സിനിമയെ സ്*നേഹിച്ച 'വില്ലന്*'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സിനിമയെ സ്*നേഹിച്ച 'വില്ലന്*'


    ഓര്*മവെച്ച കാലംമുതല്* സിനിമയെ അറിഞ്ഞും സ്*നേഹിച്ചുമാണ് എഴുപുന്ന ബൈജു സിനിമയുടെ ലോകത്തെത്തുന്നത്. സുരക്ഷിതമായ ബിസിനസ്സ് അവസരങ്ങള്* ഏറെ ഉണ്ടായിട്ടും അതിനൊന്നും പ്രാധാന്യം നല്കാതെ സിനിമയ്ക്കു പിന്നാലെയുള്ള അലച്ചിലായിരുന്നു ബൈജുവിന്റെ ജീവിതയാത്ര. മലയാളത്തിന്റെ അതിരുകള്* കടന്ന് തമിഴിലും തെലുങ്കിലും കന്നടയിലും ഇപ്പോള്* ഹിന്ദിയിലും എത്തിയിരിക്കുകയാണ് ബൈജു. നടനെന്ന ലേബലിനൊപ്പം സിനിമാ തീയറ്ററുകള്* അടച്ചുപൂട്ടല്*ഭീഷണി നേരിടുന്ന കാലത്ത് പുതിയ തീയറ്ററുകള്* തുടങ്ങാനുള്ള ധൈര്യം ലഭിക്കുന്നതും സിനിമാപ്രേമത്തില്*നിന്നുതന്നെ.

    മാന്നാനം സെന്റ് അബ്രിയന്*സ് സ്*കൂളില്* പഠിക്കുമ്പോള്*ത്തന്നെ നാടകങ്ങള്* സംഘടിപ്പിച്ചും ക്വയറില്* പാട്ടുപാടിയും ഉപകരണസംഗീതത്തിലൂടെയും കലാരംഗത്തെ തന്റെ താത്പര്യങ്ങള്* പ്രകടമാക്കിയിരുന്നു. ഒപ്പം അമ്മാവനായ രാജന്* പി. ദേവിന്റെ സ്വാധീനവും കലാരംഗത്തു നില്*ക്കാന്* പ്രോത്സാഹനമായി. നാടകങ്ങളില്* നിറഞ്ഞുനിന്നിരുന്ന രാജന്* പി. ദേവിനെ ഏറെ അത്ഭുതത്തോടെയായിരുന്നു അന്ന് നോക്കിക്കണ്ടിരുന്നത്.

    എട്ടാംക്ലാസ്സില്* പഠിക്കുമ്പോള്* എഴുപുന്ന സെന്റ് റാഫേല്*സ് ഹൈസ്*കൂളിലേക്കു പഠനം മാറ്റി. ആസമയത്താണ് അച്ഛന്* എം.കെ. ജോണപ്പന്* എഴുപുന്നയില്* സിനിമ തീയറ്റര്* തുടങ്ങിയത്. അന്നു തുടങ്ങിയതാണ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം. സിനിമാജ്വരംമൂലം പഠനത്തിനു പ്രാധാന്യം നല്കാതെയായിരുന്നു യാത്രകള്*. ചേര്*ത്തല എസ്.എന്*. കോളേജില്* പഠിക്കുമ്പോള്* പലപ്പോഴും സിനിമയില്* അവസരം തേടി യാത്രയായിരുന്നു. കേരളത്തിന്റെ പലഭാഗങ്ങളിലും ചെന്നൈയിലും അടക്കം ഷൂട്ടിങ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം അവസരങ്ങള്* തേടിനടന്നു.

    സുരക്ഷിതമായ വിവിധ ബിസിനസ്സ് അവസരങ്ങള്* വീട്ടുകാര്* തുറന്നുകൊടുത്തെങ്കിലും അതിലേക്കു തിരിയാന്* കൂട്ടാക്കിയില്ല. ഇതിനിടെ ആലപ്പി രംഗനാഥ് ഒരുക്കിയ 'ധനുര്*വേദ'ത്തില്* വേഷം ലഭിച്ചെങ്കിലും സിനിമ പൂര്*ത്തിയായില്ല. പി.ജി. വിശ്വംഭരന്റെ 'ഫസ്റ്റ്*ബെല്*' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്* മുഖം കാണിക്കുന്നത്.

    നിരവധി ചിത്രങ്ങളില്* ചെറിയ വേഷങ്ങളില്* പ്രത്യക്ഷപ്പെട്ടെങ്കിലും ബൈജു കൊട്ടാരക്കരയുടെ 'വംശം' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 'ഹിറ്റ്*ലര്* ബ്രദേഴ്*സി'ലെ ചിന്നതമ്പി എന്ന കഥാപാത്രത്തിലൂടെ വില്ലന്*വേഷത്തില്* സക്രിയമായി. ആ യാത്ര 'ട്രാഫിക്കി'ലെ തന്*ബീര്*ക്ക എന്ന കഥാപാത്രത്തില്* എത്തിനില്ക്കുന്നു.

    ഇതിനിടെ വിജയ്*ക്കൊപ്പം 'കാവലന്*' എന്ന തമിഴ്*സിനിമയിലും 'ശിവമണി' എന്ന കന്നട ചിത്രത്തിലും അഭിനയിച്ചു. നിലവില്* തമിഴില്* 'വേലായുധം' എന്ന ചിത്രത്തില്* പ്രധാന വില്ലന്*വേഷം ചെയ്തുകൊണ്ടിരിക്കുകയാണ്. ഒപ്പം സിദ്ധിഖ് ഒരുക്കുന്ന ഹിന്ദി ചിത്രത്തില്* സല്*മാന്* ഖാനോടൊപ്പവും അഭിനയിച്ചുവരുന്നു. 'പോക്കിരിരാജ', 'ഇവിടം സ്വര്*ഗമാണ്' തുടങ്ങിയ ചിത്രങ്ങള്* മലയാളത്തില്* സ്വന്തമായ മേല്*വിലാസം ഉണ്ടാക്കി.

    'സുന്ദരപുരുഷന്*' എന്ന ചിത്രത്തിലൂടെ നിര്*മാതാവിന്റെ മേലങ്കിയും അണിഞ്ഞു. അടുത്തിടെ എരമല്ലൂരില്* ആധുനികതരത്തിലുള്ള സിനിമാ കോംപ്ലക്*സും സ്ഥാപിച്ചു. ഇതൊക്കെയെങ്കിലും അഭിനയത്തിന് പ്രാധാന്യം നല്കി മുന്നോട്ടുപോകാനാണ് ബൈജുവിനു താല്പര്യം. റീനിയാണ് ഭാര്യ. ആന്*ലീറ്റ, ജോണ്* എന്നിവര്* മക്കളും.
Working...
X