കഥകിന്റെ സൗന്ദര്യത്തില്* പ്രപഞ്ച സങ്കല്*പവുമായി 'വജ്ര'

അനശ്വരതയുടെ വെളിച്ചത്തെ ആവാഹിക്കുന്ന മാന്ത്രിക ചലനങ്ങളിലൂടെ 'വജ്ര' അരങ്ങേറി. ഉര്*ജത്തിന്റെ സൗന്ദര്യാത്മകമായ കൈമാറ്റങ്ങള്*ക്കാണ് 'വജ്ര'യിലൂടെ ബാംഗ്ലൂരില്* നിന്നുള്ള മധുനടരാജും സംഘവും വേദിയൊരുക്കിയത്. സൗന്ദര്യലഹരി നൃത്തോത്സവത്തിന്റെ രണ്ടാംനാളില്* കഥകും ആയോധന കലകളും സംയോജിപ്പിച്ചുകൊണ്ടുള്ള നൃത്തശില്പം 'വജ്ര' ആസ്വാദകര്*ക്ക് വിരുന്നൊരുക്കി.
പ്രപഞ്ചസൃഷ്ടിയാണ് വജ്രയുടെ ഉള്ളടക്കം. അനന്തമായ ബോധമണ്ഡലത്തിലൂടെ മിന്നല്*പ്പിണര്* കുതിക്കുന്ന അനുഭൂതിയെയാണ് 'വജ്ര' അവതരിപ്പിച്ചത്. വജ്രയോനി എന്ന സങ്കല്പവും പരമ പ്രകാശത്തോടുള്ള സമന്വയവും ശരീര ഭാഷയിലൂടെ മധുനടരാജും സംഘവും ആസ്വാദകര്*ക്ക് മുന്നിലെത്തിച്ചു. വജ്രത്തിന്റെയും മിന്നലിന്റെയും ഉടയ്ക്കാനാവാത്ത കരുത്താണ് നൃത്തശില്പത്തെ വ്യത്യസ്തമാക്കുന്നത്. 'വജ്ര'യ്ക്ക് മുന്നോടിയായി ബുദ്ധസങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ള 'മണ്ഡല' അരങ്ങേറി.
അഹംബോധത്തെ നശിപ്പിക്കുന്ന ഇരുട്ടിലെ വെളിച്ചമായി, വെളിച്ചത്തിന്റെ നൃത്തമായി, ഒടുവില്* അവന്* വെളിച്ചവും അവള്* മിന്നലുമാണെന്ന സന്ദേശമായി, എല്ലാം ഒന്നാണെന്ന തിരിച്ചറിവായി 'വജ്ര' അരങ്ങുനിറഞ്ഞു. ആയുധം അവനവന്റെ ഉള്ളിലാണെന്ന് വജ്ര പറയുന്നു.
പ്രസിദ്ധ കഥക് നര്*ത്തകി മായാറാവുവിന്റെ മകള്* കൂടിയായ മധുനടരാജ് 'വജ്ര'യില്* കഥകിന്റെ താളം കലര്*ത്തിയാണ് അരങ്ങിലെത്തിച്ചത്. നാട്യ സ്റ്റെം (സ്*പേസ്, ടൈം എനര്*ജി, മൂവ്*മെന്റ്-സ്റ്റെം) ഡാന്*സ് കമ്പനിയുടേതാണ് വജ്ര.