മരുപ്പച്ചയായി ഗദ്ദാമ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മരുപ്പച്ചയായി ഗദ്ദാമ

    മരുപ്പച്ചയായി ഗദ്ദാമ



    ഉള്ളം പൊള്ളിക്കുന്ന ഒരു ചെറിയ 'വലിയ' സിനിമ. അതാണ് കമലിന്റെ ഗദ്ദാമ. തീയേറ്ററിലെ ഇരുട്ടില്* ഒരു നിമിഷംപോലും നമ്മെ അലസമായി ഇരിക്കാന്* അത് അനുവദിക്കുന്നില്ല. ജീവിതം പച്ചപിടിക്കുന്നതും സ്വപ്*നംകണ്ട് അറേബ്യന്* മണല്*നിലങ്ങളിലേക്ക് പറന്നിറങ്ങുന്ന മലയാളികളുടെ യഥാര്*ത്ഥ അവസ്ഥ ചിത്രം കാട്ടിത്തരുന്നു. ഒപ്പം നമ്മള്* കാണാതെ പോകുന്ന, ആരുടെയൊക്കെയോ ഉടഞ്ഞുതീരുന്ന കണ്ണീരിനെയും.

    ഗള്*ഫ് ജീവിതത്തിന്റെ വര്*ണ്ണപ്പൊലിമകളെക്കുറിച്ച് മാത്രം, കണ്ടും കേട്ടും അറിഞ്ഞ മലയാളികള്*ക്ക് ഈ സിനിമ ഒരു ഷോക്കായിരിക്കും. കാരണം, പണക്കാരന്റെ പര്യായമായി നമ്മള്* സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന 'ഗള്*ഫ്കാരന്റെ' യഥാര്*ത്ഥ ആടുജീവിതത്തിലേക്കാണ് കമല്* ക്യാമറ തിരിക്കുന്നത്. ആ കാഴ്ചകള്* നമ്മെ ഒരുപാട് അസ്വസ്ഥതകളിലേക്കും പൊറുതികേടുകളിലേക്കും വലിച്ചെറിഞ്ഞുകൊണ്ടേയിരിക്കും.

    കാവ്യാ മാധവന്* അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ജീവിത പ്രാരാബ്ധങ്ങളില്*പ്പെട്ടുഴലുന്ന ഒരു ടിപ്പിക്കല്* മലയാളി യുവതി. അതാണ് അശ്വതി. ആ ദുരിതത്തില്*നിന്നുള്ള മോചനത്തിനായി, മറ്റെല്ലാ മലയാളികളെയും പോലെ അവളും തിരഞ്ഞെടുക്കുന്നത് ഗള്*ഫ് എന്ന സ്വപ്*നഭൂമിയെയാണ്. ഒരു പുതുജീവിതവും സ്വപ്*നംകണ്ട്, ഗള്*ഫിലേക്ക് ഗദ്ദാമയായി (വീട്ടുജോലിക്കാരി) പോകുന്ന അശ്വതിയുടെ കണ്ണുകളില്* നിന്നാണ് സിനിമയുടെ തുടക്കം. ആ കണ്ണുകളില്* ജീവിതം പച്ചപിടിക്കാന്* പോകുന്നതിന്റെ ശുഭപ്രതീക്ഷയുണ്ട്. പക്ഷേ, അതിന് അല്പായുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നീട് അവള്* അനുഭവിക്കുന്ന ദുരിതങ്ങള്*ക്ക്, ഗള്*ഫ് നാടുകളില്* ജോലിതേടിപ്പോകുന്ന ഏത് പെണ്*കുട്ടിയും നേരിടുന്ന ദുരിതങ്ങളുടെ അതേ നിറമായിരുന്നു. ഇവിടെ അശ്വതി, അരക്ഷിതാവസ്ഥയില്* കഴിയുന്ന ഒരുപിടി ഗദ്ദാമമാരുടെ പ്രതിനിധിയായി മാറുന്നു.

    കാവ്യാ മാധവന്* എന്ന അഭിനേത്രിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങള്*ക്കാണ് പിന്നീട് സിനിമ സാക്ഷ്യംവഹിക്കുന്നത്. പ്രവാസ ജീവിതദുരിതങ്ങളെ സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കുന്ന കാവ്യ, തന്റെ ഓരോ ചലനങ്ങളിലൂടെയും കാണികളെക്കൂടി അതിലേക്ക് വലിച്ചടുപ്പിക്കുകയാണ്. അശ്വതി എന്ന കഥാപാത്രത്തിന്റെ ഉള്ളിലെ വിങ്ങലും പേടിയുടെ ആഴവുമെല്ലാം ആ കണ്ണുകളില്*നിന്ന് വായിച്ചെടുക്കാം. പൊടിക്കാറ്റേറ്റുകൊണ്ടുള്ള അവളുടെ മണല്*സഞ്ചാരങ്ങളിലൂടെ, മരുഭൂമിയുടെ ആഴവും പരപ്പും വന്യതയുമെല്ലാം കമല്* മനോഹരമായി ഒപ്പിയെടുക്കുന്നുമുണ്ട്. ഒരു തുള്ളി വെള്ളത്തിനായി കൈ നീട്ടുന്ന അവളുടെ നിസ്സഹായമുഖം കാണുമ്പോള്*, തൊണ്ടവരണ്ടുപോയവരുടെ വിവശതയാണ് കാണികള്* അനുഭവിക്കുന്നത്.

