ഒരു ദിവസത്തിന്റെ ആയുസ്സ്*

മലയാളസിനിമ, അതിന്റെ സ്ഥായിയായ മന്ദതാളത്തില്* നിന്ന് മോചനം ആഗ്രഹിച്ചുതുടങ്ങിയോ? തന്റെ മുതുമുത്തച്ഛനേറ്റ പരാജയത്തിനുവരെ കണക്കുപറഞ്ഞ് 'വില്ലനെ' എന്നേക്കുമായി ഇല്ലാതാക്കി തറവാടിന്റെ പേരും പെരുമയും കാക്കുന്ന ഇളമുറത്തമ്പുരാന്റെ കിരീടധാരണത്തില്* അവസാനിക്കുന്ന പരമ്പരാഗത സിനിമാഘടന കൈയൊഴിയാന്* മലയാളത്തിലെ പുതുതലമുറ സംവിധായകര്* ധൈര്യം കാണിച്ചുതുടങ്ങി. 2011-ല്* മലയാളത്തില്* പുറത്തിറങ്ങിയ കോക്ക്*ടെയ്ല്*, ട്രാഫിക്, റേസ് എന്നീ ചിത്രങ്ങള്* അതിന് അടിവരയിടുന്നു. നായകന്*/വില്ലന്*/നായിക എന്ന പതിവ് കഥാപാത്ര സങ്കല്പങ്ങളും ഇവിടെ ചിതറിവീഴുന്നു.
നായകനോ നായകത്വമോ തീരെയില്ലാത്ത കഥാഘടന മാത്രമല്ല അത്. നായകന്* തന്നെ വില്ലനായി മാറുന്ന, അല്ലെങ്കില്* നായകന്റെ ചെയ്തികളെ സ്വയമേറ്റെടുക്കുന്ന വില്ലനാണ് ഇവിടെയുള്ളത്. നായകത്വമെന്നത് അടിച്ചേല്*പ്പിക്കപ്പെട്ട ഭാരമായി ഈ മൂന്നുചിത്രങ്ങളിലും വെളിപ്പെടുന്നു. 'നായകത്വ'ത്തെക്കുറിച്ചുള്ള ധാരണകളെയെല്ലാം തിരുത്തുന്നു എന്നതുമാത്രമല്ല ഈ മൂന്നുചിത്രങ്ങളെയും ഒന്നിച്ചുനിര്*ത്തുന്നത്. ഈ ചിത്രങ്ങള്* സംഭവിക്കുന്ന കാലയളവും അതിലേറെ കഥാപാത്രങ്ങളുടെ സാമ്യതയും പരിചരണരീതിയുമെല്ലാം ഈ സിനിമകളെ അസാധാരണമാംവിധം ഒന്നാക്കി മാറ്റുന്നു. മൂന്നുചിത്രങ്ങള്*ക്കും സമീപകാലത്തിറങ്ങിയ ചില വിദേശചിത്രങ്ങളുമായുള്ള ബന്ധംകൂടി കൂട്ടിവായിക്കുക.
