
ചമയക്കൂട്ടുകള്* ചാലിച്ച് കഥാപാത്രങ്ങളെ പൂര്*ണതയിലേക്കെത്തിക്കുമ്പോള്* അണിയറയില്* തിളങ്ങുന്ന മുഖമാണ് പട്ടണം റഷീദിന്റേത്. നായികാനായകന്മാര്*ക്ക് ചായംതേച്ച് കഥാപാത്രങ്ങളുടെ രൂപത്തിലെത്തിക്കുന്നവര്* സിനിമയുടെ ചരിത്രംമുതല്* തന്നെ ഉണ്ട്. എങ്കിലും മലയാളത്തില്* ചമയകലയ്ക്ക് പൂര്*ണത നല്കി. അതും സിനിമയുടെ പ്രധാനഭാഗം തന്നെയെന്നു തെളിയിച്ചത് കൊച്ചി വാഴക്കാല സ്വദേശിയായ പട്ടണം റഷീദാണ്. കഴിഞ്ഞ 26 വര്*ഷമായി മലയാളസിനിമയുടെ അണിയറയില്* ചമയക്കൂട്ടുകള്* ഒരുക്കുന്ന പട്ടണം റഷീദിനെ ദേശീയ, സംസ്ഥാന പുരസ്*കാരങ്ങള്* തേടിയെത്തി.
ഇന്ന് മലയാളത്തിന്റെ അതിര്*വരമ്പുകള്* കടന്നുപോലും തിളങ്ങുന്ന പല നടീനടന്മാരുടെയും മുഖത്ത് ആദ്യമായി ചായംതേച്ചത് റഷീദാണ്.ഇന്നു പട്ടണം റഷീദിന്റെ ജോലികള്* മലയാളത്തില്* മാത്രം ഒതുങ്ങുന്നില്ല. തെന്നിന്ത്യയും ബോളിവുഡും കടന്ന് ഹോളിവുഡില്*വരെ എത്തിനില്കുന്നു ആ കരവിരുത്. ഹോളിവുഡിലെ ചമയകലാകാരന്മാരായ ബാരി കൂപ്പറിനൊപ്പവും മാര്*ട്ടിനയ്*ക്കൊപ്പവും റഷീദ് പ്രവര്*ത്തിച്ചു കഴിഞ്ഞു. പട്ടണം റഷീദ് 'മാതൃഭൂമി' യുമായി സംസാരിക്കുന്നു.
28 വര്*ഷക്കാലത്തെ സിനിമാ പ്രവര്*ത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു?
ചേട്ടന്* പട്ടണം ഷായാണ് ചമയത്തിന്റെ മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത്. 28 വര്*ഷം മുമ്പുള്ള സിനിമയില്*നിന്ന് എല്ലാതലത്തിലും ഇന്നു മാറ്റങ്ങളുണ്ട്. കഥയിലും കഥാപാത്രങ്ങളിലും സാങ്കേതിക മേഖലയിലും എല്ലാ തലത്തിലും മാറ്റങ്ങള്* പ്രകടമാണ്. മേക്കപ്പിന്റെ കാര്യത്തില്* മേക്കപ്പ് ചെയ്തിട്ടുണ്ടെന്ന് പ്രേക്ഷകന്* തിരിച്ചറിയാന്* ഇടകൊടുക്കാത്തത്ര സൂക്ഷമതയാണ് വേണ്ടിവരുന്നത്. കഥാ പാത്രത്തിന്റെ മേക്കപ്പ് പ്രേക്ഷകന്* തിരിച്ചറിഞ്ഞാല്* അതു മേക്കപ്പ്മാന്റെ പരാജയമാണ്.
വെല്ലുവിളിയായി തോന്നിയ കഥാപാത്രങ്ങള്*?