    പേരറിയാവുന്നവരും അല്ലാത്തവരുമായ നിരവധി അഭിനേതാക്കളുടെ മികച്ച പ്രകടനവും സിനിമയുടെ വിജയത്തില്* നിര്*ണായകമായി. ബിജുമേനോന്* അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കേവലം ഒരു പാട്ടുസീനിന്റെ ആയുസ്സുമാത്രമേയുള്ളൂ. എങ്കില്*പ്പോലും ചിത്രത്തിലുടനീളം ആ കഥാപാത്രത്തിന്റെ സാന്നിധ്യം നമ്മളറിയും. അതുപോലെയാണ് ഷൈന്* എന്ന പുതുമുഖതാരം അവതരിപ്പിച്ച ഇടയനും സുരാജ് വെഞ്ഞാറമ്മൂടിന്റെ ഉസ്മാനും. സുരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ച റോളുകളിലൊന്നായിരിക്കും ഇത്. ഭ്രമരത്തിന് ശേഷം മുരളീകൃഷ്ണന്റെ ശ്രദ്ധേയസാന്നിധ്യവും ശശി കലിംഗ, ജാഫര്* ഇടുക്കി, ലെന, കെ.പി.എ.സി. ലളിത, സുകുമാരി എന്നിവരുടെ വ്യത്യസ്ത റോളുകളും ഗദ്ദാമയെ സമ്പന്നമാക്കുന്നു. ഇവരെ കൂടാതെ നിരവധി അറബികളും ഒരു ഇന്*ഡൊനീഷ്യന്* നടിയും ചിത്രത്തില്* അഭിനയിച്ചിട്ടുണ്ട്. പ്രവാസികളുടെ ദുരിതങ്ങളില്* ഒരു കൈത്താങ്ങായി എവിടെയും എപ്പോഴും ഓടിയെത്തുന്ന റസാക്ക് എന്ന ശ്രീനിവാസന്* കഥാപാത്രം, മനുഷ്യമനസ്സില്*നിന്ന് നന്മയുടെ വെളിച്ചം അണഞ്ഞുപോയിട്ടില്ലെന്ന് നമ്മെ ഓര്*മിപ്പിക്കുന്നു.

    പ്രവാസി എഴുത്തുകാരനായ കെ.യു. ഇക്ബാലിന്റെ കഥയ്ക്ക് കമലും കെ.ഗിരീഷ് കുമാറും ചേര്*ന്നാണ് തിരക്കഥയൊരുക്കിയത്. ഇക്ബാല്* തന്റെ പ്രവാസ ജീവിത അനുഭവങ്ങളില്*നിന്ന് ആവാഹിച്ചെടുത്ത കഥയായതിനാല്*ത്തന്നെ, അതില്* ആത്മാംശത്തിന്റെ കണ്ണീരുപ്പ് കലര്*ന്നിട്ടുണ്ട്. തിരക്കഥാരചനയില്* കമലിന്റെ കൂട്ടാളിയായ ഗിരീഷ്*കുമാര്*, 'വെറുതെ ഒരു ഭാര്യ'ക്ക് ശേഷം തന്റെ തൂലികയുടെ ശക്തി തെളിയിച്ച സിനിമയാണിത്. സംഭാഷണവും ഗിരീഷിന്റേതാണ്.

    'അയാള്* കഥയെഴുതുകയാണ്' എന്ന മോഹന്*ലാല്* ചിത്രത്തിലൂടെ ഗള്*ഫ് നാടുകളുടെ സമ്പന്ന സൗന്ദര്യ കാഴ്ചകളെ മലയാളിപ്രേക്ഷകരുടെ കണ്*മുന്നിലെത്തിച്ച കമല്*, ഇത്തവണ മരുഭൂമിയുടെ പൊള്ളുന്ന കാഴ്ചകളിലേക്കാണ് ക്യാമറ തിരിച്ചത്. വിവിധ ഇടങ്ങളില്*, കാലങ്ങളില്* നടക്കുന്ന സംഭവങ്ങളെ കമല്* കൂട്ടിയിണക്കുന്ന രീതിയാണ് സിനിമയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. കഥയുടെ ഭൂതവര്*ത്തമാന കാലങ്ങളെ ഇങ്ങനെ ഒരു കണ്ണാടിയിലെന്നപോലെ, കല്ലുകടിയില്ലാതെ അതരിപ്പിക്കുമ്പോള്* കമലിലെ മാസ്റ്റര്* ഡയറക്ടറെയാണ് കാണികള്* തിരിച്ചറിയുന്നത്.


