
വ്യാജ സി.ഡി.കളുടെ പ്രചാരണം വ്യാപിക്കുന്നത് തടയാന്* സിനിമയിലൂടെ വഴിയൊരുക്കുകയാണ് കന്നട സംവിധായകന്* പ്രേമും നടന്* ശിവരാജ്കുമാറും. ശിവ് രാജ്കുമാറിന്റെ 100-ാമത് ചിത്രമായ ജോഗയ്യയുടെ റിലീസിനോടനുബന്ധിച്ചാണ് പ്രത്യേക ലോക്കിങ് സിസ്റ്റവുമായി അണിയറ പ്രവര്*ത്തകരെത്തുന്നത്.
സിനിമയുടെ ഓഡിയോ-വീഡിയോ സി.ഡി.കള്*ക്കൊപ്പമാണ് ഇത്തരം ലോക്കിങ് സിസ്റ്റം ഉണ്ടാവുക. സംവിധായകന്* പ്രേമിന്റെയും ഭാര്യ രക്ഷിതയുടെയും പേരിലുള്ള അശ്വിനി മീഡിയ നെറ്റ് വര്*ക്കിനാണ് സിനിമയുടെ പകര്*പ്പവകാശം.
ഇത് കൂടാതെ വേറെയുമുണ്ട് പ്രത്യേകത. കന്നടത്തിലെ എല്ലാ പ്രശസ്ത താരങ്ങളുടെയും ചിത്രങ്ങളുള്*പ്പെടുത്തിക്കൊണ്ട് ടേബിള്* കലണ്ടറും ഇവര്* പുറത്തിറക്കുന്നുണ്ട്. ഡോ. രാജ്കുമാര്*, ഡോ. വിഷ്ണുവര്*ധന്* എന്നിവര്*ക്ക് പുറമെ പുതുതാരങ്ങളായ പൂജാ ഗാന്ധി, രമേഷ് അരവിന്ദ്, സുദീപ്, പ്രേം എന്നിവരും കലണ്ടറിലുണ്ട്. ജനവരി 24-ന് ബാംഗ്ലൂരില്* നടന്ന പ്രത്യേക പ്രചാരണ പരിപാടിയില്* നിരവധി പേര്* പങ്കെടുത്തു. ഫിബ്രവരി 19-ന് 'ജോഗയ്യ'യുടെ ഓഡിയോ സി.ഡി. വിപണിയിലിറങ്ങും. ബാംഗ്ലൂര്* പാലസിലാണ് ഓഡിയോ റിലീസ് ചടങ്ങ്.

