നായകനെ മാറ്റണമെന്ന് അനുഷ്*ക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    നായകനെ മാറ്റണമെന്ന് അനുഷ്*ക

    നായകനെ മാറ്റണമെന്ന് അനുഷ്*ക

    ഒപ്പം അഭിനയിക്കുന്നതാരൊക്കെയാവണമെന്ന കാര്യത്തില്* തീരുമാനമെടുക്കാന്* നായകതാരങ്ങള്*ക്കുമാത്രമേ സാധിക്കൂ എന്ന ധാരണയുണ്ടെങ്കില്* തിരുത്തിക്കൊള്ളൂ.നായകന്* ആരാവണമെന്ന് തീരുമാനിക്കുന്ന നായികമാരുടെ കാലം വരുന്നുവെന്നാണ് കോളിവുഡില്*നിന്നുള്ള വാര്*ത്ത. തമിഴിലെ ഏറ്റവും വിലയേറിയ നായികയായ അനുഷ്*കയാണ് നായകതാരത്തെ മാറ്റാന്* നിര്*ദേശിച്ച് വാര്*ത്തയില്* ഇടംപിടിച്ചത്. തലക്കനംകൊണ്ടാണ് ഇങ്ങനെയൊരു നിലപാടെന്ന് കരുതരുത്. സിനിമ നന്നായി സ്വീകരിക്കപ്പെടണമെന്ന സദുദ്ദേശ്യമേ താരത്തിനുള്ളൂ.

    തെലുങ്കിലും തമിഴിലും ഒരേപോലെ താരറാണിപ്പട്ടം നേടിയ അനുഷ്*കയ്ക്ക് രണ്ടുഭാഷകളില്*നിന്നും ഒട്ടേറെ ചിത്രങ്ങളിലേക്ക് ക്ഷണം ലഭിക്കുന്നുണ്ട്. എങ്കിലും തെലുങ്കിനോടാണ് താരത്തിനു പ്രിയം കൂടുതല്*. അതുകൊണ്ടുതന്നെ, തമിഴില്* അവര്* അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണം കുറവാണ്. അവയൊക്കെയും വലിയ വിജയങ്ങളാവുന്നുവെന്നതാണ് പ്രധാനകാര്യം. തമിഴ് പ്രേക്ഷകര്*ക്ക് അനുഷ്*കയോടുള്ള ഇഷ്ടത്തിന് അടിവരയിട്ടുകൊണ്ട് ഈയിടെ സംസ്ഥാനസര്*ക്കാര്* കലൈമാമണി അവാര്*ഡും സമ്മാനിച്ചു.ഈ സാഹചര്യത്തില്*, താന്* തിരഞ്ഞെടുക്കുന്ന തമിഴ്*സിനിമകള്* നന്നായി സ്വീകരിക്കപ്പെടണമെന്ന് താരം ചിന്തിക്കുന്നതില്* തെറ്റുണ്ടെന്നു പറയാനാവില്ല.

    തെലുങ്കിലും തമിഴിലും ഒന്നിച്ചൊരുക്കുന്ന ചിത്രത്തില്* നായികയാക്കാനാണ് നടന്* ലോറന്*സ് അനുഷ്*കയെ സമീപിച്ചത്. തെലുങ്കില്* ലോറന്*സിന്റെ നായികയാവാമെന്നു സമ്മതിച്ച അനുഷ്*ക തമിഴില്* അതിനുപറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.ലോറന്*സിനെക്കാള്* വലിയ താരങ്ങളിലാരെങ്കിലും തമിഴില്* നായകനാവണമെന്നാണ് അവരുടെ നിര്*ദേശം.

    വിചിത്രമാണ് ഈ നിലപാടെന്നു വിധിയെഴുതാന്* വരട്ടെ. സിനിമ വിജയിക്കുന്നതില്* താരമൂല്യത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്* നായകനെ മാറ്റാന്* നിര്*ദേശിച്ചത്. തെലുങ്കില്* ലോറന്*സ് വലിയ താരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു സിനിമ വന്*വിജയമാക്കാന്* കഴിയും. എന്നാല്*, തമിഴില്* അതല്ല സ്ഥിതി. അവിടെ മുന്*നിരനായകന്മാരുടെ കൂട്ടത്തിലല്ല അദ്ദേഹത്തിന്റെ സ്ഥാനം.

    തെലുങ്കില്* നന്നായി സ്വീകരിക്കപ്പെട്ട ലോറന്*സിന്റെ പലചിത്രങ്ങള്*ക്കും തമിഴില്* അര്*ഹമായ വിജയം നേടാനായിട്ടില്ലെന്ന വസ്തുത കണക്കിലെടുക്കുമ്പോള്* ഈ വാദത്തില്* കഴമ്പുണ്ടെന്നു കാണാം. അതുകൊണ്ടാണ് തമിഴില്*നായകനെ മാറ്റണമെന്ന് അനുഷ്*ക അഭിപ്രായപ്പെട്ടത്. നായികയുടെ നിര്*ദേശങ്ങള്* പരിഗണിച്ച് തമിഴില്* മറ്റൊരു നായകനുവേണ്ടി ഒഴിഞ്ഞുകൊടുക്കാന്* ലോറന്*സ് തയ്യാറാവുമോ എന്ന് കാത്തിരുന്നുകാണാം.
Working...
X