അരിപ്രാഞ്ചിയില്* നിന്ന് പുണ്യവാളനിലേക്കുള്ള ദൂരം
വിചിത്രവും സങ്കീര്*ണവുമാണ് മലയാളിയുടെ മാനസികലോകം. അരിക്കച്ചവടക്കാരന് അധ്യാത്മരാമായണമെഴുതി മഹാകവിയാവാന്* മോഹം; കവിക്ക് സിനിമയില്* പാട്ടെഴുതാന്* കമ്പം, പാട്ടെഴുത്തുകാരന് കവിത അച്ചടിച്ചുവരാനും കഥാകൃത്തിന് തിരക്കഥാകൃത്താവണം, തിരക്കഥാകൃത്തിന് സംവിധായകന്റെ തൊപ്പി വെക്കണം, വ്യവസായിക്ക് സാംസ്*കാരിക നായകനാവണം, രാഷ്ട്രീയക്കാരന് നോവലെഴുതുകയോ പാട്ടുകാരനാവുകയോ വേണം, പത്രപ്രവര്*ത്തകര്*ക്കെല്ലാം സര്*ഗാത്മക സാഹിത്യമെഴുതണം, ശാസ്ത്രജ്ഞനും ഡോക്ടര്*ക്കും കാവ്യപുസ്തകം ഇറക്കണം, ഗള്*ഫ് പ്രവാസിക്ക് ആത്മകഥയോ അനുഭവക്കുറിപ്പുകളോ എഴുതിയേ തീരൂ.
സാഹിത്യകാരന്മാര്*ക്ക് പ്രാസംഗികരായി നിത്യവും പത്രത്തില്* പേരും ചിത്രവും അച്ചടിച്ചുവരണം. സ്വന്തം തട്ടകത്തില്* നിന്നുകൊണ്ട് മറ്റൊരു മേല്*വിലാസമാണ് ഓരോ മലയാളിയും തേടുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. പണക്കാരന്* പ്രശസ്തിക്കും പ്രശസ്തിക്കാരന്* പണത്തിനും വേണ്ടി പ്രാര്*ഥിക്കുന്നു. അതിനുവേണ്ടി എന്ത് കോമാളിത്തവും ചെയ്യുന്നു. ദൈവത്തെ സൂത്രത്തില്* കൂട്ടുപിടിക്കുന്നു. അസഹ്യമായ ഈ സാമൂഹികാവസ്ഥയ്ക്ക് നേരെയാണ് 'പ്രാഞ്ചിയേട്ടന്* ആന്*ഡ് ദി സെയിന്റ്' എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് കണ്ണാടി പിടിക്കുന്നത്. ഈ കണ്ണാടിയില്* ഓരോരുത്തരും അവനവനെത്തന്നെ കാണുന്നു. തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് ഞെട്ടുകയോ ചമ്മുകയോ സ്വയം ലജ്ജിക്കുകയോ ചെയ്യുന്നു.
അരിക്കച്ചടവും ചെയ്ത് സമ്പന്നനായ ചിറമ്മല്* പ്രാഞ്ചിയുടെ പ്രധാനപ്പെട്ട പ്രാണവേദന ഒരു പേരില്ല എന്നതാണ്. സാംസ്*കാരിക രംഗത്താണ് കക്ഷിയുടെ കണ്ണ്. ക്ലബ്ബ് പ്രസിഡന്റ് മുതല്* പത്മശ്രീക്ക് വരെ പ്രാഞ്ചി ശ്രമിക്കുന്നു. എല്ലാറ്റിനും സൂത്രധാരനായി വാസുമേനോന്* (ഇന്നസെന്റ്) എന്ന ഉപഗ്രഹവുമുണ്ട് കൂടെ.
''അരിപ്രാഞ്ചിമാര്* നമുക്കു ചുറ്റും ധാരാളമുണ്ട്. അത് കേവലം ഒരു വ്യക്തിയല്ല. പലരിലും ഉള്ള മനോഭാവമാണ്. ഞാന്* കൂടി ജീവിക്കുന്ന സമൂഹത്തെയാണ് ചിത്രീകരിക്കാന്* ശ്രമിച്ചിരിക്കുന്നത്. അതില്* നിന്ന് രഞ്ജിത്ത് എന്ന ഞാന്* മാറി നില്*ക്കുന്നില്ല. എന്നെക്കൂടിയാണ് ഞാന്* കളിയാക്കുന്നതും വിമര്*ശിക്കുന്നതും എന്നിലുമുണ്ടാവാം പ്രാഞ്ചി'' -രഞ്ജിത്ത് പറയുന്നു.
