അല്ലു അര്*ജുന്* വിവാഹിതനായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അല്ലു അര്*ജുന്* വിവാഹിതനായി

    ഹൈദരാബാദ്: ടോളീ വുഡിലെ യുവ നായക നടന്മാരില്* ശ്രദ്ധേയനായ അല്ലു അര്*ജുനും സ്ലേഹലത റെഡ്ഡിയും വിവാഹിതരായി. ഹൈദരാബാദിലെ ഹൈടെക് സിറ്റി എക്*സിബിഷന്* ഗ്രൗണ്ടില്* നടന്ന വിവാഹത്തില്* 2000ത്തിലധികം അതിഥികള്* പങ്കെടുത്തു. രാത്രി 9.30നായിരുന്നു വിവാഹ ചടങ്ങുകള്*.പ്രശസ്ത നിര്*മാതാവ് അല്ലു അരവിന്ദിന്റെ മകനാണ് അല്ലു അര്*ജുന്*. ചിരഞ്ജീവിയുടെ ഭാര്യാസഹോദരന്റെ മകന്* കൂടിയാണ് അല്ലു.

    ഗവര്*ണര്* ഇ.എസ്.എല്*. നരസിംഹന്*, ആന്ധ്ര മുഖ്യമന്ത്രി കിരണ്*കുമാര്* റെഡ്ഡി തുടങ്ങിയവര്* വിവാഹച്ചടങ്ങില്* പങ്കെടുത്തു. പ്രജാരാജ്യം പ്രവര്*ത്തകരും അല്ലു അര്*ജുന്* ഫാന്*സ് അസോസിയേഷന്* പ്രവര്*ത്തകരും വിവാഹച്ചടങ്ങനെത്തി. YouTube - Tv9 - Allu Arjun marriage celebrations - Part 21


    നക്ഷത്രത്തിളക്കത്തില്* അല്ലുവിന് കല്ല്യാണം

    ഹൈദരാബാദ്: വന്*ബജറ്റ് തെലുങ്കു വാണിജ്യചിത്രങ്ങളെ വെല്ലുന്ന നയനമനോഹരമായ സെറ്റില്* ആന്ധ്രയിലെ ക്ഷേത്രഗോപുരങ്ങളുടെ മാതൃകയില്* 200-ല്*പരം സിനിമാ ടെക്*നീഷ്യന്മാര്* ദിവസങ്ങള്*കൊണ്ട് പണിതീര്*ത്ത പടുകൂറ്റന്* കല്യാണമണ്ഡപത്തില്* ടോളീവുഡ് യുവനായകന്* അല്ലുഅര്*ജുന്* വിവാഹിതനായി.

    മെഗാസ്റ്റാര്* ചിരഞ്ജീവിയുടെ ഭാര്യാസഹോദരപുത്രനും പ്രശസ്ത നിര്*മാതാവായ അല്ലുഅരവിന്ദിന്റെ പുത്രനുമാണ് മലയാളി പ്രേക്ഷകരുടെകൂടി പ്രിയങ്കരനായി മാറിയിരിക്കുന്ന അല്ലുഅര്*ജുന്*.അമേരിക്കയില്* എം.എസ്. പൂര്*ത്തിയാക്കിയ സ്*നേഹാ റെഡ്ഡിയാണ് (പ്രമുഖ വ്യവസായിയായ കനക ചെര്*ല ചന്ദ്രശേഖര്* റെഡ്ഡിയുടെ പുത്രി) വധു.

    മൂന്നു മണിക്കൂര്* നീണ്ടുനിന്ന തെലുങ്കു പരമ്പരാഗത ഹിന്ദു രീതിയിലുള്ള കര്*മങ്ങളോടെയായിരുന്നു വിവാഹം. ആന്ധ്ര ഗവര്*ണര്* നരസിംഹന്*, മുഖ്യമന്ത്രി കിരണ്*കുമാര്* റെഡ്ഡി, സംസ്ഥാനമന്ത്രിമാര്*, കേന്ദ്രമന്ത്രിമാരായ ജയ്പാല്* റെഡ്ഡി, പുരന്ദേശ്വരി, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു, ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡു, സിനിമാ താരങ്ങളായ ശാരദ, ജയുന, പുനീത് രാജ്കുമാര്*, ബാലകൃഷ്ണ, ജൂനിയര്* എന്*.ടി.ആര്*., ജയപ്രദ, നാഗാര്*ജുന, വെങ്കിടേഷ്, രാഘേവേന്ദ്ര തുടങ്ങിയവര്* വിവാഹത്തിലും പിന്നീട് നടന്ന സല്*ക്കാരത്തിലും പങ്കെടുത്തു.

    ഷെര്*വാണിയും തലപ്പാവുമായിരുന്നു അല്ലുഅര്*ജുന്റെ വിവാഹവേഷം. അതിഥികളെ സല്*ക്കരിക്കാനും സ്വീകരിക്കാനുമായി ആതിഥേയരായി മെഗാസ്റ്റാര്* ചിരഞ്ജീവിയും അദ്ദേഹത്തിന്റെ പുത്രനും അല്ലു അര്*ജുന്റെ കസിനുമായ രാംചരണ്* തേജയും ചിരഞ്ജീവിയുടെ പത്*നി സുരേഖയും ചിരഞ്ജീവിയുടെ സഹോദരന്* പവന്* കല്യാണുമുണ്ടായിരുന്നു. അല്ലു അര്*ജുന്* ഫാന്*സ് അസോസിയേഷന്* ഭാരവാഹികളായ യുവജനങ്ങള്* വളണ്ടിയര്*മാരായി പ്രവര്*ത്തിച്ചു.
Working...
X