
ബാംഗ്ലൂര്*: നടി രമ്യയും നിര്*മാതാവ് ഗണേശും തമ്മിലുടലെടുത്ത തര്*ക്കം, സാന്*ഡല്*വുഡിലെ താരങ്ങളും നിര്*മതാക്കളും തമ്മിലുള്ള കലഹത്തിലേക്ക് നീളുന്നു. രമ്യയെ പിന്തുണച്ച് താരങ്ങളുടെയും, ഗണേശിനെ പിന്തുണച്ച് നിര്*മാതാക്കളുടെ സംഘടനയും രംഗത്തെത്തിയതോടെ സംസ്ഥാനത്തെ സിനിമാനിര്*മാണരംഗത്ത് സ്തംഭനാവസ്ഥയും ഉടലെടുത്തിരിക്കുകയാണ്. രമ്യയ്*ക്കെതിരെ പരസ്യപ്രസ്താവന നടത്തിയ നിര്*മാതാവ്ഗണേശിന്റെ ചിത്രങ്ങള്* കന്നഡതാരങ്ങള്* ബഹിഷ്*കരിക്കുമെന്ന പ്രമുഖ നടനും താരസംഘടനാ നേതാവുമായ അംബരീഷിന്റെ പ്രസ്താവനയാണ് പ്രശ്*നത്തെ പുതിയ തലത്തിലെത്തിച്ചത്. തുടര്*ന്ന് ഞായറാഴ്ച രാത്രി കര്*ണാടക ഫിലിം ചേംബര്* ഓഫീസില്* യോഗം ചേര്*ന്ന നിര്*മാതാക്കള്* ഗണേശിന് പൂര്*ണപിന്തുണ പ്രഖ്യാപിച്ചു. ഗണേശിന്റെ ചിത്രത്തില്* താരങ്ങള്* അഭിനയിച്ചില്ലെങ്കില്* തങ്ങള്* സിനിമാപിടിത്തം നിര്*ത്തിവെക്കുമെന്നും നിര്*മാതാക്കള്* ഭീഷണിമുഴക്കി.
യോഗത്തിനുശേഷം ചില നിര്*മാതാക്കള്* അംബരീഷിനെതിരെ രൂക്ഷവിമര്*ശവും ഉയര്*ത്തിവിട്ടു. പ്രശ്*നത്തില്* ഗണേശ് മാപ്പുപറയേണ്ടതില്ലെന്നും യോഗത്തില്* അഭിപ്രായമുയര്*ന്നു. ഫിലിം ചേംബറാണ് പ്രശ്*നത്തില്* അവസാനതീരുമാനമെടുക്കേത്; അല്ലാതെ അംബരീഷല്ലെന്നും നിര്*മാതാക്കള്* പറഞ്ഞു.
എന്നാല്* തന്റെ നിലപാടില്*നിന്നും പിന്നോട്ടില്ലെന്ന് അംബരീഷ് ആവര്*ത്തിച്ചു വ്യക്തമാക്കി. സ്വന്തം അഭിപ്രായമല്ല എല്ലാ താരങ്ങളുടെയും വികാരമാണ് താന്* അറിയിച്ചത്. പ്രശ്*നത്തില്* ഗണേശ് മാപ്പുപറയാതെ യാതൊരു ഒത്തുതീര്*പ്പിനില്ലെന്നും അംബരീഷ് പറഞ്ഞു.
ഗണേശിന്റെ പുതിയ ചിത്രത്തിലെ നായികയായ രമ്യ കാസറ്റ് റീലീസിനെത്താതിരുന്നതാണ് പ്രശ്*നത്തിന് തുടക്കമിട്ടത്. മുഴുവന്* പ്രതിഫലത്തുകയും വാങ്ങിയ രമ്യ ചടങ്ങിനെത്താതിരുന്നത് അനീതിയാണെന്ന് ഗണേശ് തുറന്നടിച്ചു. ചടങ്ങിനെത്താതെ രമ്യ വീട്ടുസാധനങ്ങള്* വാങ്ങിക്കാന്* പോയെന്നും ഗണേശ് ആരോപിച്ചു.
എന്നാല്* തൊട്ടടുത്ത ദിവസം നടന്ന പത്രസമ്മേളനത്തില്* വിവാദങ്ങളില്* മനംനൊന്ത് താന്* സിനിമ ഉപേക്ഷിക്കുകയാണെന്ന് രമ്യ കണ്ണീരോടെ പറഞ്ഞു. കഴിഞ്ഞ ചിത്രത്തിന്റെ പ്രതിഫലത്തുകയില്* മൂന്നര ലക്ഷത്തോളംരൂപ ഗണേശ് തരാനുണ്ടെന്നും ഇത് തിരികെ ആവശ്യപ്പെട്ടതിന്റെ ചൊരുക്ക് ഗണേശ് പരസ്യമായി തീര്*ക്കുകയായിരുന്നുവെന്നും രമ്യ ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സാന്*റല്*വുഡില്* പുതിയ കലഹം പൊട്ടിപ്പുറപ്പെട്ടത്.
എന്നാല്* പ്രശ്*നത്തില്* ഒത്തുതീര്*പ്പിനുള്ള ഒരു സാധ്യതയും ഇതുവരെ തെളിഞ്ഞുവന്നിട്ടില്ല . പ്രശ്*നം തുടര്*ന്നാല്* ഒന്നോ രണ്ടോ ദിവസത്തിനുള്ളില്* സംസ്ഥാനത്ത് നടക്കുന്ന പത്തോളം സിനിമകളുടെ ഷൂട്ടിങ് നിറുത്തി വെക്കേണ്ടതായും വരും. ഇരുപക്ഷവും കടുത്ത നിലപാടുകളില്* ഉറച്ചുനില്*ക്കുന്നതിനാല്* കര്*ണാടക ഫിലിം ചേംബറും തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയാണ്.

