നാടകം എനിക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    നാടകം എനിക്ക്

    AAA
    Passion For Theatre


    വര്*ഷങ്ങള്*ക്കു മുന്*പാണ്. കോഴിക്കോടിനടുത്ത് നരിക്കുനിക്കാരിയായ ഒരു പെണ്*കുട്ടി ഒരു ദിവസം പത്രത്തില്* ഒരു വാര്*ത്ത കാണുന്നു. കാലടി സര്*വകലാശാലയില്* ബി.എ. ഭരതനാട്യത്തിന് സീറ്റൊഴിവുണ്ട്. സ്*കൂള്* കലോത്സവവേദികളിലെയും മറ്റും പരിചയത്തിന്റെ ബലത്തില്* അങ്ങോട്ട് വെച്ചുപിടിച്ചു. കോഴ്*സിന്റെ സബ്*സിഡിയറി വിഷയപ്പട്ടികയില്* തീയറ്റര്* എന്നു കണ്ടു. ഒന്നുമാലോചിച്ചില്ല; തൊട്ടടുത്ത കോളത്തില്* ശരി എന്നു തന്നെയെഴുതി; ആലോചനയില്* അപ്പോള്* സിനിമാ തീയറ്ററായിരുന്നു. കേവലയാദൃച്ഛികത എന്നു പറഞ്ഞ് തള്ളാന്* വരട്ടെ. വര്*ഷങ്ങളുടെ മാറ്റം നല്*കുന്ന ഉത്തരം അത് ഒരു നിയോഗമായിരുന്നു എന്നു തന്നെയാണ്.

    ഇത് സുരഭി. സര്*വകലാശാലയിലെ തീയറ്റര്* വിഭാഗത്തില്* ബിരുദാനന്തര ബിരുദ വിദ്യാര്*ഥിയാണ് ഇന്ന് ആ പെണ്*കുട്ടി. തീയറ്ററിനും സിനിമാ തീയറ്ററിനും തമ്മിലുള്ള ബന്ധമെന്തെന്ന് ഇന്ന് അവള്*ക്ക് നന്നായറിയാം. അറിവിന്റെ അറ്റം കാണാനുള്ള ആ പ്രയാണം കുറേ നേട്ടങ്ങള്* അവള്*ക്കുണ്ടാക്കിക്കൊടുത്തു. കഴിഞ്ഞ വര്*ഷം സംസ്ഥാനത്തെ മികച്ച അമച്വര്* നാടകനടി, ജയരാജ്, രഞ്ജിത്ത് തുടങ്ങി മലയാളത്തിലെ പ്രമുഖരുടെ സിനിമകളിലെ സാന്നിധ്യം. അമൃത ടിവിയുടെ ടാലന്റ് ഹണ്ടായ ബെസ്റ്റ് ആക്ടര്* വിജയി. ഇതിനൊക്കെപ്പുറമെ ഒരു കാമ്പസിന്റെ സക്രിയ സര്*ഗാത്മക ചലനങ്ങളുടെ കേന്ദ്രബിന്ദുക്കളിലൊരാള്*...

    കേരളത്തിലെ കാമ്പസ്സുകള്*ക്ക് ഒരു മുഖമുണ്ടായിരുന്നു, 1990-കള്* വരെ; കുറേക്കൂടി കൃത്യമായി പറഞ്ഞാല്* ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തിന്റെ കാലം വരെ. കാമ്പസ് തീയറ്ററുകളും സര്*ഗസംവാദങ്ങളും ആര്*ട്*സ് ക്ലബ്ബുകളും ഒക്കെയായി ഒരു ആഘോഷമായിരുന്നു അന്നത്തെ കാമ്പസ്. കാലം വഴിമാറി; അഭിരുചികളും.. സിനിമാറ്റിക് ഡാന്*സും ഫാഷന്*ഷോയും റിയാലിറ്റി മത്സരങ്ങളുമൊക്കെ കാമ്പസുകളില്* നിറഞ്ഞാടി. കലാലയലോകം ഇത്തരം പ്രകടനങ്ങളുടെ അരങ്ങാണെന്നതായി പൊതുധാരണ. നമ്മുടെ വിലയിരുത്തലുകള്* അത്രമേല്* അടിസ്ഥാനമില്ലാത്തവയാണെന്ന് അടയാളപ്പെടുത്തുകയാണ് സുരഭിയടക്കമുള്ള പ്രതിഭകള്*. നിലപാടുകളുടെ സൗരഭ്യത്തിലേക്ക്...



    കാലടി സര്*വകലാശാലയില്* പഠനം തുടങ്ങിയപ്പോള്* ഒന്നു ബോധ്യമായി. നാടകം പഠിക്കുവാനുള്ളതാണ്. കൂത്തും കൂടിയാട്ടവും ഒക്കെ പരിചയിച്ചത് വലിയ പ്രകാശമാണ് നല്*കിയത്. ഭരതനാട്യം ബിരുദപ്പരീക്ഷയില്* ഒന്നാം റാങ്ക് നേടിയെങ്കിലും തുടര്*പഠനത്തിന് തിരഞ്ഞെടുത്തത് തീയറ്ററായിരുന്നു. അങ്ങനെയാകാതെ പറ്റില്ലായെന്ന അവസ്ഥയിലായിരുന്നു ഞാന്*. അധികം വായനയില്ലാത്ത എനിക്ക് വലിയ കാര്യങ്ങള്* മനസ്സിലാക്കാനുമുള്ള ശേഷി ഇല്ലായിരുന്നു. ആദ്യകാലത്ത് നാടകമെന്നാല്* ഉത്സവപ്പറമ്പിലേതുതന്നെ. എന്നാല്* പ്രഗത്ഭരായ അധ്യാപകരുടെ കീഴില്* പഠനമാരംഭിച്ചതോടെ നാടക പഠനത്തിന്റെ ആഴം ബോധ്യമായി. പഠനവുമായി ബന്ധപ്പെട്ട നാടക പരിശ്രമങ്ങള്* വലിയ ഊര്*ജമാണ് പകര്*ന്നത്.

