നായികമാരുടെ തമിഴ്പഠനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    നായികമാരുടെ തമിഴ്പഠനം

    PHP Code:
    [IMG]http://images.mathrubhumi.com/images/2011/Feb/25/03096_261535.jpg[/IMG] 
    
    അന്യദേശങ്ങളില്*നിന്നെത്തിയ പെണ്*കൊടികളാണ് ഇന്ന് തമിഴ്*സിനിമയിലെ താരറാണിമാരിലേറെയും. അവരില്* മിക്കവരും കുറച്ച് സിനിമകളില്* മുഖംകാട്ടുമ്പോഴേക്കും തമിഴ് ഭാഷ വശപ്പെടുത്താനുള്ള ശ്രമം തുടങ്ങാറുണ്ട്. ഗുജറാത്തുകാരിയായ നമിത മുതല്* ഒട്ടേറെ നായികമാര്* ഇപ്രകാരം നന്നായി തമിഴ് പേശുന്നവരാണ്. ആ നിരയില്* സ്ഥാനമുറപ്പിക്കാനാണ് ജെനീലിയയുടെയും നീതുചന്ദ്രയുടെയും നീക്കം.

    'സന്തോഷ്*സുബ്രഹ്മണ്യം', 'ഉത്തമപുത്തിരന്*' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഹൃദയം കവര്*ന്ന ജെനീലിയയ്ക്ക് തമിഴ് സംസാരിക്കാനറിയില്ലെന്ന് പലര്*ക്കും അറിയില്ലായിരുന്നു. ഈയിടെയാണ് താരം തമിഴ് വശപ്പെടുത്തിയത്. ഒരു പരസ്യചിത്രത്തിനുവേണ്ടി സ്വന്തമായി ശബ്ദംനല്*കാന്* കഴിഞ്ഞപ്പോള്* ലോകം കീഴടക്കിയ സന്തോഷമായിരുന്നു ജെനീലിയയ്ക്ക്. തന്റെ ഭാഷാപ്രയോഗത്തില്* അപാകമെന്തെങ്കിലുമുണ്ടോ എന്ന സംശയം കാരണം ഇക്കാര്യം ആരോടും പറയാതിരിക്കുകയായിരുന്നു താരം. പക്ഷേ, സംഗതി ആളുകള്* അറിഞ്ഞപ്പോള്*, ഭയപ്പെട്ടതുപോലെയൊന്നുമുണ്ടായില്ല. എന്നുമാത്രമല്ല,ജെനീലിയയുടെ തമിഴിന് ധാരാളം അഭിനന്ദനം ലഭിക്കുകയും ചെയ്തു. അതോടെ സന്തോഷം ഇരട്ടിയായെന്നു പറഞ്ഞാല്* മതിയല്ലോ. ഇനി സിനിമയിലും സ്വന്തം ശബ്ദത്തില്* തമിഴുരിയാടുകയാണ് മുംബൈ സുന്ദരിയുടെ ലക്ഷ്യം. വിജയിന്റെ നായികയായി 'വേലായുധം' എന്ന ചിത്രത്തിലാണ് ഇനി ജെനീലിയ തമിഴില്* പ്രത്യക്ഷപ്പെടുക.

    ബിഹാറുകാരിയായ നീതുചന്ദ്ര നാലാമത്തെ തമിഴ് ചിത്രത്തിലാണ് ഇപ്പോള്* അഭിനയിക്കുന്നത്. മാധവന്റെ നായികയായി 'യാവരും നലം' എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യവരവ്. വിശാലിനൊപ്പം 'തീരാത്തവിളയാട്ടുപിള്ളൈ'യാണ് അടുത്ത സിനിമ. ചേരന്* നായകനായ 'യുദ്ധംസെയ്' എന്ന ചിത്രത്തിലെ ഗാനരംഗത്തിലും പിന്നീട് അവരെക്കണ്ടു. ഇപ്പോള്* ജയംരവി നായകനായ 'ആദിഭഗവാന്*' എന്ന സിനിമയില്* അഭിനയിക്കുകയാണ് നീതു. അതിന്റെ സംവിധായകന്* അമീറാണ് നടിയെ തമിഴ് പഠനത്തിന് സഹായിച്ചത്. അദ്ദേഹംതന്നെ ഒരു ട്യൂട്ടറെ നിയോഗിച്ചു. ആ അവസരം നീതു നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

    'ആദിഭഗവാന്റെ' ഓഡിയോ പ്രകാശനച്ചടങ്ങ് അടുത്തമാസം നടക്കുമ്പോള്* അതില്* അവതാരകയായി തമിഴ് പേശുന്ന നീതുവിനെക്കാണാമെന്നാണ് ചിത്രത്തിന്റെ സെറ്റില്*നിന്നുള്ള വിവരം. ഇതിനുമുന്നോടിയായി തമിഴ് പച്ചവെള്ളംപോലെ പ്രയോഗിക്കാന്* കഴിയുന്നതിന് ചില പരിശീലനങ്ങള്* താരം നടത്തുന്നുണ്ട്.

    സെറ്റില്* തമിഴില്* മാത്രം സംസാരിക്കുകയെന്നതാണ് അതില്* പ്രധാനം. അതിന് കാര്യമായ പിന്തുണ മറ്റുള്ളവര്* നല്*കുന്നുമുണ്ടത്രേ.
Working...
X