വയനാട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വയനാട്

    വയനാട് പ്രിയ ലൊക്കേഷന്*


    സുല്*ത്താന്*ബത്തേരി: മലയാള സിനിമയ്ക്കു വേണ്ടെങ്കിലും പ്രകൃതിമനോഹരമായ വയനാട് തമിഴ്- തെലുങ്ക്-കന്നട സിനിമക്കാരുടെ പ്രിയ ലൊക്കേഷനായി മാറുന്നു.ജീവയും നസ്മിയും നായകനും നായികയുമായ 'വന്താന്* വെന്*ഡ്രാന്*' എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പൂര്*ത്തിയായി. കാന്തന്*പാറ വെള്ളച്ചാട്ടവും എടക്കല്* പശ്ചാത്തലമായ അമ്പലവയലും പ്രധാന ലൊക്കേഷനായിരുന്നു. കാന്തന്*പാറ വെള്ളച്ചാട്ടത്തിന് സമീപം ബഹുനില കെട്ടിടത്തിന്റെ സെറ്റുമൊരുക്കി. ഇതിന്റെ സംവിധായകന്* ആര്*. കണ്ണനും ക്യാമറ മുത്തുവും ആര്*ട്ട് ഡയറക്ടര്* ബനിത്ത് ബത്തേരിയുമാണ്.

    ഫിബ്രവരി ആദ്യവാരം തെലുങ്ക് പടത്തിന്റെ ചിത്രീകരണവും വയനാട്ടില്* ആരംഭിക്കും. വിഷ്ണുവര്*ധന്* സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക കമലഹാസന്റെ മകള്* ശ്രുതിഹാസനാണ്. നായകന്* അല്ലു അര്*ജുന്*. മേപ്പാടി, തിരുനെല്ലി, മാനന്തവാടി, ചുള്ളിയോട്, ചീരാല്*, ഗുണ്ടല്*പ്പേട്ട എന്നിവിടങ്ങളാണ് ലൊക്കേഷന്*.

    നഗരത്തില്*നിന്ന് ഗ്രാമത്തിലെത്തുന്ന സംഘത്തിന് കൃഷിയിടം വിറ്റ് നഗരത്തിലെത്തുന്ന ഗ്രാമീണര്* നേരിടുന്ന പ്രശ്*നങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ആര്*ട്ട് ഡയറക്ടര്* ബനിത്ത് പറയുന്നു. വയനാട്ടില്*നിന്ന് ഒരു കാലത്തെടുത്ത ചിത്രങ്ങളില്* കളക്ഷന്* റെക്കോഡ് ഭേദിച്ചവയുമുണ്ടായിരുന്നു. നസീറും ജയനും മറ്റും നായകന്മാരായ ചിത്രങ്ങളായിരുന്നു അത്.

    പിന്നീട് ജനപ്രിയ ചിത്രങ്ങളൊന്നും ഇവിടെ ചിത്രീകരിച്ചില്ല. ഇടക്കാലത്ത് ഇവിടെ ചിത്രീകരിച്ചവയുടെ കഥ സാധാരണ ജനങ്ങളെ സ്വാധീനിക്കുന്നതായിരുന്നില്ല. 'ഫോട്ടോഗ്രാഫര്*' പോലുള്ള സിനിമകളാണ് ഇടയ്ക്ക് വയനാടന്* ചുരം കയറി ഷൂട്ട് ചെയ്തത്. ഈ സാഹചര്യത്തില്* വയനാടിന്റെ ലൊക്കേഷന്* ഭാഗ്യത്തെ കുറ്റപ്പെടുത്തുന്നത് മലയാള സിനിമാ ലോകത്തിന്റെ അന്ധവിശ്വാസമാണെന്നും ആരോപിക്കപ്പെടുന്നു. സുല്*ത്താന്*ബത്തേരിയിലെ ഗവ. ടൂറിസ്റ്റ് ബംഗ്ലാവ് ഒരുകാലത്ത് സിനിമക്കാരുടെയും എഴുത്തുകാരുടെയും വാസസ്ഥലമായിരുന്നു.

    Currently
  • reni_shin2
    • Aug 2007
    • 9595

    #2
    Re: വയനാട്

    Pinneyum thodangiyoo awdeeeeee

    Comment

    Working...
    X