ആല്*ബര്*ട്ട് ആന്റണിയുടെ വാടാമല്ലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആല്*ബര്*ട്ട് ആന്റണിയുടെ വാടാമല്ലി



    'കണ്ണേ മടങ്ങുക', കലാമൂല്യം നിറഞ്ഞ ഈ ചിത്രം അണിയിച്ചൊരുക്കിക്കൊണ്ടാണ് ആല്*ബര്*ട്ട് ആന്റണി എന്ന സംവിധായകന്റെ മലയാളസിനിമയിലേക്കുള്ള കടന്നുവരവ്. ഏറെ ശ്രദ്ധിക്കപ്പെടുകയും അംഗീകാരങ്ങള്* നേടുകയും ചെയ്ത ചിത്രമായിരുന്നു അത്.

    നായര്*സാന്* - ജാക്കിച്ചാനും മോഹന്*ലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന നിലയില്* ഏറെ ചര്*ച്ചാവിഷയമായിരുന്നു, ആല്*ബര്*ട്ടിന്റെ രണ്ടാമത് ചിത്രം. ചില സാങ്കേതിക കാരണങ്ങളാല്* അതിന്റെ ചിത്രീകരണം മാറ്റിവെക്കേണ്ടിവന്നു. ആ ചിത്രം ഏറെ താമസിയാതെതന്നെ ചിത്രീകരിക്കുമെന്ന് നിര്*മാതാവായ സുനില്* ചന്ദ്രികാ നായര്* പറഞ്ഞു. ആ നിര്*മാതാവിനുവേണ്ടിത്തന്നെ ആല്*ബര്*ട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാടാമല്ലി. കാണ്ഡഹാര്* എന്ന ചിത്രത്തിന്റെ നിര്*മാണ പങ്കാളിയുമാണ് സുനില്*. വാടാമല്ലിയുടെ ചിത്രീകരണം കൊച്ചിയില്* ആരംഭിച്ചു. ഇടക്കൊച്ചിയിലെ നെറ്റോ ബംഗ്ലാവിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പ്രശസ്ത നിര്*മാതാവ് ആന്റണി പെരുമ്പാവൂര്* ഭദ്രദീപം കൊളുത്തിയതോടെയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. പ്രമോദ് പപ്പന്* ഫസ്റ്റ് ക്ലാപ്പ് നല്*കി.

    പുതുമുഖങ്ങളെ അണിനിരത്തി ഒരു ട്രയാങ്കിള്* ലൗ സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ ആല്*ബര്*ട്ട് അവതരിപ്പിക്കുന്നത്. രാഹുല്*, രമേഷ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്* രാഹുല്*, പ്രമോദ് പപ്പന്* സംവിധാനം ചെയ്യുന്ന സമ്മര്* ഇന്* ബാങ്കോക്ക് എന്ന ചിത്രത്തിലെ നായകന്* കൂടിയാണ്. ഈ ചിത്രത്തിലെ വാസു എന്ന കഥാപാത്രത്തെയാണ് രാഹുല്* അവതരിപ്പിക്കുന്നത്. ഒരു സംഗീത കോളേജിന്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. അവര്* നാലുപേര്*, വാസു, സന്ദേശ്, വൃന്ദ, രേന എന്നിവര്*. ഇവരില്* വാസു ഒഴിച്ചുള്ളവരെല്ലാം സാമ്പത്തികമായും സാംസ്*കാരികമായും ഒക്കെ ഉയര്*ന്ന നിലവാരത്തിലുള്ളവരാണ്. വാസുവിന്റെ പശ്ചാത്തലം എല്ലാ അര്*ഥത്തിലും നിലവാരം കുറഞ്ഞ താണ്.

    ആദ്യചിത്രമായ 'കണ്ണേ മടങ്ങുക'യുടെ സമീപനത്തില്* നിന്ന് വിഭിന്നമായ ഒരു സമീപനമാണ് ഈ ചിത്രത്തില്* സംവിധായകന്* സ്വീകരിച്ചിരിക്കുന്നത്. യൂത്തിന്റെ സ്വപ്*നങ്ങള്*ക്കും ചിന്തകള്*ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണിത്. ഈ കാലഘട്ടത്തിനനുയോജ്യമായ ചിത്രം.

    പ്രസിദ്ധ മോഡലായ റിച്ച, അലീഷ എന്നിവരാണ് വൃന്ദ, രേണു എന്നിവരെ അവതരിപ്പിക്കുന്നത്. പ്രദീപ്, ജ്യോതി, രവീന്ദ്രന്*, ലിഷോയ്, കെ.ആര്*. വിജയ എന്നിവരും പ്രധാന താരങ്ങളാണ്. സംവിധായകന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതും രാജേഷ് വര്*മയും ലാസര്* ഷൈനുമാണ്. വയലാര്* ശരത്ചന്ദ്രവര്*മയുടെ ഗാനങ്ങള്*ക്ക് ശ്യാം ഈണം പകരുന്നു. വൈദിയാണ് ഛായാഗ്രാഹകന്*. എഡിറ്റിങ് രാജാ മുഹമ്മദ്. പി.ആര്*.ഒ. വാഴൂര്* ജോസ്. കൊച്ചി, മൂന്നാര്*, ആതിരപ്പിള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി പൂര്*ത്തിയാകും.
Working...
X