടെ പിന്തുണയോടെ യു.പി.എയുടെ അംഗബലം 274. ഭൂരിപക്ഷം മൂന്ന് സീറ്റു മാത്രം. 18 സീറ്റുള്ള ഡി.എം.കെ പിന്തുണ പിന്*വലിച്ചാല്* അംഗബലം 256 ആയി കുറയും. 22 എം.പിമാരുടെ പിന്തുണയുള്ള മുലായത്തിന്റെ സമാജ്*വാദി പാര്*ട്ടി പിന്തുണ വാഗ്ദാനം ചെയ്തിട്ടുള്ളതിനാല്* യു.പി.എയ്ക്ക് ആശങ്കപ്പെടാനില്ല

    ചെന്നൈ/ന്യൂഡല്*ഹി: സീറ്റു തര്*ക്കത്തെച്ചൊല്ലി കരുണാനിധി ഉയര്*ത്തിയ വെല്ലുവിളി കോണ്*ഗ്രസ് കരുതലോടെ നേരിടുമ്പോള്*, തങ്ങളുടെ സമ്മര്*ദ തന്ത്രത്തിന്റെ കരുത്തുകൂട്ടി ഡി.എം.കെ. മന്ത്രിമാര്* തിങ്കളാഴ്ച കേന്ദ്രമന്ത്രിസഭയില്* നിന്ന് രാജിനല്*കും. ഇതിനിടെ യു.പി.എ. സര്*ക്കാറിന്റെ നിലനില്*പ് അപകടത്തിലല്ലെന്നും സര്*ക്കാര്* തുറന്ന പിന്തുണ നല്*കുമെന്നും വ്യക്തമാക്കി സമാജ്*വാദി പാര്*ട്ടി നേതാവ് മുലായംസിങ് യാദവും രംഗത്തെത്തി.

    ഏതായാലും തര്*ക്കം പരിഹാരിക്കാന്* കോണ്*ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് ഡി.എം.കെ. പ്രതീക്ഷിക്കുന്നില്ല. ഞായറാഴ്ച രാത്രി കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയുടെ വാക്കുകളില്* ഈ ചിന്ത പ്രകടമാണ്. കോണ്*ഗ്രസ് പോയാലും തമിഴ്*നാട്ടില്* തങ്ങളുടെ നിലയില്* ഒരുമാറ്റവും ഡി.എം.കെ. നേതാക്കള്* പ്രതീക്ഷിക്കുന്നില്ല. കോണ്*ഗ്രസ്സിന് മാത്രമാവും നഷ്ടമെന്ന കണക്കുകൂട്ടലില്* കാത്തിരുന്നു കാണാനാണ് ഡി.എം.കെ. നീക്കം. ആദ്യം അറുപത് സീറ്റിന് വഴങ്ങിയ കോണ്*ഗ്രസ് മൂന്ന് സീറ്റുകൂടി ആവശ്യപ്പെട്ട് സഖ്യത്തെ അപകടത്തിലാക്കുകയാണുണ്ടായതെന്ന് ഡി.എം.കെ. കുറ്റപ്പെടുത്തുന്നു.

    നിയമസഭാ തിരഞ്ഞെടുപ്പില്* കോണ്*ഗ്രസ് കൂടെയുണ്ടാവില്ലെന്നു കരുതിത്തന്നെ പ്രവര്*ത്തനം തുടങ്ങാന്* ഡി.എം.കെ. നേതൃത്വം പാര്*ട്ടിയുടെ വിവിധ തട്ടുകളിലുള്ള ഭാരവാഹികള്*ക്ക് നിര്*ദേശം നല്*കിക്കഴിഞ്ഞു. കോണ്*ഗ്രസ്സിന് നല്*കാനായി കരുതിവെച്ചിരുന്ന 60 സീറ്റ് ഉള്*പ്പെടെ 182 സീറ്റിലും മത്സരിക്കാനാണ് ഡി.എം.കെ. തയ്യാറെടുക്കുന്നത്.

    സ്*പെക്ട്രം കുംഭകോണത്തിന്റെ പശ്ചാത്തലത്തില്* കോണ്*ഗ്രസ് കളം വിട്ട് കളിക്കുമെന്ന സംശയം ഡി. എം. കെ.യ്ക്ക്് നേരത്തേയുണ്ടായിരുന്നു. കോണ്*ഗ്രസ് നേതാവ് രാഹുല്*ഗാന്ധിക്ക് ഡി.എം.കെ. നേതൃത്വത്തോടുള്ള താത്പര്യക്കുറവും ശ്രദ്ധേയമായിരുന്നു.

    ഡി.എം.കെ. യുമായുള്ള സഖ്യം വേണ്ടെന്നു വെച്ചാലും ഈ നിയമസഭാതിരഞ്ഞെടുപ്പില്* കോണ്*ഗ്രസ്സിന് മിക്കവാറും തനിച്ച് നീങ്ങേണ്ടിവരും. തിരഞ്ഞെടുപ്പിനു മുമ്പ് ജയലളിതയുമായി കോണ്*ഗ്രസ് അടുക്കാനുള്ള സാധ്യത കുറവാണ്. തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി. ക്യാമ്പിലേക്ക് ഡി.എം.കെ. ചേക്കേറിയാല്* കോണ്*ഗ്രസ്സുമായി കൂട്ടുകൂടാന്* ജയ സന്നദ്ധയായേക്കും.

    ഭരണപങ്കാളിത്തം വേണമെന്ന കോണ്*ഗ്രസ്സിന്റെ ആവശ്യം ഡി.എം.കെ. തുടക്കത്തിലേ തന്നെ എതിര്*ത്തത് രാഹുല്* അടക്കമുള്ള കോണ്*ഗ്രസ് നേതൃത്വത്തെ അലോസരപ്പെടുത്തിയതായാണ് കോണ്*ഗ്രസ് വൃത്തങ്ങള്* സൂചിപ്പിക്കുന്നത്.

    സീറ്റുകളുടെ കാര്യത്തിലും മണ്ഡലങ്ങള്* നിശ്ചയിക്കുന്ന കാര്യത്തിലും കോണ്*ഗ്രസ് കര്*ശന നിലപാടെടുത്തത് ഇതേത്തുടര്*ന്നാണെന്നും റിപ്പോര്*ട്ടുകളുണ്ട്. അഴിമതിയുടെ പര്യായമായി വിശേഷിപ്പിക്കപ്പെടുന്ന ഡി.എം.കെ. യുമായി ഒത്തുപോകുന്നതിനേക്കാള്* നല്ലത് ഭാവി ലക്ഷ്യമിട്ടുള്ള ദീര്*ഘകാല പദ്ധതി നടപ്പാക്കുകയാണെന്ന രാഹുലിന്റെ നിലപാടാണ് കോണ്*ഗ്രസ്സിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും പറയുന്നു.

    sorry, abaddam patti. ethu enganaya move cheyyunne malayalam newslekku, ariyavunnavar pls move this to mal news
    Last edited by akkus; 7 March 2011, 02:18. Reason: Double Post! Edited
Working...
X