ഗദ്ദാമക്കെതിരേ പ്രവാസി മലയാളികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഗദ്ദാമക്കെതിരേ പ്രവാസി മലയാളികള്*

    ഗള്*ഫില്* വേലക്കാരിയായി എത്തിയ



    മലയാളി യുവതിക്കുണ്ടായ ദുരനുഭവങ്ങളുടെ കഥപറയുന്ന സിനിമയായ ഗദ്ദാമക്കെതിരേ പ്രവാസി മലയാളികള്* രംഗത്ത്*. കേരളത്തിന്റെ വികസനത്തില്* വലിയ പങ്കുവഹിക്കുന്ന ഗള്*ഫ്* രാജ്യങ്ങളെയും അവിടുത്തെ നാട്ടുകാരെയും ഗദ്ദാമ അപമാനിക്കുന്നുവെന്നാണ്* വിമര്*ശനം. ഇതിനു തെളിവായി സിനിമയിലെ ഓരോ ദൃശ്യത്തെക്കുറിച്ചും അക്കമിട്ടു നിരത്തുന്ന ഇ- മെയില്* സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്*. ഫേസ്*ബുക്ക്*, ട്വിറ്റര്* തുടങ്ങിയ കമ്യൂണിറ്റി സൈറ്റുകളിലും ഗദ്ദാമ വിമര്*ശനം ചര്*ച്ച ചെയ്യപ്പെടുന്നു. കാവ്യാമാധവന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവെന്നു വിശദീകരിക്കപ്പെടുന്ന ചിത്രത്തിന്റെ സംവിധായകന്* കമല്* ആണ്*.

    പ്രവാസി മലയാളിയായ കെ.യു.ഇക്*ബാല്* ആണ്* രചന.ചിത്രത്തെക്കുറിച്ച്* പ്രവാസി മലയാളികള്* ഉന്നയിക്കുന്ന വിമര്*ശനങ്ങളിലേറെയും പ്രസക്തമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിമകളെപ്പോലെ അറബി വീട്ടില്* ജീവിക്കേണ്ടിവരുന്ന സ്*ത്രീ തൊഴിലാളികളുടെ ദൈന്യതയിലേയ്*ക്കാണു ചിത്രത്തിന്റെ ക്യാമറ കടന്നു ചെല്ലുന്നതെങ്കിലും അതിനേക്കാള്* കൂടുതല്* സംസാരിക്കുന്നത്* അറബ്* ജനതയെക്കുറിച്ചാണെന്നും അവരെ ക്രൂരതയുടെ പര്യായമായി ചിത്രീകരിക്കാനാണു ശ്രമമെന്നാണു മുഖ്യ വിമര്*ശനം. കാവ്യാമാധവന്* അവതരിപ്പിക്കുന്ന അശ്വതിയുടെ പാസ്*പോര്*ട്ട്* സൗദി വിമാനത്താവളത്തില്* പരിശോധിക്കുന്ന രംഗം മുതല്* അതു പ്രകടമാണത്രേ. പൊട്ട്*തൊട്ട്*, തലമറയ്*ക്കാതെ വന്നിറങ്ങിയ പട്ടാമ്പിക്കാരി പെണ്*കുട്ടിയെ പാസ്*പോര്*ട്ട്* പരിശോധിക്കുന്ന ഉദ്യോഗസ്ഥ ക്രൂരമായാണ്* നോക്കുന്നത്*. ചിത്രത്തിലുടനീളം അറബികളെ പെണ്ണുപിടിയന്*മാരും ക്രൂരന്*മാരുമായി ചിത്രീകരിച്ചത്* കണ്ടപ്പോഴാണ്*, ഗദ്ദാമ കമലിന്റെ കയ്യില്* നിന്നു വഴുതിപ്പോയെന്നു വ്യക്തമായതെന്നും ചിത്രത്തില്* ഒരിടത്തും അറബികളെ വെറുതേ വിടാത്തതിലെ രോഷമാണു ഗദ്ദാമക്കെതിരേയുള്ള ചര്*ച്ചകളുടെ കാതല്*. അര നൂറ്റാണ്ടു മുമ്പ്* കള്ള ലോഞ്ച്* കയറി ഗള്*ഫ്* രാജ്യങ്ങളില്*പോയി ജീവിതം കരുപ്പിടിപ്പിച്ചവരെപ്പോലും അറബികള്* ജയിലില്* അടയ്*ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്*തിട്ടില്ലെന്നുമുണ്ട്* വാദം.

    സൗമ്യയെന്ന പെണ്*കുട്ടിയെ ട്രെയിനില്* നിന്നു തള്ളിയിട്ട്* മാനഭംഗപ്പെടുത്തിക്കൊന്ന ഗോവിന്ദച്ചാമി തമിഴ്*നാട്ടുകാരനയതിനാല്*, തമിഴ്*നാട്ടുകാരെല്ലാം അതുപോലെ ക്രൂരന്*മാരാണെന്നു പറയാന്* കഴിയുമോ എന്ന ചോദ്യമാണ്* വിമര്*ശകര്* ഉയര്*ത്തുന്നത്*. ചിത്രത്തില്* ഒരിടത്തും മനുഷ്യസ്*നേഹിയായ ഒരു അറബിയെപ്പോലും കാണുന്നില്ലെന്നതിലെ ഖേദവും പങ്കുവെയ്*ക്കപ്പെടുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകന്* പ്രവാസികളെ സഹായിച്ചില്ലെങ്കിലും ഉള്ള ചോറില്* മണ്ണുവാരിയിടരുത്* എന്ന അപേക്ഷയോടെയാണ്* ഇന്റര്*നെറ്റിലെ ചര്*ച്ചകള്* അവസാനിക്കുന്നത്*
Working...
X