സര്*വകാല റെക്കോഡിടാന്* 'ഡൊങ്കാല മൂട്ട'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സര്*വകാല റെക്കോഡിടാന്* 'ഡൊങ്കാല മൂട്ട'


    ചിത്രീകരിച്ചത് അഞ്ചുദിവസംകൊണ്ട്

    വമ്പന്* ബാനറുകാരുടെയും താരങ്ങളുടെയും ചിത്രങ്ങള്* തകര്*ന്നടിഞ്ഞ് പ്രതിസന്ധിയിലായ തെലുങ്കാനയില്* അഞ്ചുദിവസം കൊണ്ട് ഒരു
    കൊച്ചുചിത്രം ഒരുക്കി രാംഗോപാല്*വര്*മ ശ്രദ്ധേയനാകുന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ വര്*മയുടെ 'ഡൊങ്കാല മൂട്ട' (കള്ളന്മാരുടെ കൂട്ടം) എന്ന ചിത്രമാണ് വ്യത്യസ്തതകള്*കൊണ്ട് ശ്രദ്ധേയമാകുന്നത്. ചിത്രം വന്*വിജയത്തിലേക്ക് നീങ്ങുമെന്നാണ് പ്രാരംഭ സൂചന. അഞ്ചുദിനംകൊണ്ട്ചിത്രമൊരുക്കുന്നത് തെലുങ്ക് സിനിമാചരിത്രത്തില്* ഇത് സര്*വകാല റെക്കോഡാണെന്നാണ് അവിടെനിന്നുള്ള വാര്*ത്തകള്*.

    കാനന്* ഫൈവ് ഡി ക്യാമറകൊണ്ട് പൂര്*ണമായും ചിത്രീകരിച്ച സിനിമ സസ്*പെന്*സിനുമാത്രം മുന്*തൂക്കം നല്കിയാണ് നിര്*മിച്ചിട്ടുള്ളത്. വന്*സെറ്റുകള്*, ഗാന-നൃത്തരംഗങ്ങള്* എന്നിവയില്ലാത്ത ചിത്രത്തില്* വന്* താരനിരയുമില്ല.

    രവിതേജ, ചാര്*മി, ബ്രഹ്മാനന്ദം, പ്രകാശ്*രാജ്, ലക്ഷ്മി മഞ്ജു, സുപ്രീത്, സുബ്ബാരാജു തുടങ്ങിയവരാണ് പ്രധാന വേഷത്തില്*. കൂടുതല്* പ്രതിഫലം പറ്റാതെ ഇവര്* അഭിനയിക്കാന്* തയ്യാറായതും ഇത്തരമൊരു വിജയചിത്രത്തിന്റെ പിറവിക്ക് കാരണമായെന്നാണ് വാര്*ത്തകള്*. ചുരുക്കം സാങ്കേതികവിദഗ്ധര്*മാത്രം പിന്നണിയില്* പ്രവര്*ത്തിച്ച ചിത്രം പകല്*സമയത്ത് മാത്രമാണ് ചിത്രീകരിച്ചത്.
    കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന തെലുങ്കുസിനിമ ഇനി ചെറിയ ബജറ്റിലുള്ള ചിത്രങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്*. കഴിഞ്ഞ ചില ആഴ്ചകളിലായി ഇറങ്ങുന്ന ചിത്രങ്ങളെല്ലാംതന്നെ നവാഗതരായ, അല്ലെങ്കില്* പ്രതിഫലം കുറച്ചുവാങ്ങുന്ന യുവതാരങ്ങളെ കാസ്റ്റ് ചെയ്തുള്ളതാണ്. കോടികള്* പ്രതിഫലം പറ്റുന്ന മെഗാസ്റ്റാറുകളുടെയും സൂപ്പര്*താരങ്ങളുടെയും കാലം തെലുങ്കില്* കഴിഞ്ഞിരിക്കുന്നു എന്നാണ് സൂചന. വെങ്കിടേഷ്, നാഗാര്*ജുന, ബാലകൃഷ്ണ, പവന്* കല്യാണ്*, എന്*.ടി.ആര്*. ജൂനിയര്*, മഹേശ്ബാബു തുടങ്ങിയവര്*ക്ക് ഇപ്പോള്* ചിത്രങ്ങള്* വിരളം. എന്നാല്* നവാഗതരായ പ്രഭാസ്, നാനി, സുമന്ത്, നവ്*കേശ്, സിദ്ധാര്*ഥ് തുടങ്ങിയ യുവനായകന്മാര്*ക്കാണ് കൂടുതല്* ഡിമാന്*ഡ്. വിദേശരാജ്യങ്ങളില്* ഒരൊറ്റ ഗാനചിത്രീകരണത്തിനായി അനേകലക്ഷങ്ങള്* മുടക്കി പോയിരുന്ന തെലുങ്കുസംവിധായകര്* ഇപ്പോള്* അതു മതിയാക്കി. ഹൈദരാബാദിലെ സ്റ്റുഡിയോകളിലും ഔട്ട്*ഡോറുകളിലും ഗ്രാമപ്രദേശങ്ങളിലും ഒതുങ്ങുകയാണ്. അതുകൊണ്ട് സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പഴയ ക്ഷേത്രങ്ങളിലും പാര്*ക്കുകളിലും ഒക്കെ ഷൂട്ടിങ് തിരക്കേറിയിരിക്കുന്നു. കഴിഞ്ഞവര്*ഷം കോടികള്* മുടക്കി നിര്*മിച്ച ചിത്രങ്ങള്* ഉള്*പ്പെടെ 113 റിലീസ് ചെയ്ത ചിത്രങ്ങളില്* 106 എണ്ണവും ബോകേ്*സാഫീസില്* പാളിപ്പോയത് പുനര്*ചിന്തനത്തിന് കാരണമായി.
Working...
X