സൊണാക്ഷി കമലിനൊപ്പം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സൊണാക്ഷി കമലിനൊപ്പം



    മുംബൈ: കമലഹാസന്റെ അടുത്ത തമിഴ് ചിത്രത്തില്* ബോളിവുഡ് താരം സൊണാക്ഷി സിഹ്ന നായികയാവുന്നു. സല്*മാല്*ഖാനൊപ്പം അഭിനയിച്ച 'ദബാങ്' എന്ന ചിത്രത്തിലെ പ്രകടനംകണ്ടാണ് സൊണാക്ഷിയെ തന്റെ ചിത്രത്തില്* നായികയാക്കാന്* കമല്* തീരുമാനിച്ചത്. അന്*റണി ഹോപ്കിന്*സിന്റെ 'ഹാനിബാള്*' എന്ന ചിത്രത്തിന്റെ സാഹചര്യങ്ങളെ ഇന്ത്യന്* പരിതസ്ഥിതിയില്* പുനര്*വായനയ്ക്കു വിധേയമാക്കുകയാണ് കമലഹാസന്*.

    കമലഹാസന്റെ കടുത്ത ആരാധികയായ സൊണാക്ഷി, അദ്ദേഹത്തിന്റെ നായികയാവുന്നതിന്റെ ത്രില്ലിലാണ്. അക്ഷയ്കുമാര്* നായകനാവുന്ന ശിരീഷ് കുന്തേറിന്റെ ചിത്രത്തില്* നായികയായി അഭിനയിക്കുകയാണിപ്പോള്* സൊണാക്ഷി. അമ്പത്തിആറുകാരനായ കമലിന് മകള്* ശ്രുതിഹാസനെക്കാള്* പ്രായം കുറഞ്ഞ സൊണാക്ഷി നായികയാവുന്നതിനെക്കുറിച്ചുള്ള അന്തപ്പുര സംസാരത്തിലാണ് ബോളിവുഡ്.

    കമലിന്റെ പുതിയ ചിത്രത്തില്* കമലഹാസന്* ഏതു പ്രായത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നത് ഉള്*പ്പെടെയുള്ള കാര്യങ്ങളും സൊണാക്ഷിയുടെ വേഷവും ഉള്*പ്പെടെയുള്ള കാര്യങ്ങള്* ചര്*ച്ചാവിഷയമായിട്ടുണ്ട്. ചണ്ഡീഗഢിലാണ് ശിരീഷ് കുന്തേറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. അവിടെനിന്ന് സൊണാക്ഷി തിരിച്ച് മുംബൈയിലെത്താന്* കാത്തിരിക്കുകയാണ് ബോളിവുഡ് ലേഖകര്*.
Working...
X