അടുത്ത കാലംവരെ മേക്കപ്പ് മേഖലയില്* അത്യാധുനിക മേക്കപ്പ് സാധനങ്ങളോ സാങ്കേതിക സൗകര്യങ്ങളോ ഇല്ലായിരുന്നു. ഇക്കാലത്ത് ഓരോ കഥാപാത്രങ്ങളുടെയും ചമയം ഏറെ ശ്രമഫലമായാണ് ഒരുക്കിയിരുന്നത്. പൊന്തന്*മാടയിലെ മമ്മൂട്ടിയുടെ മാട്, കുഞ്ഞിക്കൂനനിലെ ദിലീപിന്റെ കഥാപാത്രം, കാഞ്ചീവരം എന്ന തമിഴ് സിനിമയിലെ പ്രകാശ് രാജിന്റെ കഥാപാത്രം എന്നിവ ഏറെ കഠിനാധ്വാനം ചെയ്ത കഥാപാത്രങ്ങളാണ്.
ഏറെ സംതൃപ്തി നല്കിയ കഥാപാത്രങ്ങള്*?
സത്യം പറയാമല്ലോ. ഒരു സിനിമയില്*നിന്നും ഇതുവരെ പൂര്*ണമായ സംതൃപ്തി ലഭിച്ചിട്ടില്ല. ഓരോ സിനിമയും പുതിയ പാഠങ്ങളാണു നല്കുന്നത്. ഓരോ കുറവും പരിഹരിച്ചാണ് മുന്നോട്ടുള്ള യാത്ര.
ചമയം എന്ന കലയ്ക്കുവേണ്ടിയുള്ള തുടര്* പരിപാടികള്*?
സിനിമയില്* സക്രിയമായിത്തന്നെ തുടരുന്നുണ്ട്. ഇതോടൊപ്പം ചമയത്തെക്കുറിച്ച് സാങ്കേതികമായി പഠിപ്പിക്കുന്ന ഒരു മേക്കപ്പ് അക്കാദമി തുടങ്ങാനുള്ള പരിശ്രമത്തിലാണ്. ചമയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നുണ്ട്.
പുതിയ സിനിമകള്*?
മമ്മൂട്ടി നായകനാകുന്ന 1993 ബോംബെ മാര്*ച്ച് 12, ടി.വി.ചന്ദ്രന്റെ പുതിയചിത്രം എന്നിവയാണ് ഇപ്പോള്* ചെയ്തുകൊണ്ടിരിക്കുന്നത്.
കേരളത്തില്* പ്രകൃതിയിലെ ചൂടിനൊപ്പം രാഷ്ട്രീയ ചൂടും കൂടുകയാണല്ലോ,
രാഷ്ട്രീയത്തെ എങ്ങനെ നോക്കിക്കാണുന്നു?
രാഷ്ട്രീയത്തില്* എനിക്കു വ്യക്തമായ നിലപാടുകളുണ്ട്. ഞാന്* അന്നുംഇന്നും പുരോഗമന പ്രസ്ഥാനമായ സി.പി.എമ്മിനൊപ്പമാണ്. ഇക്കുറി കേരള രാഷ്ട്രീയത്തില്* പതിവു രീതികളില്*നിന്ന് ഏറെ മാറ്റം ഉണ്ടാകുംഎന്നാണു പ്രതീക്ഷ.
മേക്കപ്പ് എന്ന കലയുടെ പുരോഗതിക്ക് എന്തെല്ലാം ചെയ്യാനാകും?
ആധുനിക സാങ്കേതികവിദ്യകള്* പ്രയോജനപ്പെടുത്തുകയാണ് മേഖലയുടെ പുരോഗതിക്ക് ആവശ്യം. ഹോളിവുഡിലേയും മറ്റും മേക്കപ്പ് രീതികള്* ചെലവേറിയതെങ്കിലും ഇവിടെയും സ്വീകരിക്കാന്* തയ്യാറായാലേ ഇക്കാര്യത്തില്* വിജയത്തിലെത്തിക്കാനാകുകയുള്ളൂ.

