മൂന്ന് രാജകുമാരന്മാര്*-ഭാസ്*കരനുണ്ണിരാജ, ശങ്കരനുണ്ണിരാജ, രാമനുണ്ണിരാജ. സാമൂതിരി രാജവംശത്തിലെ ഇളംതലമുറക്കാര്*.
ഇവര്*ക്കു മാത്രമായി ഒരു പ്രത്യേകതയുണ്ട്. ഒരേ ദിവസം, ഒരേ സമയം, ഒരേ ആശുപത്രിയില്*. മൂന്ന് സഹോദരങ്ങള്*ക്ക് ജനിച്ച മൂന്നു മിടുക്കന്മാര്*.
വിധിവശാല്* ഈ മൂന്നു പേര്*ക്കും ഒരു സ്വഭാവസവിശേഷതയുണ്ട്. ജനിച്ച സമയത്തിന്റെ പ്രത്യേകത കൊണ്ടാണിതെന്ന് പറയുന്നവരുണ്ട്. ഭൂമിയില്* പിറന്ന നിമിഷം മുതല്* പരസ്പരം പാരപണിത് ജീവിക്കാന്* വിധിക്കപ്പെട്ടവരാണ് മൂവരും.
അവര്* വളരുന്നതോടൊപ്പം അവര്* തമ്മിലുള്ള പാരവെപ്പും വാശിയും വളര്*ന്നു. അതുകൊണ്ടുമാത്രമല്ല, കാരണവന്മാരുടെ പിടിപ്പുകേടുകൊണ്ടും ഇവരുടെ കൊട്ടാരവും മറ്റു വസ്തുവകകളും കൈവിട്ടുപോകുന്ന അവസ്ഥയിലുമായി.
കൊട്ടാരം തിരിച്ചുപിടിക്കാനും സ്വന്തം പരിശ്രമത്താല്* കോടീശ്വരന്മാരാകാനും മൂന്നു പേരും അവരുടേതായ വഴികള്* കണ്ടെത്തി.
ഒന്നാമന്* ഭാസ്*കരനുണ്ണിരാജ സ്*പോര്*ട്*സ് മേഖലയില്* കളിച്ചു വിജയിച്ച് കോടികള്* സമ്പാദിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാമന്* ശങ്കരനുണ്ണിരാജ നടനായി തിരശ്ശീലയില്* തിളങ്ങി സൂപ്പര്* താരമായി വളരാനുള്ള ശ്രമത്തിലാണ്. മൂന്നാമന്* രാമനുണ്ണിരാജ ചാനലുകളിലെ റിയാലിറ്റി ഷോയിലൂടെ പണം കൊയ്യാനുള്ള തീവ്രശ്രമത്തിലുമാണ്.
എന്നാല്*, ആരും തങ്ങളുടെ ലക്ഷ്യത്തിലെത്തിയില്ല. കാരണം അറിയാമല്ലോ? ഒരാള്*ക്ക് മറ്റു രണ്ടുപേര്* പാരവെച്ചുകൊണ്ടേയിരുന്നാല്* എങ്ങനെയാണ് ലക്ഷ്യത്തിലെത്താന്* കഴിയുന്നത്. ഈ അവസ്ഥയിലാണ് പുതിയൊരു വഴി ഇവര്*ക്കു മുന്നില്* തുറന്നുകിട്ടുന്നത്. പെട്ടെന്ന് കോടീശ്വരനാകാനുള്ള ഒരു വഴി, ഒരു വലിയ നിധിയുടെ ഉറവിടം അവര്* അറിയാന്* ഇടയാകുന്നു. പിന്നെ താമസിച്ചില്ല, അതിലേക്കുള്ള യാത്രയും പരിശ്രമങ്ങളുമാണ്.
ഈ യാത്രയില്* ഇവരുടെ മൂന്നു കാമുകിമാര്* അഞ്ജു, മഞ്ജു, രഞ്ജു എന്നിവരും ചേരുന്നതോടെ കാര്യങ്ങള്* രസകരവും അതോടൊപ്പം സാഹസികവുമാകുകയാണ്.യാത്രയ്ക്കിടയില്* പരസ്പരം വെക്കുന്ന പാരകളെ അതിജീവിച്ച് ഈ മൂന്ന് രാജകുമാരന്മാര്* എങ്ങനെ ലക്ഷ്യത്തിലെത്തും. യാത്ര തുടരുകയാണ്... കഥയും.
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ത്രീ കിങ്*സ്' എന്ന ചിത്രത്തിലാണ് ഈ മൂന്നു രാജകുമാരന്മാരുടെ രസകരമായ മത്സരകഥ ചിത്രീകരിക്കുന്നത്. കെ.എന്*.എം. ഫിലിംസിന്റെ ബാനറില്* അബ്ദുള്*നാസര്* (ജീവന്*) നിര്*മിക്കുന്ന 'ത്രീ കിങ്*സി'ന്റെ ചിത്രീകരണം കൊച്ചിയില്* തുടരുന്നു.
