സ്*ക്രീനിലെ താരങ്ങള്* ക്രീസിലിറങ്ങി; ആവേശഭരിതരായി കാണികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സ്*ക്രീനിലെ താരങ്ങള്* ക്രീസിലിറങ്ങി; ആവേശഭരിതരായി കാണികള്*

    സ്*ക്രീനിലെ താരങ്ങള്* ക്രീസിലിറങ്ങി; ആവേശഭരിതരായി കാണികള്*


    ബാംഗ്ലൂര്*: വിശാഖപട്ടണത്തെ വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്* ശനിയാഴ്ച എത്തിയ കാണികള്* ലോകകപ്പ് മത്സരം കാണുന്നതിനേക്കാള്* വലിയ ഹരത്തിലായിരുന്നു. സ്*ക്രീനില്* തങ്ങളെ കരിയിക്കുകയും ചിരിപ്പിക്കുകയും ചെയ്ത പ്രിയതാരങ്ങള്* സച്ചിനെയും ഹര്*ബജനെയും ഒക്കെ വെല്ലുന്ന പ്രകടനവുമായി ക്രിക്കറ്റ് പിച്ചിലിറങ്ങിയപ്പോള്* കാണികള്*ക്ക് അത് ആവേശത്തിന്റെയും ആകാംക്ഷയുടെയുമൊക്കെ നിമിഷങ്ങളായി.

    സിനിമാ താരങ്ങള്*ക്കായി സംഘടിപ്പിക്കുന്ന ട്വന്റി 20 സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്(സി.സി.എല്*.)ന്റെ ഉദ്ഘാടന മത്സരമായിരുന്നു വേദി. ആദ്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്* സല്*മാന്* ഖാന്* നയിച്ച മുംബൈ ഹീറോസിനെ ദക്ഷിണേന്ത്യയില്* നിന്നുള്ള സൗത്ത് സൂപ്പര്* സ്റ്റാര്* ടീം 36 റണ്*സിനാണ് കെട്ടുകെട്ടിച്ചത്.

    ടോസ് നേടിയ സൗത്ത് സൂപ്പര്* സ്റ്റാര്* ഇലവന്* ആദ്യം ബാറ്റുചെയ്ത് 192 റണ്*സെടുത്തു. 10 ബാളുകളില്* നിന്ന് 27 റണ്*സെടുത്ത തെലുങ്ക് സൂപ്പര്*താരം വെങ്കിടേശായിരുന്നു ബാറ്റിങ്ങിലെ ഹീറോ. സ്റ്റണ്ട് രംഗങ്ങളില്* മാത്രമല്ല ക്രിക്കറ്റ് കളിയിലും ബാറ്റ് തന്റെ കൈയ്ക്ക് നന്നായി വഴങ്ങുമെന്ന് വെങ്കിടേഷ് തന്റെ പ്രകടനത്തിലൂടെ തെളിയിച്ചു.

    സല്*മാന്* ഖാന്റെ സിക്*സ് പായ്ക്ക് മസിലിന്റെ പിന്*ബലത്തില്* കളി വിജയിപ്പിക്കാം എന്ന് കരുതിയിറങ്ങിയ മുംബൈ ഹീറോസിന് ബാറ്റിങ്ങിലും അടിതെറ്റി. 156 റണ്*സിന് ബോളിവുഡ് താരങ്ങളെല്ലാം കൂടാരം കയറി. ശിവരാജ്കുമാര്*, സിദ്ധാര്*ഥ്, സുധീപ്, അബ്ബാസ് എന്നിവര്* സൗത്ത് സ്റ്റാര്*സിനുവേണ്ടിയും സൊഹൈല്*ഖാന്*, സോനു സൂദ്ഹര്*മാന്* ബജുവ, അന്*ഗദ് ബേദി തുടങ്ങിയ പ്രമുഖര്* മുംബൈയ്ക്ക് വേണ്ടിയും കളത്തിലിറങ്ങി.

    കളിക്കിടെ ശ്രേയ ശരണ്*, പ്രിയാമണി, പൂജാഗാന്ധി, സോണി അഗര്*വാള്*, സന്*ജന, റിജ ഗംഗോപാധ്യ, ലൈനീയ ഡിസൂസ എന്നിവര്* ടീം ജേഴ്*സികളണിഞ്ഞ് തങ്ങളുടെ സഹപ്രവര്*ത്തകരെ പ്രോത്സാഹിപ്പിക്കാന്* ഗ്യാലറിയിലെത്തി. ആന്ധ്രാപ്രദേശ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കളികാണാന്* എത്തിയിരുന്നു.
Working...
X