വിശുദ്ധനായ ഗീവര്*ഗീസ് സഹദായെക്കുറിച്ച് സിനിമ വരുന്നു. ഓര്*ത്തഡോക്*സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണ് ക്രിസ്തുവിന്റെ ധീരനായ പോരാളിയെക്കുറിച്ച് ചിത്രം നിര്*മിക്കുന്നത്. മൂന്നാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലെ സംഭവവികാസങ്ങളാണ് കഥയുടെ പ്രമേയം.
നടന്* ക്യാപ്റ്റന്* രാജു, പുതുമുഖതാരം നിവിന്* തോമസ് തുടങ്ങി മലയാള സിനിമാരംഗത്തെ ഏറെ പേര്* ചരിത്രകഥയായ സിനിമയിലുണ്ട്. എ.ഡി. 280ല്* പലസ്തീനിലെ ഡയോപോലീഡ് എന്ന സ്ഥലത്ത് ജനിച്ച ഗീവര്*ഗീസ് സഹദ, റോമാ സാമ്രാജ്യത്തിന്റെ അധിപനായ ഡയോക്ലിഷ്യഡ് ചക്രവര്*ത്തിയുടെ സേനാംഗമായിരുന്നു. യുദ്ധത്തില്* നിപുണനായ ഗീവര്*ഗീസ് ക്രിസ്തുവചനങ്ങളിലും മാതൃകയിലും ആകൃഷ്ടനായാണ് ജീവിച്ചുപോന്നത്. പ്രാര്*ത്ഥനയും വിശ്വാസവും വഴി ആര്*ജിച്ചെടുത്ത ദൗത്യവഴിയില്* ദൈവോന്മുഖമായിരുന്നു ഗീവര്*ഗീസിന്റെ സേവന ജീവിതം. അങ്ങനെയിരിക്കെ ദൈവനിയോഗമെന്നോണം സേനാപതിയായ ഗീവര്*ഗീസ് ലിബിയായിലെത്തുന്നു. ലിബിയായിലെ സെലിന ഗ്രാമത്തില്* ഘോരസത്വമായ സര്*പ്പത്തിന്റെ തേര്*വാഴ്ച മൂലം പൊറുതിമുട്ടിയ ജനങ്ങള്*. കുടിവെള്ളത്തിനുള്ള ഉറവകളെല്ലാം തടഞ്ഞുനിര്*ത്തിയ സര്*പ്പം ദേശത്തെ പെണ്*കുട്ടികളെയെല്ലാം കൊന്നൊടുക്കുകയാണ്. പറക്കാനും സംസാരിക്കാനും കഴിയുന്ന സര്*പ്പത്തിന് ഇരയായി ദിവസം ഓരോ പെണ്*കുട്ടികളെ വേണം. സെലിന ഗ്രാമത്തിലെ സര്*വശക്തികളും സര്*പ്പിത്തിനുമുന്നില്* മുട്ടുമടക്കേണ്ടിവന്നു. നാടുവഴിയായ ലോമിയോസ് രാജാവും തന്റെ പ്രജകളുടെ ദുഃഖം കണ്ട് ഒന്നും ചെയ്യാനാകാത്ത ദയനീയസ്ഥിതിയില്* കഴിഞ്ഞുകൂടുകയാണ്. അങ്ങനെ നാടുവാഴിയായ ലോമിയോസ് രാജാവിന്റെ ഏക മകള്* ശലോമിയെ സര്*പ്പിത്തിനുനല്*കേണ്ട ഊഴമായി. വേദനയോടെ തന്റെ അരുമസന്താനത്തെ സര്*പ്പത്തിനുനല്*കി നാടുവാഴി വേദനയോടെ മടങ്ങി. ലോമിയോസിന്റെ മനസ്സില്* കൊടിയ ദുഃഖവും നിരാശയുമായി തളര്*ന്നിരുക്കുമ്പോഴാണ് തന്റെ മകള്* യാതൊരു കുഴപ്പവും സംഭവിക്കാതെ തിരിച്ചുവരുന്നത്. കൂടെ കുതിരപ്പുറത്തേറി സേനാപതിയായ ഗീവര്*ഗീസ് സഹദായും. കയ്യിലെ കുന്തംകൊണ്ട് സര്*പ്പത്തെ വക വരുത്തി. സേനാപതി തന്റെ ജീവന്* രക്ഷിച്ച കഥ മകള്* നാടുവാഴിയോട് വിവരിച്ചു. ഇതിനു പ്രത്യുപകാരമായി സ്വന്തം മകളെത്തന്നെ ഗീവര്*ഗീസിന് നല്*കാന്* നാടുവാഴി തയ്യാറായെങ്കിലും ഗീവര്*ഗീസ് സ്*നേഹപൂര്*വം നിരസിച്ചു. ഒടുവില്* തന്റെ രാജ്യവും സ്വത്തും പകുത്തു നല്*കാമെന്നു പറഞ്ഞിട്ടും ഒന്നും പ്രതിഫലമായി സ്വീകരിക്കാതെ ഗീവര്*ഗീസ് യാത്രയാകുന്നു. തിന്മയുടെയും പൈശാചികതയുടെയും പ്രതീകമായ സാത്താന്റെ അവതാരരൂപമായ സര്*പ്പത്തിന്റെ നാശത്തിന് താന്* വെറുമൊരു നിമിത്തമായി എത്തിയതാണെന്നും ദൈവാനുഗ്രഹവും കൃപയുമാണ് ഇതിനൊക്കെ കാരണമായതെന്നും ഈ നിയോഗത്തില്* പങ്കാളിയാകാന്* ഭാഗ്യം ലഭിച്ചതിലുള്ള ചാരിതാര്*ത്ഥ്യം പ്രകടിപ്പിച്ച് വിശ്വാസത്തോടെ ജീവിക്കാനും തിന്മകളെ വര്*ജിക്കാനും ആഹ്വാനം ചെയ്ത് ഗീവര്*ഗീസ് മടങ്ങുന്നു.
കൊച്ചിയുടെ വിവിധ സ്ഥലങ്ങളില്* ചിത്രീകരണം തുടങ്ങിയ സിനിമ ഈസ്റ്ററിനു മുമ്പ് പ്രദര്*ശനത്തിനെത്തും. ക്യാപ്റ്റന്* രാജുവാണ് നാടുവാഴിയായ ലോമിയോസിന്റെ വേഷത്തിലെത്തുന്നത്. യുവ നടന്* നിവിനാണ് ഗീവര്*ഗീസ് സഹദയായി അഭിനയിക്കുന്നത്. മാവേലിക്കരയിലെ സെന്റ് തോമസ് ഫിലിം മിനിസ്ട്രിയുടെ കീഴില്* ഫാ. പി.കെ. വര്*ഗീസാണ് നിര്*മാണം.
ഔദ്യോഗിക ജീവിതത്തില്* പട്ടാളക്കാരനായും സെന്റ് ജോര്*ജിന്റെ ഭക്തനും ഇടപ്പള്ളിക്കാരനുമായ തനിക്ക് ഇങ്ങനെയൊരു വേഷം കിട്ടിയതില്* ഏറെ സന്തോഷവാനാണെന്ന് ക്യാപ്റ്റന്* രാജു പറഞ്ഞു. മാവേലിക്കര ഭദ്രാസനാധിപന്* മാര്* പകോമിയോസ് തിരുമേനിയാണ് സിനിമയുടെ സ്വിച്ചോണ്*കര്*മം നിര്*വഹിച്ചത്. ഗാനങ്ങള്* പൂവ്വച്ചല്* ഖാദര്*, സംഗീതം അജിത് സുകുമാര്*, കലാസംവിധാനം സാബു, രചന ജോസ് തിരുനിലത്ത്, സി.വി. ഹരീന്ദ്രന്* എന്നിവരാണ്. മധു ബാലകൃഷ്ണനും ശ്വേതയുമാണ് ഗാനങ്ങള്* ആലപിച്ചിട്ടുള്ളത്. ഛായാഗ്രഹണം റജി, സംവിധാനം ലിന്*സണ്* റാഫേല്*.
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് വിഷയാസക്തികളാല്* വഴിതെറ്റുന്ന ഇന്നത്തെ യുവത്വത്തിനുവേണ്ടി നന്മയിലേക്കുള്ള വഴി കാട്ടിയായാണ് ഈ ചിത്രം സമര്*പ്പിക്കുന്നതെന്ന് ചിത്രത്തിന്റെ ശില്പികള്* പറഞ്ഞു.