ഉപ്പുകണ്ടം ചട്ടമ്പിമാരിലെ പുതിയ പരമ്പര വീണ്ടും പ്രശ്*നങ്ങള്* സൃഷ്ടിക്കുന്നു.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഉപ്പുകണ്ടം ചട്ടമ്പിമാരിലെ പുതിയ പരമ്പര വീണ്ടും പ്രശ്*നങ്ങള്* സൃഷ്ടിക്കുന്നു.


    ഉപ്പുകണ്ടം ചട്ടമ്പിമാരിലെ പുതിയ പരമ്പര വീണ്ടും പ്രശ്*നങ്ങള്* സൃഷ്ടിക്കുന്നു. ഉപ്പുകണ്ടം ബ്രദേഴ്*സിലെ മൂത്തവനായ കോര (സുകുമാരന്*) യുടെ മൂത്ത മകള്* കുഞ്ഞന്നാമ്മയുടെ മകന്* ബോബിയാണ് ഇപ്പോള്* നാട്ടുകാര്*ക്ക് പേടിസ്വപ്*നമായി മാറിയിരിക്കുന്നത്. തമിഴ് നായകനടനായ ശ്രീകാന്താണ് ബോബിയായി വേഷമിടുന്നത്. ശ്രീകാന്ത് ആദ്യമായാണ് മലയാളത്തിലെത്തുന്നത്.

    മാസ് റീല്*സിനുവേണ്ടി ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്യുന്ന 'ഉപ്പുകണ്ടം ബ്രദേഴ്*സ് കകാം ഭാഗം തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ഉപ്പുകണ്ടം ചട്ടമ്പികളായ കോരച്ചന്*, കറിയാച്ചന്*, പോളച്ചന്*, സേവിച്ചന്*, ജോയിച്ചന്*, ബെന്നിച്ചന്* എന്നിവരെ വെല്ലുന്ന ചട്ടമ്പിയാണ് ബോബി. പിതാവിനെപ്പോലെ മകന്* ബോബി ഒരു ചട്ടമ്പിയായി വളരുന്നതില്* അമ്മ കുഞ്ഞാന്നമ്മ(സീമ)യ്ക്ക് തീരെ താത്പര്യമില്ലായിരുന്നു. പക്ഷേ, മൂത്ത മകള്* കൊച്ചമ്മിണി ബോബിക്ക് പൂര്*ണ പിന്തുണ നല്*കിയതോടെ, ബോബി ഉപ്പുകണ്ടം ചട്ടമ്പിമാരെ വെല്ലുന്ന ചട്ടമ്പിയായി വളര്*ന്നു.

    ബോബിയുടെ അടുത്ത സുഹൃത്താണ് ആക്രി ഷാജി (സൂരാജ് വെഞ്ഞാറമ്മൂട്). മുഴുവന്* സമയവും വടിവാളുമായി നടക്കുന്ന ഗുണ്ടയാണ് ഷാജി. ബോബിയുടെ പേരു പറഞ്ഞാണ് ഷാജി ജീവിക്കുന്നത്. ബോബി സ്വന്തമായി നടത്തുന്ന പാറമട, തിയേറ്റര്* എന്നിവിടങ്ങളിലെല്ലാം ഷാജിയെ കാണാം. മദ്യപാനവും പെണ്ണുപിടുത്തവുമായിരുന്നു ഇവരുടെ പ്രധാന തൊഴില്*. എന്തു കാര്യത്തിനിറങ്ങിയാലും നൂറില്* നൂറായിരുന്നു ബോബി. ഉപ്പുകണ്ടംകാരുടെ പ്രധാന ശത്രുവായ സത്യനേശന്* പോലും ഈ കാര്യം സമ്മതിക്കും. ആരുടെ മുന്*പിലും തോല്*ക്കാത്ത ബോബി ഒരാളുടെ മുന്*പില്* മാത്രമാണ് തോറ്റത്. ഉപ്പുകണ്ടംകാരുടെ ആശ്രിതനായിരുന്ന മാരാരുടെ മകള്* ശ്രീലക്ഷ്മിയുടെ (ഹണി റോസ്) മുന്*പില്*.

    എട്ടുവീട്ടില്* അനന്തന്*പിള്ളയുടെ മകന്* എട്ടുവീട്ടില്* ഗണേശനെ അവതരിപ്പിച്ചുകൊണ്ട് തെലുങ്ക്-തമിഴ് നടന്* റിച്ചാര്*ഡ് മലയാളത്തിലെത്തുന്നു. ബോബിയുടെ അനുജന്* ലണ്ടനില്*നിന്നു വരുന്ന സെബാനായി പ്രേംനസീറിന്റെ കൊച്ചുമകന്* ഷമീര്*ഖാന്* വേഷമിടുന്നു. രചന-ജെറി മാത്യു, ക്യാമറ-ശെന്തില്*കുമാര്*. ശ്രീകാന്ത്, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്*, ജഗദീഷ്, റിച്ചാര്*ഡ്, ബാബു ആന്റണി, ബൈജു, ഷമീര്*ഖാന്*, രാജ്*മോഹന്* ഉണ്ണിത്താന്*, ജോണ്* ജോസഫ്, സ്ഫടികം സണ്ണി, കൊല്ലം ഷാ, കോട്ടയം പുരുഷന്*, സീമ, വാണിവിശ്വനാഥ്, ഹണിറോസ്, വിനില എന്നിവര്* അഭിനയിക്കുന്നു.
Working...
X