
ചെന്നൈ: തമിഴകത്തെ സൂപ്പര്*താരം രജനീകാന്തിന്റെ മകളുടെ ഭര്*ത്താവാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്* ഭാര്യാപിതാവിന്റെ അഭിപ്രായങ്ങള്* ആരായാറില്ലെന്ന് യുവനടന്* ധനുഷ്. ''അഭിനയത്തിന്റെ കാര്യത്തില്* അദ്ദേഹം ഉപദേശങ്ങളൊന്നും നല്കാറില്ല. പക്ഷേ, കമലഹാസന്* ഇടയ്ക്ക് ചില അഭിപ്രായങ്ങളൊക്കെ പറയും. അവയൊക്കെ വളരെ പോസിറ്റീവായിത്തന്നെ ഞാന്* കണക്കിലെടുക്കാറുമുണ്ട്''-ധനുഷ് പറയുന്നു.
അടുത്തിടെ റിലീസായ ധനുഷിന്റെ 'ആടുകളം' ഹിറ്റായി മാറിക്കൊണ്ടിരിക്കയാണ്. 'സീദന്*' എന്ന ചിത്രം ഉടന്* തിയേറ്ററിലെത്തും. 'സീദന്റെ' പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പാത്ര സമ്മേളനത്തിലായിരുന്നു ധനുഷിന്റെ അഭിപ്രായപ്രകടനം. രജനികാന്തിന്റെ മകളായ ഐശ്വര്യ തന്റെ ജീവിതസഖി എന്നതിനപ്പുറം അഭിനയരംഗത്ത് ഏറെ പ്രോത്സാഹനം നല്കുന്ന വ്യക്തികൂടിയാണെന്ന് ധനുഷ് പറഞ്ഞു. ധനുഷിനെപ്പറ്റി ഐശ്വര്യ പറയുന്നതിങ്ങനെയാണ്: ''ഞാന്* ധനുഷിന് പ്രോത്സാഹനം നല്കുക മാത്രമല്ല, അദ്ദേഹത്തിന്റെ എല്ലാ വളര്*ച്ചയ്ക്കും ഒപ്പം നില്*ക്കുകയും അദ്ദേഹത്തിന്റെ എല്ലാ കാര്യത്തിലും പ്രത്യേക പരിഗണന നല്കുകയും ചെയ്യുന്നുണ്ട്. ഒരു നടനാകാന്* എത്ര പ്രയാസമുണ്ടെന്ന് ഞാന്* നന്നായി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രീകരണവേളയില്* ഒരിക്കലും അദ്ദേഹത്തെ ശല്യപ്പെടുത്താറില്ല''.
രജനികാന്തിന്റെ ഭാര്യ ലതയ്ക്ക് ധനുഷിനെക്കുറിച്ച് പറയാന്* നൂറ് നാവാണ്. ''അവന്* ഞങ്ങളുടെ മകനും മരുമകനും മാത്രമല്ല, ഒരു തികഞ്ഞ നടനാണ് അവന്*. അവനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഞങ്ങള്* അഭിമാനഭരിതരാകാറുണ്ട്''.

