അഭിനയത്തിന്റെ രജതജൂബിലി നിറവില്* ശിവണ്ണ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അഭിനയത്തിന്റെ രജതജൂബിലി നിറവില്* ശിവണ്ണ




    ബാംഗ്ലൂര്*: ഹാട്രിക്ക് സ്റ്റാര്* വിശേഷണമുള്ള കന്നഡയിലെ ഏകതാരം ശിവരാജ് കുമാര്* അഭിനയത്തിന്റെ രജതജൂബിലി നിറവിലാണ്. സിനിമയിലെത്തിയതിന്റെ 25 വര്*ഷം പൂര്*ത്തിയാകുന്ന ശിവണ്ണയ്ക്ക് 2011 ഏറെ പ്രത്യേകതയുള്ള വര്*ഷം കൂടിയാണ്. പ്രസ്റ്റീജ് ചിത്രമെന്ന വിശേഷണത്തോടെ ഏപ്രിലില്* പ്രദര്*ശത്തിനെത്തുന്ന ജോഗയ്യ ശിവരാജ് കുമാറിന്*റ 100-ാമത്തെ ചിത്രമാണ്. മേയില്* ശിവരാജ് കുമാറിന്റെ 25-ാം വിവാഹവാര്*ഷികംകൂടിയാണ്. ഇക്കാരണങ്ങളാല്* 2011 ആഘോഷവര്*ഷമാക്കാനുള്ള ഒരുക്കത്തിലാണ് രാജ്കുമാര്* കുടുംബം. കന്നഡയിലെ എക്കാലത്തേയും സൂപ്പര്* താരമായ ഡോ. രാജ്കുമാറിന്റെ മകനാണെങ്കിലും സിനിമയിലെത്തിയത് തികച്ചും യാദൃച്ഛികമാണെന്നാണ് ശിവണ്ണയുടെ വാദം.

    സിനിമയില്* അഭിനയിക്കാനുള്ള പ്രചോദനം ഒരു മലയാളിസംവിധായകനാണ്. സഹോദരന്* പുനീത് രാജ്കുമാര്* നേരത്തേതന്നെ അഭിനയം തുടങ്ങിയിരുന്നു. ഒരു സിനിമാ ചിത്രീകരണച്ചടങ്ങില്* എന്നെ കണ്ട മലയാളി സംവിധായകനാണ് സിനിമയില്* അഭിനയിക്കണമെന്ന് പറയുന്നത്. അങ്ങനെ ഒരു സാഹചര്യം വന്നപ്പോള്* അഭിനയിച്ചു -ശിവരാജ് കുമാര്* പറഞ്ഞു. സിനിമയില്* 25 വര്*ഷം പൂര്*ത്തിയാക്കിയ ശിവരാജ് കുമാറിന്റെ ആദ്യചിത്രം ആനന്ദ ആയിരുന്നു. ഇത് സൂപ്പര്*ഹിറ്റായിരുന്നു. പിന്നാലെ വന്ന രണ്ട് ചിത്രങ്ങളും സൂപ്പര്*ഹിറ്റായതോടെ സൂപ്പര്*താര പരിവേഷവും സ്വന്തമായി.

    1962-ല്* ചെന്നൈയിലാണ് ശിവരാജ് കുമാറിന്*റ ജനനം. കോടമ്പാക്കത്ത് ഒരു കൂട്ടുകുടുംബമായാണ് ജീവിതം. സ്*കൂള്* ജീവിതവും ചെന്നൈയിലായിരുന്നു. ഹൈസ്*കൂള്* വിദ്യാഭ്യാസമായപ്പോഴേക്കും ബാംഗ്ലൂരിലെത്തി. സ്*കൂളില്* ചില കശപിശ കാരണം പുറത്തായതും ശിവണ്ണ ഇപ്പോള്* ഓര്*ക്കുന്നുണ്ട്. ചെന്നൈയില്* സ്വന്തമായി ക്രിക്കറ്റ് ക്ലബ്ബ് ഉണ്ടാക്കുകയും ചെയ്ത ശിവണ്ണ സ്*പോര്*ട്*സിലും പിന്നിലല്ലെന്ന് തെളിയിച്ചിട്ടുണ്ട്. ആദ്യമായി അഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പര്*ഹിറ്റായതുമൂലമാണ് ഹാട്രിക്ക് സ്റ്റാര്* എന്ന വിശേഷണം രാജ്കുമാറിന് സ്വന്തമായത്. പഴയ ചരിത്രങ്ങള്* എന്തായാലും വരുംകാലങ്ങളില്* സിനിമയില്* ഉറച്ചുനില്*ക്കാനുള്ള തീരുമാനത്തില്* ത്തന്നെയാണ്, കന്നഡ ആരാധകര്* ശിവണ്ണയെന്ന് സ്*നേഹപൂര്*വം വിളിക്കുന്ന് ശിവരാജ് കുമാര്*.

    സിനിമയില്* സഹോദരന്* പുനീത് രാജിനെ ഇഷ്ടപ്പെടുന്ന ശിവണ്ണ തന്റെ രജതജൂബിലി വന്*ആഘോഷമാക്കാനാണ് തീരുമാനം. ആഘോഷത്തിന്റെ ചുമതല ഭാര്യ ഗീതയ്ക്കാണ് നല്*കിയിരിക്കുന്നത്. ഏപ്രില്*, മെയ് മാസങ്ങളില്* ഫാന്* അസോസിയേഷന്റെ സഹകരണത്തോടെ ജീവകാരുണ്യപ്രവര്*ത്തനങ്ങളും സംഘടിപ്പിക്കും. ജോഗയ്യയുടെ കാസറ്റ് റിലീസിങ് ദക്ഷിണേന്ത്യയിലെ മുഴുവന്* താരങ്ങളേയും ഉള്*പ്പെടുത്തി വന്*ചടങ്ങായി മാറ്റാനും തീരുമാനമായിട്ടുണ്ട്.
Working...
X