ന്യൂസ്*പേപ്പര്* ബോയിയില്*നിന്ന് സൂപ്പര്*താരത്തിലേക്ക്

ആറ്റിങ്ങല്*: ''ബി.എസ്.സി. മാത്തമാറ്റിക്*സ് ബിരുദം നേടിയശേഷം എനിക്ക് ആദ്യം കിട്ടിയ ജോലി ബാംഗ്ലൂരില്* തമിഴ് പത്രം വിതരണം ചെയ്യുക എന്നതായിരുന്നു. ന്യൂസ് പേപ്പര്* ബോയ് ആയുള്ള പ്രവര്*ത്തനത്തിന് പ്രതിമാസ ശമ്പളം 500 രൂപ. ജോലിയുടെ വലിപ്പച്ചെറുപ്പമൊന്നും നോക്കിയില്ല. ആത്മാര്*ത്ഥമായിത്തന്നെ ചെയ്തു. സൈക്കിളില്* കടകളിലും വീടുകളിലും പത്രം കൊണ്ടു കൊടുക്കുക എന്നത് ക്ലേശകരമായ ജോലിയായിരുന്നു. താമസിയാതെ ഞാന്* ആ പത്രത്തിന്റെ ബാംഗ്ലൂര്* ലേഖകന്* കൂടിയായി. മാര്*ക്കറ്റിങ് ചുമതലയും കൈവന്നു.
ഒടുവില്* സിനിമാ നടനാകുക എന്ന ലക്ഷ്യവുമായി ചെന്നൈയിലേക്കു മടങ്ങുമ്പോള്* ആ പത്രത്തിന്റെ ബാംഗ്ലൂര്* സര്*ക്കുലേഷന്* 10000 കോപ്പികളായിരുന്നു'' -തമിഴിലെ സൂപ്പര്*താരം ശരത്കുമാര്* ജീവിതാനുഭവം വിവരിക്കുമ്പോള്* യുവജനങ്ങള്* തിങ്ങിനിറഞ്ഞ സദസ്സ് ശ്രദ്ധയോടെ കേട്ടിരുന്നു. കേരള സര്*വകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടനം നിര്*വഹിച്ചു സംസാരിക്കുകയായിരുന്നു ശരത്കുമാര്*.
''ബിരുദം പേരിനൊടുവിലേ വരൂ. പക്ഷേ, പ്രയത്*നം അതിനു മുമ്പു വരും. നടന്*, ശാസ്ത്രജ്ഞന്* -അങ്ങനെ എന്തും ആകാന്* കഠിനപ്രയത്*നം ആവശ്യമാണ്. വിദ്യാര്*ത്ഥികള്* നാടിന്റെ നട്ടെല്ലാണ്. അതു വളയരുത്. ശരിക്കുവേണ്ടി നില്*ക്കാന്* കഴിയണം'' -ശരത് കുമാര്* പറഞ്ഞു.