സ്വപ്*ന സുന്ദരി ക്ലിയോപാട്ര വരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സ്വപ്*ന സുന്ദരി ക്ലിയോപാട്ര വരുന്നു



    സുന്ദരിമാരായ സ്ത്രീകളെ ലോകം ക്ലിയോപാട്രയുമായി ഉപമിച്ചിരുന്നു. ആ പതിവ് ഇന്നും തുടരുന്നു എന്നുള്ളത് യഥാര്*ഥ്യമാണെന്നിരിക്കെ 'ക്ലിയോപാട്ര' എന്ന പേരില്* ഒരു ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുക്കുകയാണ് സംവിധായകന്* രാജന്* ശങ്കരാടി. പയനിയര്* വേള്*ഡ് വൈഡ് പിക്*ചേഴ്*സിന്റെ ബാനറില്* മലയാളിയും ഹൈദരാബാദിലെ ബിസിനസ് മാനേജരുമായ ടി.കെ.ആര്*. നായരാണ് ചിത്രത്തിന്റെ നിര്*മാതാവ്.

    'രാത്രിമഴ'യ്ക്കുശേഷം വിനീതും മനോജ് കെ. ജയനും ചിത്രത്തില്* ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമൂഹത്തിനുവേണ്ടി എന്തൊക്കെ ചെയ്യാന്* പറ്റും എന്നു ചിന്തിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃകയാകുന്ന ചെറുപ്പക്കാരനാണ് ഹരികൃഷ്ണന്*. എം.സി.എ. പൂര്*ത്തിയാക്കിയിട്ടുണ്ട്. കലാകാരിയും സ്വന്തം ജീവിതം മറ്റുള്ളവര്*ക്കുകൂടി ഉപകാരപ്രദമാകണമെന്ന് ചിന്തിക്കുന്നവളുമാണ് രാധ. ആധുനികകാലഘട്ടത്തിന്റെ പ്രതീകമാണ് ഐശ്വര്യ. സ്ത്രീ അബലയല്ല, വീട്ടില്* ഒതുങ്ങിക്കൂടേണ്ടവളല്ലാ എന്നും ചിന്തിക്കുന്ന അവളുടെ ജീവിതത്തിലേക്ക് സുന്ദരന്* എന്ന അസിസ്റ്റന്റ് ക്യാമറാമാന്* കടന്നുവരുന്നു.

    മറ്റൊരു കുടുംബം. പത്രപ്രവര്*ത്തകനും സാഹിത്യകാരനുമായ രാംദാസിന്റെ താണ്. ഭാര്യ ആതിര. ഈ ചിത്രത്തിലെ മൂന്നു കഥാപാത്രങ്ങള്*ക്കും രാംദാസുമായി ബന്ധപ്പെടേണ്ടതായി വരുന്നു. പ്രതികാരവും പ്രണയവുമൊക്കെക്കൂട്ടിക്കലര്*ത്തിയ ഒരു മ്യൂസിക്കല്* ലൗ സ്റ്റോറിയാണ് ഈ ചിത്രം. ഒപ്പം കുടുംബബന്ധങ്ങളുടെ ശക്തമായ അവതരണവുമുണ്ട്. മൗസ് ആന്* ക്യാറ്റിലൂടെ ശ്രദ്ധേയയായ അശ്വതിയാണ് രാധയെ അവതരിപ്പിക്കുന്നത്. വിനീത് ഹരികൃഷ്ണനേയും അവതരിപ്പിക്കുന്നു. തെലുങ്കുനടി പ്രേരണ, ഐശ്വര്യയെ അവതരിപ്പിക്കുന്നു. സുന്ദറായി സുധീഷ് വേഷമിടുന്നു. രാംദാസിനെ മനോജ് കെ. ജയന്* അവതരിപ്പിക്കുന്നു.

    സുധാചന്ദ്രന്*, ഊര്*മിളാ ഉണ്ണി, ശാന്താകുമാരി, പി. രാജു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.അഞ്ചു ഗാനങ്ങള്*ക്ക് അഞ്ചു ഗാനരചയിതാക്കളും അഞ്ച് സംഗീതസംവിധായകരും അണിനിരക്കുന്നു. ടി.കെ.ആര്*.നായരുടെ കഥയ്ക്ക് സതീഷ്*കുമാര്* തിരക്കഥ, സംഭാഷണം രചിക്കുന്നു. ഛായാഗ്രഹണം-മുരളീകൃഷ്ണന്*, പ്രൊഡക്ഷന്* കണ്*ട്രോളര്*-ഗിരീഷ് വൈക്കം.
Working...
X