
ബാംഗ്ലൂര്*: വിവാദസ്വാമി നിത്യാനന്ദയുടെ കഥ വെള്ളിത്തിരയിലേക്ക് പകര്*ത്താന്* തയ്യാറായ കന്നട സംവിധായകനു വക്കീല്*നോട്ടീസ്. നടിയുമൊത്തുള്ള ദൃശ്യങ്ങള്* ടെലിവിഷന്*ചാനലിലൂടെ പുറത്തു വന്നതിനെത്തുടര്*ന്ന് വിവാദനായകനായി മാറിയ സ്വാമിയെപ്പറ്റി സിനിമ ഒരുക്കാന്* രംഗത്തെത്തിയ സംവിധായകന്* മദനമല്ലുവിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
വിവാദ ചാനല്*ദശ്യങ്ങളും ഇതേത്തുടര്*ന്നുണ്ടായ സംഭവ വികാസങ്ങളും ഇതിവൃത്തമാക്കി സത്യാനന്ദ എന്ന പേരിലുള്ള സിനിമയുടെ പണിപ്പുരയിലായിരുന്നു മദനമല്ലു. നിത്യാനന്ദയെ അപകീര്*ത്തിപ്പെടുത്താന്* പുറത്തുവിട്ട ദൃശ്യങ്ങള്* സിനിമയാക്കുന്നതിന് എതിരെ കോടതിയെ സമീപിക്കുമെന്ന് നിത്യാനന്ദയുടെ അഭിഭാഷകന്*കൂടിയായ അഡ്വ. കൃഷ്ണകുമാര്* ഭഗവതി പറഞ്ഞു. ചാനല്*ദൃശ്യങ്ങള്* കൃത്രിമമാണെന്നും ഇതിനെതിരെ കേസ് നിലവിലുള്ള സാഹചര്യത്തില്* സിനിമ തയ്യാറാക്കുന്നത് നിയമപ്രശ്*നങ്ങള്*ക്ക് ഇടയാക്കുമെന്നും അഭിഭാഷകന്* പറഞ്ഞു.
ഇതേ സംഭവത്തെപ്പറ്റി തയ്യാറാക്കിയ അയ്യര് എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണം ഹൈദരാബാദ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
കഴിഞ്ഞവര്*ഷം മാര്*ച്ച് മാസത്തിലാണ് തമിഴ് ടി.വി. ചാനല്* വിവാദദൃശ്യം പുറത്തുവിട്ടത്. ദൃശ്യത്തില്* ഉണ്ടെന്നു പറയപ്പെട്ടിരുന്ന നടി രഞ്ജിതയും നിത്യാനന്ദയും ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്*ന്ന് ഒളിവില്*പ്പോയ നിത്യാനന്ദയെ ഹിമാചല്*പ്രദേശിലെ സോളന്* ജില്ലയില്*നിന്ന് അറസ്റ്റുചെയ്തിരുന്നു. നിത്യാനന്ദയ്ക്കും മറ്റുനാലു സഹായികള്*ക്കുമെതിരെ സി.ഐ.ഡി. കേസെടുത്ത് കുറ്റപത്രം സമര്*പ്പിച്ചിരുന്നു.

