
വിമാനയാത്ര ആര്*ക്കുവേണമെങ്കിലും ചെയ്യാം. എന്നാല്*, കോക്പിറ്റില്* വൈമാനികനൊപ്പമിരുന്ന് പറക്കുകയെന്നത് ഒരല്പം വ്യത്യസ്തമാണെന്ന് ആരും സമ്മതിക്കും. അത്തരത്തിലൊരനുഭവത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷത്തിലാണ് നടി തൃഷ. പൈലറ്റിനൊപ്പമിരുന്നുള്ള വിമാനയാത്രയെന്ന മോഹം താരം താലോലിക്കാന്* തുടങ്ങിയിട്ട് വളരെക്കാലമായി. ഓരോതവണ വിമാനത്തില്* കയറുമ്പോഴും ഇത്തരമൊരവസരത്തിനുവേണ്ടി താരം ശ്രമിക്കാറുണ്ട്. താനാരാണെന്നു വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് പൈലറ്റിനു കൊടുത്തുവിടാറാണ് പതിവ്. തനിക്ക് കോക്പിറ്റിലിരുന്ന് യാത്രചെയ്യാന്* അനുമതി നല്*കണമെന്ന അപേക്ഷയും ഒപ്പമുണ്ടാവും.
കോക്പിറ്റിലിരുന്ന് പുറംകാഴ്ചകള്* കാണുന്നതിന്റെ രസം മാത്രമല്ല തൃഷയെ പ്രലോഭിപ്പിച്ചത്. വിമാനത്തെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് അടുത്തിരുന്നറിയാനുള്ള ആഗ്രഹം കൂടി അവര്*ക്കുണ്ടായിരുന്നു. താരത്തിനെ കൂടെയിരുത്തി വിമാനം പറത്തുന്നത് ഹരമുള്ള കാര്യമാണെന്ന് തോന്നുന്ന വൈമാനികര്* പോലും ഈ ആഗ്രഹം സഫലീകരിക്കാന്* കൂട്ടുനിന്നില്ല. സുരക്ഷാകാരണങ്ങളാലാണ് പൈലറ്റുമാര്* പിറകോട്ടുവലിഞ്ഞത്.
യാത്രക്കാരിയെ കോക്പിറ്റില്* പ്രവേശിപ്പിച്ചതിന്റെ പേരില്* അധികൃതരില്*നിന്ന് അന്വേഷണം വല്ലതുമുണ്ടായാലുള്ള പുകിലുകളെക്കുറിച്ചോര്*ക്കുമ്പോള്*ത്തന്നെ, താരത്തിന്റെ ആഗ്രഹം തള്ളിക്കളയാനാണ് വൈമാനികര്* തീരുമാനിക്കാറ്. അതുകൊണ്ട്, തുടര്*ച്ചയായി ഇക്കാര്യത്തില്* നിരാശപ്പെടാനായിരുന്നു തൃഷയുടെ യോഗം.
എന്നാല്*, അതുകാരണം നിരാശ പൂണ്ട് പിന്മാറാന്* അവര്* ഒരുക്കമായിരുന്നില്ല. ശ്രമം തുടര്*ന്നുകൊണ്ടിരുന്നതിന് ഒടുവില്* ഫലമുണ്ടായി. ഈയിടെ സിംഗപ്പൂര്* എയര്*ലൈന്*സിന്റെ ചെന്നൈ-ഹോങ്കോങ് ഫ്*ളൈറ്റില്* യാത്ര ചെയ്യുമ്പോഴാണ് ചിരകാലമോഹം സാധിക്കാന്* താരത്തിന് അവസരമുണ്ടായത്. കോക്പിറ്റിലെ യാത്ര ഗംഭീരമായ അനുഭവമാണെന്നാണ് താരത്തിന്റെ സാക്ഷ്യം.