ഒരു ദിവസത്തിന്റെ നീളം
ഈ മൂന്നു ചിത്രങ്ങളും സംഭവിക്കുന്നത് 24 മണിക്കൂറിനകത്താണ്. നേടാനും നഷ്ടപ്പെടുത്താനും തിരിച്ചുപിടിക്കാനും കീഴടങ്ങാനും കുതറിയോടാനും 24 മണിക്കൂറിനിടെ ചിലര്* നടത്തുന്ന ശ്രമങ്ങളുടെ ആകെത്തുകയാണ് റേസ്, കോക്ക്*ടെയില്*, ട്രാഫിക് എന്നീ ചിത്രങ്ങള്*. മകളെ നഷ്ടപ്പെടാതിരിക്കാന്* അച്ഛനമ്മമാര്* നടത്തുന്ന നിസ്സഹായമായ കീഴടങ്ങലുകളും കുറ്റസമ്മതങ്ങളുമാണ് റേസ്, കൊക്ക്*ടെയ്ല്* എന്നീ ചിത്രങ്ങളെ അപകടകരമാംവിധം ഒന്നാക്കി മാറ്റുന്നതെങ്കില്* വിശാലമായ അര്*ഥത്തില്* ട്രാഫിക്കും മകളുടെ ജീവന്* രക്ഷിക്കാനുള്ള ആപല്*ക്കരമായ യാത്രയുടെ കഥയാണ് (മൂന്നു ചിത്രങ്ങളിലും എന്തുകൊണ്ട് 'മകള്*' തന്നെ അതിന് കാരണമായി എന്ന് ആലോചിക്കുന്നത് രസകരമായിരിക്കും. 'മകളെ' നഷ്ടപ്പെടുന്നതാണ് 'മകനെ' നഷ്ടപ്പെടുന്നതിനേക്കാള്* കൂടുതല്* വേദനാജനകം എന്നുണ്ടോ? അഥവാ മകനോടെന്നതിനേക്കാള്* മകളോടുള്ള അച്ഛനമ്മമാരുടെ കരുതലിനും ഉത്തരവാദിത്വങ്ങള്*ക്കുമാണ് കൂടുതല്* തീവ്രത എന്നുണ്ടോ?)
മൂന്നുചിത്രങ്ങളിലും 'ഒരൊറ്റ സന്താനം-മകള്*' എന്ന തത്ത്വം പ്രയോഗിക്കപ്പെടുന്നുണ്ട്. മകളുടെ ജീവന്* സംരക്ഷിക്കാനായി എന്തും ചെയ്യാന്* തയ്യാറുള്ള അച്ഛനെ (മാതാപിതാക്കളെ)യാണ് മൂന്നുചിത്രങ്ങളിലും നാം കാണുന്നത്. റേസ്, കോക്ക്*ടെയില്* എന്നീ ചിത്രങ്ങളില്* പ്രത്യക്ഷമായും അച്ഛന്* നടത്തുന്ന സദാചാരലംഘനത്തിന് /അനീതിക്ക് എതിരായ ശിക്ഷയോ മുന്നറിയിപ്പോ താക്കീതോ ആണ് മകളെ നഷ്ടപ്പെട്ടേക്കുമെന്ന അറിവ്. ട്രാഫിക്കില്* ഇത് അച്ഛന് മകളോടും ആകെ സമൂഹത്തോടുമുള്ള അവഗണനയ്ക്കും അയാളുടെ വിസ്മൃതിക്കും എതിരായ താക്കീതാണ്
തടസ്സങ്ങളില്ലാതെ അതിവേഗത്തില്* ഓടുകയായിരുന്ന. 'ഏറ്റവും ആഹ്ലാദകരം' എന്ന് വിളിക്കപ്പെടുന്ന ജീവിതങ്ങളെ മകളുടെ തിരോധാനം/രോഗാവസ്ഥ പൊടുന്നനെ നിശ്ചലമാക്കുകയാണ് മൂന്നു ചിത്രങ്ങളിലും. അവര്* അന്നുവരെ അനുഭവിച്ചിരുന്ന ആഹ്ലാദവും തൃപ്തിയും സുരക്ഷയുമെല്ലാം പൊടുന്നനെ അസ്തമിക്കുന്നു. അവളുടെ ജീവിതം തിരികെപിടിക്കാന്* മൂന്ന് അച്ഛന്മാര്*ക്കുമുന്നിലും 24 മണിക്കൂര്* മാത്രമേയുള്ളൂ...ഇനി ഓടിത്തുടങ്ങാം..
