അല്ലുഅര്*ജുന് പിറകെ രാംചരണ്*തേജ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അല്ലുഅര്*ജുന് പിറകെ രാംചരണ്*തേജ



    ഹൈദരാബാദ്: മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത അല്ലുഅര്*ജുന്റെ ചിത്രങ്ങളുടെ വിജയത്തെത്തുടര്*ന്ന് മറ്റൊരു സൂപ്പര്* യുവ നായകനെക്കൂടി മലയാളികള്*ക്കിടയില്* പരീക്ഷിക്കാന്* തെലുങ്ക് ചലച്ചിത്ര നിര്*മാതാക്കള്* തീരുമാനിച്ചു. ഇക്കുറി മലയാളികളുടെ പ്രിയങ്കരനാവാന്* വരുന്നത് മെഗാ സ്റ്റാര്* ചിരഞ്ജീവിയുടെ പുത്രന്* രാംചരണ്* തേജയാണ്. രാംചരണ്* തേജയുടെ ആദ്യ മെഗാചിത്രമായ 'മഗധീരാ' തെലുങ്കില്* സൂപ്പര്*ഹിറ്റായിരുന്നു. കോടികളുടെ നിര്*മാണച്ചെലവോടെ ചിരഞ്ജീവിയുടെ ഭാര്യാസഹോദരന്*, അല്ലു അരവിന്ദ്തന്നെയാണ് ചിത്രം നിര്*മിച്ചത്.

    അല്ലു അരവിന്ദിന്റെ പുത്രനാണ് അല്ലുഅര്*ജുന്*.

    ചുറുചുറുക്കുള്ള കൗമാരക്കാരനായ അല്ലുഅര്*ജുന്റെ ചിത്രങ്ങള്* ഡബ്ബിങ്ങാണെങ്കില്*പ്പോലും കേരളത്തില്* വന്* വിജയം നേടി. അല്ലുഅര്*ജുന്* യുവാക്കളുടെ ഹരമായി മാറി. അല്ലുഅര്*ജുന്* 'ഫാന്*സ് അസോസിയേഷനുകള്*' വരെയായി. അല്ലുവിന്റെ പാതയിലൂടെയാണ് രാംചരണ്*തേജയും വരുന്നത്. തേജയുടെ സാങ്കേതിക മികവുറ്റ,'മഗധീരാ'മലയാളത്തില്* വിജയിച്ചാല്* ഈ യുവനായകന്റെ മറ്റു ചിത്രങ്ങള്*കൂടി മലയാളത്തിലെത്തും.
Working...
X