ഇന്ദ്രജിത്ത് ഭാസ്*കരനുണ്ണിരാജയായി പ്രത്യക്ഷപ്പെടുമ്പോള്* ശങ്കരനുണ്ണി രാജയായി ജയസൂര്യയും രാമനുണ്ണിരാജയായി കുഞ്ചാക്കോ ബോബനും കൂടെക്കൂടുന്നു. സംവൃതാസുനില്*, കാതല്*സന്ധ്യ, ആന്* അഗസ്റ്റിന്* എന്നിവരാണ് കാമുകിമാര്*.
ജഗതിശ്രീകുമാര്*, അശോക്, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്*, ശ്രീജിത്ത് രവി, ബാലചന്ദ്രന്* ചുള്ളിക്കാട്, ലിഷോയ്, വി.പി രാമചന്ദ്രന്*, കുഞ്ചന്*, ബിജു കൊടുങ്ങല്ലൂര്*, ശശി കലിംഗ, വിജയ്ബാബു, കെ.പി. അനില്*, അംബികാമോഹന്*, ഗീതാനായര്*, ഓമന ഔസേപ്പ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്*.
ഗുലുമാല്* എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വൈ.വി.രാജേഷ് 'ത്രി കിങ്*സി'ന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഷിബു ചക്രവര്*ത്തിയുടെ വരികള്*ക്ക് ഈണം പകരുന്നത് ഔസേപ്പച്ചനാണ്.ഛായാഗ്രഹണം-വേണു, എക്*സിക്യൂട്ടീവ് പ്രൊഡ്യൂസര്*-അജിത്കുമാര്* വി., കല-എം.ബാവ, മേക്കപ്പ്-ബിനേഷ് ഭാസ്*കര്*, വസ്ത്രാലങ്കാരം- അറാഫത്ത് സോമന്*, സ്റ്റില്*സ്-മഹാദേവന്* തമ്പി, പരസ്യകല-കോളിന്*സ് ലിയോഫില്*, എഡിറ്റിങ്-മഹേഷ്*നാരായണന്*, സംഘട്ടനം-മാഫിയാ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്*-സജിമോന്*, അസോസിയേറ്റ് ഡയറക്ടര്*-വിനയന്* ജെ., വിനയ്*ഗോവിന്ദ്, അസിസ്റ്റന്റ് ഡയറക്ടര്*- പൂജാരാജ്, അന്*വര്*, മൃദുല്*, ലിജു തോമസ്, രഞ്ജിത് ടി.വി, പ്രൊഡ. മാനേജര്*-അജയ് തിരുപുര, കിഷോര്* പുറക്കാട്ടേരി, പി.സി. മുഹമ്മദ്, പ്രൊഡക്ഷന്* എക്*സിക്യൂട്ടീവ്-രാജേഷ് ഏലൂര്*, പ്രൊഡക്ഷന്* കണ്*ട്രോളര്*-ബെന്നി കട്ടപ്പന, വിതരണം-കെ.എന്*.എം. ഫിലിംസ്.
ഇവര്*ക്കു മാത്രമായി ഒരു പ്രത്യേകതയുണ്ട്. ഒരേ ദിവസം, ഒരേ സമയം, ഒരേ ആശുപത്രിയില്*. മൂന്ന് സഹോദരങ്ങള്*ക്ക് ജനിച്ച മൂന്നു മിടുക്കന്മാര്*.
വിധിവശാല്* ഈ മൂന്നു പേര്*ക്കും ഒരു സ്വഭാവസവിശേഷതയുണ്ട്. ജനിച്ച സമയത്തിന്റെ പ്രത്യേകത കൊണ്ടാണിതെന്ന് പറയുന്നവരുണ്ട്. ഭൂമിയില്* പിറന്ന നിമിഷം മുതല്* പരസ്പരം പാരപണിത് ജീവിക്കാന്* വിധിക്കപ്പെട്ടവരാണ് മൂവരും.
അവര്* വളരുന്നതോടൊപ്പം അവര്* തമ്മിലുള്ള പാരവെപ്പും വാശിയും വളര്*ന്നു. അതുകൊണ്ടുമാത്രമല്ല, കാരണവന്മാരുടെ പിടിപ്പുകേടുകൊണ്ടും ഇവരുടെ കൊട്ടാരവും മറ്റു വസ്തുവകകളും കൈവിട്ടുപോകുന്ന അവസ്ഥയിലുമായി.കൊട്ടാരം തിരിച്ചുപിടിക്കാനും സ്വന്തം പരിശ്രമത്താല്* കോടീശ്വരന്മാരാകാനും മൂന്നു പേരും അവരുടേതായ വഴികള്* കണ്ടെത്തി.