സ്*നേഹത്തിന്റെയും പ്രതികാരത്തിന്റെയും 'കോക്ക്*ടെയില്*'
ഫിലിം എഡിറ്റര്* എന്ന നിലയില്* മലയാളചലച്ചിത്രരംഗത്ത് പ്രവര്*ത്തനപരിചയമുള്ള അരുണ്*കുമാര്* സംവിധാനം ചെയ്ത ആദ്യചിത്രമാണ് കോക്ക്*ടെയില്*. നടന്* അനൂപ് മേനോനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കനേഡിയന്* ചിത്രമായ 'ബട്ടര്*ഫ്*ളൈ ഓണ്* ദി വീല്*' എന്ന ചിത്രത്തിന്റെ മലയാള രൂപാന്തരമാണ് കോക്ക്*ടെയില്*. ഒരുദിവസം നീളുന്ന തുടര്*ച്ചയായ യാത്രകളിലൂടെയും അതിനിടെ കണ്ടുമുട്ടുന്ന ആളുകളിലൂടെയും ഇതള്*വിരിയുന്ന പ്രമേയം ഏറെ പുതുമകള്* നിറഞ്ഞതാണ്. അനൂപ്*മേനോന്* അവതരിപ്പിക്കുന്ന ആര്*കിടെക്ട് രവി അബ്രഹാം, ഭാര്യ പാര്*വതി(സംവൃത സുനില്*), മകള്* എന്നിവരടങ്ങിയ സംതൃപ്തമായ കുടുംബത്തിനകത്ത് അപ്രതീക്ഷിതമായി ഒരു ദിവസമുണ്ടാകുന്ന സംഭവങ്ങളാണ് 'കോക്ക്*ടെയില്*'
തൊഴിലിടത്തിലും പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ആരെയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്*ക്കുടമയായ രവി അബ്രഹാമും ഭാര്യയും കുഞ്ഞുമടങ്ങുന്ന (ലക്ഷണങ്ങള്* വെച്ച് കേരളത്തിലെ ഉന്നത വര്*ഗ, അണുകുടുംബം) കുടുംബത്തിന്റെ അന്നുവരെയുള്ള സ്വാസ്ഥ്യങ്ങളെ കെടുത്തിക്കളയുന്ന സംഭവങ്ങളുടെ കാരണമെന്തായിരിക്കും?
ദാരിദ്ര്യമോ, തറവാടിത്തമോ, രോഗമോ, ദാര്*ശനിക പ്രശ്*നങ്ങളോ ഒന്നും അവരെ അലട്ടുന്നില്ല. സ്*നേഹവും അതിലടങ്ങിയ പരസ്പരവിശ്വാസവും വിശ്വാസവഞ്ചനയുമാണ് ആ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. മകളെ വീട്ടില്* നിര്*ത്തി രവി അബ്രഹാമും പാര്*വതിയും ഒന്നിച്ച് യാത്ര ചെയ്യുന്നതിനിടെ ലിഫ്റ്റ് ചോദിച്ച് അയാളുടെ കാറില്* കയറിക്കൂടുന്ന വെങ്കി(ജയസൂര്യ) സാവധാനം അവര്*ക്കുമേല്* ആധിപത്യം സ്ഥാപിക്കുന്നു.
മാനസികമായ ആധിപത്യം മാത്രമല്ല അത്. രവിയുടെ മകള്* വെങ്കിയുടെ തടങ്കലിലാണെന്നും അയാള്* പറയുന്നതനുസരിച്ചില്ലെങ്കില്* മകളെ നഷ്ടപ്പെടുമെന്നും ഉറപ്പാകുന്നതോെട രവി അബ്രഹാമും പാര്*വതിയും വെങ്കി പറയുന്നതെന്തും അനുസരിക്കാന്* തയ്യാറാകുന്നു. തിരക്കേറിയ ജീവിതത്തിനിടെ രവി അബ്രഹാം എന്ന സമ്പന്നനും ബുദ്ധിമാനുമായ യുവ ആര്*കിടെക്ട് വിസ്മരിച്ചതോ അല്ലെങ്കില്* അങ്ങനെ വരുത്തിത്തീര്*ത്തതോ ആയ മറ്റൊരു ലോകത്തിലേക്കാണ് ഒരൊറ്റ ദിവസം കൊണ്ട് വെങ്കി അവരെ കൊണ്ടുപോകുന്നത്. മകളെ നഷ്ടപ്പെടുമെന്ന ഭയത്തില്*, വെങ്കി പറയുന്നതെന്തും അനുസരിക്കാന്* രവി തയ്യാറാകുന്നു.

