മീനത്തില്* താലികെട്ട് എന്ന ചിത്രത്തിനുശേഷം രാജന്* ശങ്കരാടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്ലിയോപാട്ര'. പയനിയര്* വേള്*ഡ് വൈഡ് പിക്*ചേഴ്*സിന്റെ ബാനറില്* ടി.കെ.ആര്*. നായര്* നിര്*മിക്കുന്ന ഈ ചിത്രത്തില്* വിനീത്, മനോജ് കെ. ജയന്*, സുധീഷ്, ശങ്കര്*, ശങ്കര്*ദാസ്, അശ്വതി, പ്രേരണ, സുകുമാരി, സുധാചന്ദ്രന്*, ഊര്*മിള ഉണ്ണി തുടങ്ങിയവര്* കഥാപാത്രങ്ങളാകുന്നു. സതീഷ് കുമാറിന്റെ തിരക്കഥയ്ക്ക് മുരളി കൃഷ്ണന്* ഛായാഗ്രഹണം നിര്*വഹിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്* ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു.

