നര്*മത്തിനൊപ്പം പ്രണയവും ആക്ഷനുമെല്ലാം ഒന്നിക്കുന്ന ചിത്രമാണ് തേജാഭായി ആന്*ഡ് ഫാമിലി. മലേഷ്യയിലെ അധോലോക നായകന്റെയും അവന്റെ പ്രണയിനിയുടെയും കഥ.

മലേഷ്യയിലെ അധോലോകനായകനാണ് തേജ. കോലാലംപുര്* നഗരത്തെ കിടുകിട വിറപ്പിക്കുന്നവന്*. മനുഷ്യത്വത്തിനും സ്*നേഹത്തിനും യാതൊരു വിലയും ഇല്ലാത്ത ജീവിതം.
താന്* ഏറ്റെടുത്ത ദൗത്യം പൂര്*ത്തീകരിക്കാന്* ഏതു മാര്*ഗവും സ്വീകരിക്കാനും മടിയില്ലാത്തവന്*. ആരും ഭയക്കുന്ന തേജയുടെ ജീവിതത്തിലേക്കാണ് വേദിക കടന്നുവരുന്നത്.
കോലാലംപുര്* നഗരത്തില്* പൊതുപ്രവര്*ത്തകയാണ് വേദിക. അനാഥരെയും അശരണരെയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന വേദിക തികച്ചും ഒരു ത്യാഗോജ്ജ്വലമായ ജീവിതമാണ് നയിക്കുന്നത്.താനാരാണെന്ന് അറിയിക്കാതെ അവന്* പുതിയ രൂപത്തിലും ഭാവത്തിലും വേദികയുടെ മുന്നില്* പ്രത്യക്ഷപ്പെട്ടു. സൗഹൃദം പ്രണയമാകുന്നു.
തേജയും വേദികയും ഒന്നിച്ചുജീവിക്കാന്* തീരുമാനിച്ചു. തേജയുടെ വീട്ടുകാരെ കാണാന്* കേരളത്തില്* വേദികയുടെ ബന്ധുക്കള്* എത്തുകയാണ്. തുടര്*ന്നുള്ള രസകരവും സംഭവബഹുലവുമായ മുഹൂര്*ത്തങ്ങളാണ് തേജാഭായി ആന്*ഡ് ഫാമിലി എന്ന സിനിമയുടെ ഇതിവൃത്തം.
ക്രേസി ഗോപാലനു ശേഷം ദീപു കരുണാകരന്* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തേജാഭായി ആന്*ഡ് ഫാമിലിയില്* പൃഥ്വിരാജ് തേജയായി വേഷമിടുന്നു. കാര്യസ്ഥനിലൂടെ ശ്രദ്ധേയയായ അഖില ശശിധരനാണ് വേദികയായി എത്തുന്നത്.
രാജഗുരു മഹാഋഷി വശ്യവചസ്സായി സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തില്* പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്*, ജഗദീഷ്, നെടുമുടി വേണു, അശോക്, സലീംകുമാര്*, ഇന്ദ്രന്*സ്, മാമുക്കോയ, കൊച്ചുപ്രേമന്*, മോഹന്*ജോസ്, വെട്ടുകിളി പ്രകാശ്, മഞ്ജുപിള്ള, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്*.
അനന്തവിഷന്റെ ബാനറില്* പി.കെ. മുരളീധരന്*, ശാന്താമുരളി എന്നിവര്* ചേര്*ന്ന് നിര്*മിക്കുന്ന തേജാഭായി ആന്*ഡ് ഫാമിലിയുടെ ഛായാഗ്രഹണം ഷാംദത്ത് നിര്*വഹിക്കുന്നു.
ദീപക്*ദേവാണ് സംഗീതസംവിധാനം. പി.ആര്*.ഒ. എ.എസ്. ദിനേശ്. തിരുവനന്തപുരത്തും മലേഷ്യയിലുമായി ചിത്രീകരണം ആരംഭിക്കും.