അന്നുവരെ അയാള്*ക്ക് നിസ്സാരമായി അവഗണിക്കാന്* കഴിഞ്ഞിരുന്ന എല്ലാ അഴുക്കുചാലുകളിലൂടെയും അപമാനങ്ങളിലൂടെയും കടന്നുപോകേണ്ടിവരുമ്പോള്* 'എല്ലാം മകള്*ക്കുവേണ്ടിയാണല്ലോ' എന്ന ആശ്വാസത്തിലാണ് അയാളും ഭാര്യയും.
മകള്*ക്കുവേണ്ടിയുള്ള അച്ഛന്റെ സാഹസങ്ങള്* മുഴുവന്* അച്ഛന്റെ വിശ്വാസവഞ്ചനയ്ക്കുള്ള മകളുടെ സമര്*പ്പണമായി മാറുന്ന കാഴ്ചയാണ് സിനിമയുടെ അന്ത്യത്തില്*. ആ സമയം വരെ അന്യന്റെ മകളെ തട്ടിക്കൊണ്ടുപോയി വിലപേശിയ വെങ്കി യഥാര്*ഥത്തില്* സ്വന്തം ഭാര്യയോടുള്ള വിശ്വാസമാണ് പ്രകടിപ്പിച്ചത് എന്നറിയുന്ന മുഹൂര്*ത്തത്തില്* നായകനും വില്ലനും സ്ഥാനം മാറുകയും വെങ്കി നായകസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. വെങ്കിയുടെ ഭാര്യ ആന്*സിയും രവി അബ്രഹാമും തമ്മിലുള്ള അവിഹിത ബന്ധത്തെ തുറന്നുകാട്ടാനായിരുന്നു വെങ്കി ഒരുദിവസം നീണ്ട നാടകം കളിച്ചത്. ഇവിടെ അച്ഛന്റെ അതിരുവിട്ട ചെയ്തികളുടെ ബലിയാവുകയാണ് മകള്*. സിനിമയുടെ അവസാനം രവി അബ്രഹാമിന് എല്ലാം തിരിച്ചുകിട്ടുന്നുവെങ്കിലും ജീവിതാവസാനം വരെ പിന്തുടരുന്ന പാഠങ്ങളാണ് വെങ്കി അയാളെ ഒരുദിവസംകൊണ്ട് പഠിപ്പിക്കുന്നത്.
നന്മതിന്മകളുടെ 'റേസ് '
കോക്*ടെയ്*ലിലെ കഥാപാത്രങ്ങളോടും പ്രമേയത്തോടും ക്ലൈമാക്*സിനോടും അപകടകരമാംവിധം സാമ്യമുണ്ട് 'ട്രാപ്പ്ഡ്' എന്ന ഹോളിവുഡ് സിനിമയെ ഉപജീവിച്ച്തയ്യാറാക്കിയ റേസിലെ ഒരുദിവസത്തിനും. കുക്കു സുരേന്ദ്രനാണ് റേസ് സംവിധാനം ചെയ്തത്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ കാര്*ഡിയോളജിസ്റ്റാണ് ഡോ. എബിയും(കുഞ്ചാക്കോ ബോബന്*), ഭാര്യ നിയയും(മംമ്ത മോഹന്*ദാസ്) മകളുമടങ്ങുന്ന കുടുംബം 'കോക്ക്*ടെയ്ല്*' കുടുംബത്തോളംതന്നെ സമ്പന്നവും സംതൃപ്തവുമാണ്.
ഒരു അന്താരാഷ്ട്ര കോണ്*ഫറന്*സില്* പങ്കെടുക്കാനായി ബാംഗ്ലൂരിലെത്തുന്ന ഡോ. എബി അവിടെ തന്റെ ഹോട്ടല്*മുറിയില്* ശ്വേത (ഗൗരി മുഞ്ചല്*)യുടെ തോക്കിന്*മുനയില്* ബന്ധനസ്ഥനാകുന്ന അതേ മുഹൂര്*ത്തത്തില്*ത്തന്നെയാണ് നാട്ടില്* നിയയെ (മംമ്ത മോഹന്*ദാസ്) നിരഞ്ജന്* (ഇന്ദ്രജിത്ത്) എന്ന അപരിചിതന്* വീട്ടുതടങ്കലിലാക്കുന്നത്. നിയയുടെ മകള്* ഇതിനകം നിരഞ്ജന്റെ സംരക്ഷണയിലായിക്കഴിഞ്ഞു.
