വരുന്നു സിറ്റി ഓഫ് ഗോഡ്
സിറ്റി ഓഫ് ഗോഡ് വരുന്നു. റിയോ ഡി ജനീറോയിലെ തെരുവ്-നഗരജീവിതത്തിന്റെ കഥ പറഞ്ഞ ഫെര്*ണാണ്ടോ മെരെലസിന്റെ ചിത്രമല്ലിത്. കേരളത്തില്* നടക്കുന്ന ഒരു കഥയിലൂടെ നഗരജീവിതത്തിന്റെ ഇരുണ്ട ജീവിതവും അധോലോകത്തിന്റെ നെറികേടുകളും വരച്ചിടുന്ന പൃഥ്വിരാജ്-ഇന്ദ്രജിത്ത് ചിത്രമാണിത്.
നായകന്* എന്ന ഫാസ്റ്റ്-ആക്ഷന്* കട്ട് ചിത്രത്തിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിറ്റി ഓഫ് ഗോഡിന്റെ കഥയും തിരക്കഥയും ബാബു ജനാര്*ദ്ദനനാണ്. അനില്*മാത്യു നിര്*മ്മിക്കുന്ന ഈ ചിത്രത്തില്* ഏറെക്കാലത്തിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും നായകന്*മാരായെത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത.
നോട്ട് ബുക്കിലൂടെ സിനിമയിലെത്തിയ പാര്*വതിയും റിമ കല്ലിങ്കലും നായികമാര്*. ശ്വേതാ മേനോനും രോഹിണിയും പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പതിവ് രീതിയില്* നിന്ന് വേറിട്ട ശൈലിയിലൂടെയാണ് ഓരോ രംഗങ്ങളും സിറ്റി ഓഫ് ഗോഡില്* അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രദര്*ശനത്തിന് തയ്യാറായി.
നഗരകേന്ദ്രീകൃതമായ അധോലോക കഥകള്* അത്ര പുതുമല്ലാത്ത മലയാള സിനിമയില്* പക്ഷേ തമിഴ് ആഖ്യാനശൈലിയിലൂടെയാണ് സംവിധായകനും തിരക്കഥാകൃത്തും കഥ പറയാന്* ശ്രമിക്കുന്നത്. നാല് കഥാ പശ്ചാത്തലങ്ങളില്* സംഭവിക്കുന്ന ജീവിതങ്ങളും അവയുടെ പരസ്പരബന്ധവും രസകരവും ചടുലവുമായ രീതിയില്* അവതരിപ്പിക്കാനാണ് സംവിധായകന്* ശ്രമിച്ചിരിക്കുന്നത്.
ഗുണ്ടാസംഘങ്ങളും തൊഴിലാളികളും ചേരികളും റിയല്* എസ്റ്റേറ്റ്-ബിസിനസ് കുടിപ്പകയും നിറഞ്ഞ നഗരജീവിതത്തിലെ ഭിന്നമുഖങ്ങളെ ചിത്രം അനാവരണം ചെയ്യുന്നു. ജ്യോതിലാല്* എന്ന കഥാപാത്രത്തെ പൃഥ്വിരാജും സ്വര്*ണവേല്* എന്ന എന്ന തമിഴന്* കഥാപാത്രത്തെ ഇന്ദ്രജിത്തും അവതരിപ്പിക്കുന്നു.
പൊള്ളാച്ചിയില്* നിന്നും കൊച്ചിയിലെത്തി ജീവിക്കുന്നവരുടെ കഥാപാത്രമാണ് ഇന്ദ്രജിത്തും പാര്*വതിയും അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്*ക്ക് വലിയ പ്രധാന്യമുള്ള രീതിയിലാണ് കഥയുടെ പോക്ക്. അനില്* പനച്ചൂരാന്റെ വരികള്*ക്ക് പുതുമുഖം പ്രശാന്ത് പിള്ള സംഗീതം നല്*കുന്നു.
ജഗതി ശ്രീകുമാര്*, അനില്* മുരളി, ഷാനു, ലാലു അലക്*സ്, ജഗദീഷ്, സുധീര്* കരമന, സാദിഖ്, രാജേഷ് ഹെബ്ബാര്*, നന്ദു, രാജീവ് പിള്ള, കിഷോര്* സത്യ, പ്രിയങ്ക തുടങ്ങി വന്*താരനിര തന്നെ ചിത്രത്തിലുണ്ട്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് മനോജ്. ചിത്രം മാര്*ച്ച് ഒമ്പതിന് റിലീസ് ചെയ്യുന്ന സിറ്റി ഓഫ് ഗോഡ് പ്രേക്ഷകര്*ക്ക് പുതുമയുള്ള ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവര്*ത്തകരുടെ പ്രതീക്ഷ.