
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്*ലെ ആദ്യമായി സിനിമയില്* അഭിനയിക്കുന്നു. മഹേഷ് കഡിയാലിന്റെ മായീ എന്ന ചിത്രത്തിലാണ് പത്മിനി കോലാപ്പുരിയോടൊപ്പം ആശാ ഭോസ്*ലെ അഭിനയിക്കുന്നത്. ചിത്രത്തില്* ആശാ ഭോസ്*ലെയുടെ മകളുടെ റോളാണ് പത്മിനി കോലാപ്പുരിയുടേത്. 1980-ഓടെ അഭിനയം നിര്*ത്തി വിവാഹിതയായ പത്മിനിയുടെ മടങ്ങിവരവ് ചിത്രം കൂടിയാണിത്.
യഥാര്*ഥ ജീവിതത്തിലും ആശാജി തനിക്ക് ഒരു അമ്മയെ പോലെയാണെന്ന് പുതിയ ചിത്രത്തിലെ റോളിനെക്കുറിച്ച് പത്മിനി പ്രതികരിച്ചു. തന്നെ അഭിനയരംഗത്തേക്ക് കൊണ്ടുവന്നത് ആശാജിയാണ്. അവരോടൊപ്പം വെള്ളിത്തിര പങ്കിടുന്നത് അതിയായ സന്തോഷമുള്ള കാര്യമാണെന്ന് പത്മിനി പറഞ്ഞു.
ആശാ ഭോസ്*ലെയുടെ മൂത്ത സഹോദരി ലതാ മങ്കേഷ്*കര്* ഒരു ബാലതാരമായി സിനിമയില്* മുഖം കാണിച്ചിട്ടുണ്ട്.ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതോടെയാണ് അഭിനയിക്കാന്* തീരുമാനിച്ചതെന്നും മകന്* ഇതിനു പ്രോത്സാഹനം നല്കിയതായും ആശാ ഭോസ്*ലെ പറഞ്ഞു. പത്മിനി തനിക്ക് മകളെപ്പോലെയാണെന്നും പത്മിനിയോടൊപ്പം അഭിനയിക്കുന്നതില്* ഏറെ സന്തോഷം ഉണ്ടെന്നും അവര്* പറഞ്ഞു