മകളെ രക്ഷിക്കാന്* രണ്ടുകോടി രൂപയാണ് നിരഞ്ജന്* ഡോ. എബിയോടും ഭാര്യയോടും ആവശ്യപ്പെടുന്നത്.
കോക്ക്*ടെയ്*ലിലെപ്പോലെതന്നെ തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കാരണങ്ങള്* ഇവിടെയും അവ്യക്തമാണ്. മാത്രമല്ല ഇവിടെയും മകളെ രക്ഷപ്പെടുത്താന്* അവര്*ക്ക് കിട്ടുന്ന സമയം ഒരു ദിവസം മാത്രമാണ്. സമയം കൂടുന്തോറും മോചനദ്രവ്യം കൂടുമെന്ന ഭീഷണിയുമുണ്ട്.
നിയയും നിരഞ്ജനും തമ്മിലും ഡോ. എബിയും ശ്വേതയും തമ്മിലും രക്ഷപ്പെടാനും കീഴടക്കാനുമുള്ള ശ്രമങ്ങള്* നിരന്തരം തുടരുകയും മേധാവിത്തം മാറിമറിയുകയും ചെയ്യുമ്പോഴും പണം അല്ല അതിനു പിന്നിലെ താത്പര്യമെന്ന കാര്യം ഇരു ചിത്രങ്ങളിലും കാണികള്*ക്ക് വ്യക്തമാണ്.

'റേസി'ല്*, തട്ടിക്കൊണ്ടുപോകപ്പെട്ട നിയയുടെയും എബിയുടെയും മകളുടെ രോഗാവസ്ഥ കുറേക്കൂടി വൈകാരികതീവ്രത സൃഷ്ടിക്കുന്നു. കോക്ക്*ടെയ്*ലിലെപ്പോലെത്തന്നെ അച്ഛന്റെ (ഡോ. എബിയുടെ) അധാര്*മികമായ/സദാചാരവിരുദ്ധമായ ഒരു പ്രവൃത്തിക്കുള്ള ഉത്തരം തേടുകയാണ് മകളുടെ തടങ്കല്*.
താരതമ്യേന ദരിദ്രരായ നിരഞ്ജന്*-ശ്വേത ദമ്പതിമാരുടെ മകള്* എബി ഡോക്ടറായിരുന്ന ആസ്പത്രിയില്* ചികിത്സയ്*ക്കെത്തുകയും ആസ്പത്രിയില്* കെട്ടിവെക്കേണ്ടിയിരുന്ന തുക ലഭിക്കാത്തതിനാല്* എബി ശസ്ത്രക്രിയ ചെയ്യാന്* വിസമ്മതിക്കുകയും ഗുരുതരാവസ്ഥയിലാവുന്ന നിരഞ്ജന്റെ മകള്* മരിക്കുകയും ചെയ്ത ഫ്*ളാഷ്ബാക്ക് അക്ഷരാര്*ഥത്തില്* കോക്ക്*ടെയ്*ലിനെയും റേസിനെയും ഒന്നാക്കി മാറ്റുകയും ചെയ്യുന്നു. ഒടുവില്* എബിയുടെ മകളെ യാതൊരു പോറലുമേല്*പ്പിക്കാതെ അവര്*ക്കുതന്നെ തിരിച്ചുനല്കുന്നിടത്ത് നിരഞ്ജന്* കോക്ക്*ടെയ്*ലിലെ വെങ്കിതന്നെയായി മാറുന്നു. എബി കോക്ക്*ടെയ്*ലിലെ രവി അബ്രഹാമും.