    കോഴിക്കോട് സ്വദേശികളായ ബെന്നറ്റ്, വീത്തരാഗ് എന്നിവര്* സംഗീതസംവിധാനം നിര്*വഹിച്ച പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇന്ത്യന്*അറേബ്യന്* സംഗീതധാരകളുടെ സമര്*ത്ഥമായ കൂട്ടിച്ചേര്*ക്കലിലൂടെ, കഥയുടെ മൂഡ് നിലനിര്*ത്തിക്കൊണ്ടുപോകുന്ന രീതിയില്* പാട്ടുകള്* ഒരുക്കാന്* ഇരുവര്*ക്കും കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഔട്ട് ഓഫ് സിലബസ്, സൂര്യകിരീടം, ഡോക്ടര്* പേഷ്യന്റ് എന്നീ സിനിമകള്*ക്കുവേണ്ടിയും ഇരുവരും പാട്ടുകള്* ചിട്ടപ്പെടുത്തിയിട്ടുണ്ട്. മനോജ് പിള്ളയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്ലസ്*പോയന്റാണ്. അനിത പ്രൊഡക്ഷന്*സിന്റെ ബാനറില്* പി.വി. പ്രദീപ് നിര്*മിച്ച ചിത്രം മുരളി ഫിലിംസാണ് പ്രദര്*ശനത്തിനെത്തിച്ചത്.

    മണലാരണ്യദുരിതങ്ങളില്*നിന്ന് മോചിതരായി അശ്വതിയുള്*പ്പെടെയുള്ള കഥാപാത്രങ്ങള്* സ്വന്തം മണ്ണിലേക്ക് മടങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അക്കരപ്പച്ചകളെ സ്വപ്*നം കണ്ടുറങ്ങുന്ന മലയാളികളോട്, അക്കരെയുള്ളതെല്ലാം പച്ചകളല്ലെന്ന് ഓര്*മിപ്പിക്കുകയാണ് ഇവിടെ സംവിധായകന്*. എന്നാല്*, സിനിമയിലെ അവസാന കാഴ്ച അവിടെയും തീരുന്നില്ല. അറേബ്യന്* നാടുകളില്* ഓരോ ദിവസവും കണ്ടുകിട്ടുന്ന, തിരിച്ചറിയപ്പെടാത്ത അനേകം അന്യരാജ്യ മൃതദേഹങ്ങളിലൊന്നിലേക്ക് കമല്* വീണ്ടും ക്യാമറ സൂം ചെയ്യുകയാണ്. അശ്വതിയുടെ ജീവിതത്തെ മരുഭൂമിയുടെ വന്യതയില്*നിന്ന് രക്ഷിക്കുന്ന ഇടയന്റെ മുഖമായിരുന്നു അത്. ചുട്ടുപൊള്ളുന്ന മണല്*നിലങ്ങളില്*നിന്ന് മോര്*ച്ചറിയുടെ കൊടും തണുപ്പിലേക്ക്, തിരിച്ചറിയപ്പെടാത്ത അനേകം ശവങ്ങളിലൊന്നായി കിടക്കുന്ന അവന്റെ മുഖം, തീയേറ്ററിലെ എ.സി.യുടെ കുളിരിലും നമ്മെ പൊള്ളിച്ചുകൊണ്ടേയിരിക്കും. അശ്വതിയുടെ തുറന്ന കണ്ണുകളില്* തുടങ്ങുന്ന സിനിമ, ഇടയന്റെ അടഞ്ഞ കണ്ണുകളില്* അവസാനിക്കുന്നു.

    മലയാള സിനിമാമേഖലയിലെ ഊതിവീര്*പ്പിച്ച പ്രതിസന്ധികളുടെ മരുക്കാറ്റുകള്*ക്കിടയില്* ഈ കൊച്ചു ചിത്രം ഒരു മരുപ്പച്ചയാണ്. നല്ല സിനിമകള്* ഇനിയും അന്യം നിന്നുപോയിട്ടില്ലെന്ന് ഓര്*മപ്പെടുത്തുന്ന പ്രതീക്ഷയുടെ മരുപ്പച്ച.
Working...
X