
സൂപ്പര്* സൂപ്പറാണെന്നാണ് കന്നട സിനിമാ ലോകം പറയുന്നത്. മലയാളത്തിന്റെ സ്വന്തം നയന്*താരയും കന്നടത്തിലെ പ്രമുഖ താരം ഉപേന്ദ്രയും അഭിനയിച്ച 'സൂപ്പര്*' അതേസമയത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളുടെയും കളക്ഷന്* റെക്കോഡുകള്* ഭേദിച്ചതായാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. പത്ത് വര്*ഷത്തെ ഇടവേളയ്ക്കുശേഷം ഉപേന്ദ്ര സംവിധാനത്തിലേക്ക് തിരിച്ചു വന്ന ചിത്രം കൂടിയാണ് സൂപ്പര്*. മലയാളികള്*ക്കും അഭിമാനിക്കാം.
കാരണം നയന്*താരയുടെ അഭിനയത്തെയും പ്രേക്ഷകര്* ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ലണ്ടനില്* സ്ഥിരതാമസമാക്കിയ വ്യവസായി സുഭാഷ് ചന്ദ്ര ഗാന്ധിയുടെ കഥയാണ് 'സൂപ്പര്*.' ലണ്ടനില്* പരിപാടിക്കെത്തുന്ന ഇന്ദിര എന്ന നര്*ത്തകിയെ ഇദ്ദേഹം വിവാഹം കഴിക്കുന്നതും തുടര്*ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നയന്*താരയ്ക്കു പുറമെ 'മാതൃഭൂമി- എ നേഷന്* വിത്തൗട്ട് വിമന്*' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ടുലിപ് ജോഷിയും ചിത്രത്തിലുണ്ട്. ഉപേന്ദ്രയുടെ ചിത്രത്തിനൊപ്പം ശിവ് രാജ്കുമാറിന്റെ മൈലാരി, ഭാവനയും പുനീത് രാജ് കുമാറും അഭിനയിച്ച 'ജാക്കി' എന്നീ സിനിമകള്* തിയേറ്ററിലുണ്ട്.