താരതമ്യേന 'ചെറുതും' 'നിസ്സാരവു'മായ സാധാരണ ജീവിതങ്ങളെ അവഗണിച്ച് വേഗത്തില്* മുന്നേറുന്ന ഡോ. എബി, രവി അബ്രഹാം നായകരുടെ വേഗത്തെ മകളുമായുള്ള അവരുടെ വൈകാരിക ബന്ധത്തെ അറുത്ത് നിശ്ചലമാക്കുന്ന കാഴ്ചയ്ക്ക് ഒരുപാട് വായനകള്* സാധ്യമാണ്. അവരുടെ വേഗങ്ങള്* മുഴുവന്* മകള്*ക്കുവേണ്ടിയായിരുന്നോ? ആ വേഗങ്ങളെ മകളും ഭാര്യയും ഉള്*ക്കൊണ്ടിരുന്നോ? അത്തരമൊരു ജീവിതത്തില്* അധാര്*മിക/അവിഹിത/സദാചാരവിരുദ്ധമായ ചെയ്തികളെല്ലാം ന്യായീകരിക്കപ്പെടുന്നുണ്ടോ തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്*.
രണ്ടു കഥാ സന്ദര്*ഭങ്ങളിലും ഭാര്യയും മകളും ഒരുപോലെ നിസ്സഹായരാണ് എന്ന കാര്യവും ഓര്*ക്കേണ്ടതുണ്ട്. ഈ ചോദ്യങ്ങളെ ഒന്നുകൂടി ആവര്*ത്തിക്കുകയാണ് 'ട്രാഫിക്കി'ല്*.
ട്രാഫിക്കിലെ കുരുക്കുകള്*
'ട്രാഫിക്കി'ന്റേത് കുറേക്കൂടി സങ്കീര്*ണമായ കഥാഘടനയും പ്രമേയവുമാണ്. എന്നാല്*, റേസിന്റെയും കോക്ക്*ടെയിലിന്റെയും പശ്ചാത്തലത്തില്* 'മകളു'ടെ ജീവന്* രക്ഷിക്കാന്* അച്ഛനും അമ്മയും നടത്തുന്ന പ്രാര്*ഥനകളും അതിന് ഒരു സമൂഹമാകെ നല്*കുന്ന പിന്തുണയുമാണ് ട്രാഫിക് എന്ന് ലളിതമായി പറയാം.
സമീപകാലത്ത് മറ്റൊരു മലയാളചിത്രത്തിനും ലഭിച്ചിട്ടില്ലാത്ത പ്രേക്ഷക-നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമാണ് രാജേഷ്പിള്ള സംവിധാനം ചെയ്ത ട്രാഫിക്. സഞ്ജയ്-ബോബി ടീമിന്റെ കെട്ടുറപ്പുള്ള തിരക്കഥയും പുതുമയാര്*ന്ന പ്രമേയവും ആഖ്യാനരീതിയുമെല്ലാം ട്രാഫിക്കിനെ മലയാള സിനിമയിലെ ചരിത്രസംഭവം തന്നെയാക്കി മാറ്റി.
ഇവിടെയും ഒരുദിവസത്തില്* താഴെ മാത്രമേയുള്ളൂ കഥയുടെ ആയുസ്സ്. അതി പ്രശസ്തനായ ചലച്ചിത്രതാരം സിദ്ധാര്*ഥ് ശങ്കറിന്റെ(റഹ്മാന്*) മകള്* പാലക്കാട്ടെ ഒരു ആസ്പത്രിയില്* അതിതീവ്ര പരിചരണവിഭാഗത്തില്* കിടക്കുകയാണ്. അവളുടെ ഹൃദയമിടിപ്പ് ഏതുസമയത്തും നിലച്ചുപോകാം. അതിനിടെ ഹൃദയം മാറ്റിവെക്കാനായാല്* അവള്*ക്ക് ജീവന്* തിരിച്ചുകിട്ടും.