    അമച്വര്* രംഗത്തേക്ക് എത്തിയത്

    സര്*വകലാശാലയില്* എന്റെ അധ്യാപകനാണ് വിനോദ് കുമാര്*. നാടക നടികളുടെ ജീവിതമൊക്കെ പലപ്പോഴും ഞങ്ങള്* ചര്*ച്ച ചെയ്യുമായിരുന്നു. അങ്ങനെ ഭര്*ത്താവിനാല്* തടവിലാക്കപ്പെട്ട നാടകനടിയുടെ ജീവിതം കേന്ദ്രമാക്കി അദ്ദേഹം ഒരു നാടകം എഴുതി- യക്ഷിക്കഥയും നാട്ടുവര്*ത്തമാനവും. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോള്* സന്തോഷപൂര്*വം സ്വീകരിക്കുകയായിരുന്നു. നാടകനടിയെന്ന നിലയില്* എന്നെപ്പോലെയുള്ളവര്* പ്രശ്*നങ്ങളെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന ഉത്തരവും ഞാന്* അതില്* കണ്ടെത്താന്* ശ്രമിച്ചു. സമൂഹത്തിന്റെ അധോമുഖമായ കാഴ്ചപ്പാടിനെതിരെയുള്ള പ്രതിരോധമായിരുന്നു എനിക്ക് ആ കഥാപാത്രം. നാടകം മത്സരത്തില്* അവതരിപ്പിക്കപ്പെട്ട പലഘട്ടങ്ങളിലും അറിയാതെ കഥാപാത്രമായിത്തീര്*ന്നിട്ടുണ്ട്. അതുകൊണ്ടൊക്കെയാകാം പുരസ്*കാരം എനിക്ക് കിട്ടിയത്.

    സിനിമയുമായുള്ള ബന്ധം

    മറ്റെല്ലാവരെയും പോലെ സിനിമ കാണാനും സിനിമയില്* അഭിനയിക്കാനും താത്പര്യമാണ്. ആദ്യ സിനിമ ജയരാജിന്റെ 'ബൈ ദ പീപ്പിള്*'ആണ്. ഇതിലേക്കു നീണ്ട വഴി രസകരമാണ്. വി.എച്ച്.എസ്.ഇ. സംസ്ഥാന കലോത്സവത്തില്* മോണോ ആക്ടില്* ഒന്നാം സ്ഥാനം എനിക്കായിരുന്നു. എന്നെ അനുമോദിക്കാനെത്തിയ ഒരാളുടെ പേര് സബിതാ ജയരാജ് എന്നായിരുന്നു. ആളിനെ എനിക്ക് അന്ന് അത്ര മനസ്സിലായില്ല. അക്കാലത്ത് 'ബൈ ദ പീപ്പിളി'ന്റെ ജോലികള്* നടക്കുകയാണ്. അങ്ങനെ സബിതച്ചേച്ചി വഴിയാണ് എനിക്ക് സിനിമയില്* അവസരം വന്നത്. പിന്നീട് ദീദി ദാമോദരനും രഞ്ജിത്തുമൊക്കെയായി പരിചയം ഉടലെടുത്തു. അങ്ങനെ ഗുല്*മോഹര്*, തിരക്കഥ എന്നിവയിലും അവസരം കിട്ടി. ജയരാജിന്റെ ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ 'ട്രെയിനി'ല്* അഭിനയിക്കുകയാണ് സുരഭി ഇപ്പോള്*.

    കാമ്പസിലെ സുരഭി

    സാധാരണ കാമ്പസ് കുമാരി തന്നെ. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്* മടികൂടാതെ നടത്തി, ആഹ്ലാദിച്ചാസ്വദിച്ച് അങ്ങനെ പഠനവുമായി മുന്നോട്ടുപോകുന്നു.ഒരു ചെറിയ സംഭവം. ഒരിക്കല്* അന്തസ്സര്*വകലാശാല കലോത്സവത്തിലേക്കുള്ള ഞങ്ങളുടെ തയ്യാറെടുപ്പ് അനിശ്ചിതത്വത്തിലായി. ഫണ്ടിന്റെ അപര്യാപ്തതയായിരുന്നു കാരണം. കൂട്ടുകാര്* ആകെ നിരാശയില്*. ഞാന്* നോക്കുമ്പോള്* വി.സി.യുടെ കാര്* സര്*വകലാശാലയുടെ വീഥിയില്*. ഒട്ടും താമസിച്ചില്ല; ഓടി കാറിന്റെ മുന്നിലേക്ക്. അന്ധാളിച്ച് കാര്യം തിരക്കിയ വി.സി.യോട് വിശദമായി വിവരം ധരിപ്പിച്ചു. ഫലമോ ഞങ്ങള്* കലോത്സവത്തില്* രണ്ടാമതെത്തി. സംസ്*കൃതസര്*വകലാശാലയും ഈ പഠനവകുപ്പുമാണ് എന്നെ ഞാനാക്കിയത്. ഞാന്* അത്രമേല്* ഇതിനെ സ്*നേഹിക്കുന്നു; തീയറ്ററിനൊപ്പം.
Working...
X