അരിപ്രാഞ്ചി അസീസിയിലെ ഫ്രാന്*സിസിസ് പുണ്യവാളനോട് നേരിട്ട് സംസാരിക്കുന്നതിലൂടെയാണ് രഞ്ജിത്ത് തന്റെ സിനിമ സങ്കല്പിച്ചെടുത്തതും യഥാര്*ഥ്യമാക്കിയതും. തനി തൃശ്ശൂര്* ഭാഷ സംസാരിക്കുകയും കാരുണ്യത്തിനുപകരം കുസൃതി നിറഞ്ഞ കണ്ണുകളുള്ളവനുമായ ഫ്രാന്*സിസ് പുണ്യവാളനെ സൃഷ്ടിക്കുന്നതിലൂടെ രഞ്ജിത്ത് മലയാളിയുടെ മറ്റൊരു മനോരോഗത്തെയാണ് മറനീക്കിക്കാണിക്കുന്നത്. ദൈവങ്ങളുമായുള്ള ഇടപാടുകള്*.
''പല കാലങ്ങളിലൂടെ ദൈവസങ്കല്പം മാറിമാറിവന്നവനാണ് ഞാന്*. കോളേജ് പഠനകാലത്ത് തികഞ്ഞ നിരീശ്വരവാദിയായിരുന്നു. സ്*കൂള്* ഓഫ് ഡ്രാമയിലെ പഠനശേഷം ഒന്നുമാവാതെ ബ്ലാങ്ക് ആയി നടക്കുന്ന കാലം എനിക്കുണ്ടായിരുന്നു. ആ സമയത്ത് ഞാന്* ഒന്ന് മൂകാംബികയില്* പോയി. അത് ഒരു പവര്* പോയന്റ് ആണ് എന്ന് എനിക്ക് തോന്നി. പിന്നീടുള്ള സിനിമാക്കാലത്ത് ഈയൊരു ദൈവസങ്കല്പം ഞാന്* കൊണ്ടുനടന്നു. 'നന്ദനം' എന്ന സിനിമയിലൂടെ ആ ഘട്ടം പൂര്*ണമായി. ക്ഷേത്രങ്ങള്* ഇല്ലാതായി, വേണ്ടെന്നായി. ദൈവം ആകാശത്തോ, കാണാമറയത്തോ അല്ല എന്ന് ഇന്ന് ഞാന്* വിശ്വസിക്കുന്നു. ഈ മണ്ണില്* മനുഷ്യനോടൊപ്പമാണ് ദൈവം. കരുണയും സ്*നേഹവുമാണ് ദൈവത്തിന്റെ മുഖം. എന്നിലുണ്ടായ ഈ മാറ്റം പ്രാഞ്ചിയുടെ അവസാനം കാണാം. ഞാന്* മാത്രം അറിയുകയും അനുഭവിക്കുകയും ചെയ്തിരുന്ന ഈ അവസ്ഥയെ സിനിമയിലൂടെ സ്വയം തുറന്നു വിടുകയായിരുന്നു.''
പോളി എന്ന കുട്ടിയും പ്രാഞ്ചിയും തമ്മിലുള്ള അപൂര്*വമായ ബന്ധത്തിലൂടെയാണ് രഞ്ജിത്ത് പരമ്പരാഗത ദൈവസങ്കല്പങ്ങള്*ക്കു പിറകെ പരക്കംപായുന്ന മലയാളിക്ക് മുന്നില്* വിശുദ്ധമായ ദൈവസംഗീതം കേള്*പ്പിക്കുന്നത്.
'ചട്ടമ്പിനാട്ടി'ലെ 'പോക്കിരിരാജ'യായി വാണിരുന്ന മമ്മൂട്ടി എന്നതാരത്തെ മണ്ണിലേക്കിറക്കി അതിന്റെ എല്ലാവിധ പുറംപകിട്ടുകളും അഴിച്ചുകളയുക എന്ന 'ധീര'കൃത്യവും പ്രാഞ്ചിയേട്ടനിലൂടെ രഞ്ജിത്ത്*ചെയ്തിരിക്കുന്നു. അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് താരങ്ങളെ പടുത്തുയര്*ത്തിയ പേനകൊണ്ടുതന്നെ അവരെ താഴേക്കിറക്കുകയും ചെയ്തു എന്ന കൗതുകം കലര്*ന്ന ക്രെഡിറ്റും രഞ്ജിത്തിന് സ്വന്തം.
മമ്മൂട്ടിക്ക് മാത്രം ചെയ്യാവുന്നത് എന്ന് രഞ്ജിത്ത് പറഞ്ഞ പ്രാഞ്ചിയെ മമ്മൂട്ടി മനോഹരമായും ഒരു തുള്ളി തുളുമ്പാതെയും അവതരിപ്പിച്ചിരിക്കുന്നു.