കന്നഡയില്* വെന്നിക്കൊടിയുമാ?? ?ി മലയാളി നായികമാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കന്നഡയില്* വെന്നിക്കൊടിയുമാ?? ?ി മലയാളി നായികമാര്*




    ബാംഗ്ലൂര്*: തണുപ്പ് കോരിച്ചൊരിയുന്ന ബാംഗ്ലൂര്* നഗരത്തില്* ഉയര്*ന്നുനില്*ക്കുന്ന സിനിമാ ഫ്*ളക്*സ് ബോര്*ഡുകളില്* മലയാളി നായികമാര്* തിളങ്ങുകയാണ്. കേരളത്തില്*നിന്നുള്ള നടിമാരില്* പലര്*ക്കും കന്നഡയില്* സുവര്*ണ കാലമാണ്. കന്നഡ സിനിമയില്* വിജയം നേടിയ ചിത്രങ്ങളിലെല്ലാം നായികമാരായി തിളങ്ങിയത് മലയാളികളാണെന്ന പ്രത്യേകതയും ഉണ്ട്.

    അടുത്തിടെ പ്രദര്*ശനത്തിനെത്തിയ 'ബോസ്', 'മുഥല സല' എന്നീ രണ്ടു ചിത്രങ്ങളിലും മലയാളികളാണ് നായികമാരായി എത്തിയത്. 'ബോസ്സി'ല്* നവ്യാനായരും 'മുഥല സല'യില്* ഭാമയുമാണ് നായികമാര്*. രണ്ടുചിത്രങ്ങളും വിജയിച്ചുവെന്നാണ് സാഡല്*വുഡില്*നിന്നുള്ള സംസാരം. ഏറെ പ്രത്യേകതയുമായെത്തിയ ബോസ്സില്* യുവ താരമായ ദര്*ശനാണ് നായകന്*. യുവാക്കളെ ചിത്രം ആകര്*ഷിച്ചു കഴിഞ്ഞു. അന്യഭാഷാചിത്രങ്ങള്* ഉയര്*ത്തുന്ന വെല്ലുവിളികള്*ക്കിടയില്* ബോസ് നേടിയ വിജയം കന്നഡ സിനിമയ്ക്ക് പുതുജീവന്* നല്*കിയിരിക്കുകയാണ്. തമിഴിലെ അറിയപ്പെടുന്ന താരമായ പ്രഭുവിന്റെ ആദ്യ കന്നഡ ചിത്രം കൂടിയാണ് ബോസ്. പ്രഭുവിന്റെ അച്ഛന്* ശിവാജി ഗണേശന്* രണ്ടു കന്നഡ ചിത്രങ്ങളില്* അഭിനയിച്ചിരുന്നെങ്കിലും കന്നഡയില്* നല്ലൊരു തുടക്കത്തിനായി കാത്തിരിക്കുകയായിരുന്നു പ്രഭു.

    കന്നഡയിലെ നവാഗതസംവിധായകനായ രഘുരാജ് അണിയിച്ചൊരുക്കിയ ചിത്രം യുവതലമുറയെ ആകര്*ഷിക്കുന്നതിനുള്ള ചേരുവകള്* ആവശ്യത്തിലധികം ഉള്*പ്പെടുത്തിയിട്ടുണ്ട്. യാഷ് നായകനായ മുഥല സലയും യുവാക്കള്* ഏറ്റെടുത്തുകഴിഞ്ഞു. മലയാളത്തില്*നിന്നുള്ള പല നടികളും കഴിവുള്ള വരാണ്. പ്രേക്ഷകര്* എളുപ്പത്തില്* ഇവരെ സ്വീകരിക്കുകയും ചെയ്യുമെന്നാണ് അനുഭവങ്ങള്* തൈളിയിക്കുന്നത്-നിര്*മാതാവായ രമേഷ് പറഞ്ഞു. ഒരു വര്*ഷത്തിനുള്ളില്* കന്നഡ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു പുനീത് രാജ് കുമാറിന്റ ജാക്കിയും ഉപേന്ദ്രയുടെ സൂപ്പറും. ഈ രണ്ടുചിത്രങ്ങളിലും നായികമാരായി എത്തിയത് മലയാളി താരങ്ങളാണ്. ജാക്കിയില്* ഭാവനയും സൂപ്പറില്* നയന്* താരയും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.
Working...
X