സപ്തംബര്* 16നാണ് സംഭവങ്ങള്* അരങ്ങേറുന്നത്. അന്നുരാവിലെ കൊച്ചിയിലുണ്ടായ ബൈക്ക് അപകടത്തില്*പ്പെട്ട് മരിച്ച റൈഹാന്റെ(വിനീത് ശ്രീനിവാസന്*) ഹൃദയം വൈകിട്ട് നാലിന് മുമ്പ് പാലക്കാട്ടെ ആസ്പത്രിയിലെത്തിച്ചാല്* സിദ്ധാര്*ഥ് ശങ്കറിന്*െ മകളുടെ ജീവന്* രക്ഷപ്പെട്ടേക്കും.
സര്*ക്കാറും പോലീസും പൊതുജനവും സമൂഹമനസ്സും ഒന്നാകെ ആ ദൗത്യത്തിന് പിന്തുണ നല്*കി. നിമിഷങ്ങളോടു യുദ്ധം ചെയ്ത് നിശ്ചിതസമയത്തിനകം ഹൃദയം ആസ്പത്രിയിലെത്തിക്കാന്* നടത്തുന്ന ശ്രമവും അതിനിടെ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും അവരുടെ അന്തഃസംഘര്*ഷങ്ങളും അതിലൂടെ വിശാലമാകുന്ന കഥയുടെ ഉള്*പ്പിരിവുകളുമെല്ലാം ചേര്*ന്ന കുരുക്കാണ് ട്രാഫിക്കിലേത്. തന്റെ തിരക്കുകള്*ക്കിടയില്* ഒരിക്കല്*പോലും സിദ്ധാര്*ഥ് ശങ്കറിന് മകളുടെ അസുഖത്തെക്കുറിച്ചോ അവളുടെ ജീവിതത്തെക്കുറിച്ചോ ആലോചിക്കാന്* കഴിഞ്ഞിട്ടില്ല. അമ്മയായിരുന്നു അവള്*ക്ക് എന്നും എല്ലാറ്റിനും. എന്തിന്, തീവ്രപരിചരണവിഭാഗത്തില്* കിടക്കുന്ന മകളെ കാണാന്*വേണ്ടി ഷൂട്ടിങ് നിര്*ത്തിവെച്ച് വരുന്നതിനിടയില്* പോലും സിദ്ധാര്*ഥ്ശങ്കര്* കൊച്ചിയില്* ഇറങ്ങി ഒരു ചാനലിന് അഭിമുഖം നല്*കുന്നുണ്ട്.
മകള്* മരണത്തെ മുഖാമുഖം കണ്ടിരിക്കുന്ന പന്ത്രണ്ടാം മണിക്കൂറില്* മാത്രമാണ് താന്* നഷ്ടപ്പെടുത്തിയ അവളുടെ സാന്നിധ്യത്തെക്കുറിച്ച് അയാള്* ഓര്*ക്കുന്നത്. 'വേഗ'മാണ് ഈ മൂന്ന് ചിത്രങ്ങളെയും ഒന്നാക്കി മാറ്റുന്ന പ്രധാന ഘടകം. അവ ഒരേ സമയം വേഗം പ്രാപിക്കുകയും വേഗത്തോട് ഇടഞ്ഞുനില്*ക്കുകയും ചെയ്യുന്നു. 'വേഗ'മാണ് മൂന്ന് ചിത്രങ്ങളിലും മകളോട് /ഭാര്യയോട്/കുടുംബത്തോട് ഉള്ള അവരുടെ കരുതലുകളെ വിസ്മരിപ്പിക്കുന്നത്. ഒടുവില്* വേഗം കൊണ്ടുതന്നെ അവര്*ക്ക് അതിനോട് മറുപടി പറയേണ്ടി വരുന്നു.
ഒരുദിവസം കൂടി, ഒരു മണിക്കൂര്* കൂടി, ഒരുനിമിഷം കൂടി... അധികം ലഭിച്ചാല്* മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് മൂന്ന് അച്ഛന്മാരും നിസ്സഹായമായി വിലപിക്കുന്നുണ്ട്. മലയാള ചലച്ചിത്രത്തിന്റെ തന്നെ 'വേഗ'വുമായുള്ള ഒരു താരതമ്യം കൂടിയാകുന്നു മൂന്ന് ചിത്രങ്ങളും.