സിനിമയിലേക്കെത്ത?? ?ച്ചത് ആലപ്പുഴ-ലാല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സിനിമയിലേക്കെത്ത?? ?ച്ചത് ആലപ്പുഴ-ലാല്*

    സിനിമയിലേക്കെത്തിച്ചത് ആലപ്പുഴ-ലാല്*



    മലയാള സിനിമയിലെ മൈക്കിളിനെ ആര്*ക്കും പരിചയമുണ്ടാവില്ല. എന്നാല്* ലാലിനെ പരിചയപ്പെടുത്താന്* മുഖവുര വേണ്ട. സംവിധായകന്*, നിര്*മാതാവ്, നടന്*, തിരക്കഥാകൃത്ത് എന്നിങ്ങനെ മലയാള സിനിമയില്* ഓള്* റൗണ്ടറുടെ വേഷമാണ് മൈക്കിള്* എന്ന ലാലിന്. മിമിക്രി വേദിയില്*നിന്ന് പുല്ലേപ്പടിക്കാരന്* സിദ്ധിഖിന്റെ കൈയും പിടിച്ചാണ് ലാല്* മലയാളസിനിമയുടെ കാന്*വാസിലേക്കെത്തിയത്.

    നാടോടിക്കാറ്റിന്റെ കഥയില്* ബന്ധപ്പെട്ടുതുടങ്ങി, ഫാസിലിന്റെ സഹസംവിധായകനായി. പപ്പന്* പ്രിയപ്പെട്ട പപ്പന്* എന്ന സത്യന്*അന്തിക്കാട് ചിത്രത്തിനു തിരക്കഥയെഴുതി സാന്നിധ്യമറിയിച്ചു. റാംജിറാവ് സ്​പീക്കിങ് എന്ന അത്ഭുത സിനിമ സിദ്ധിഖുമായി ചേര്*ന്ന് ഒരുക്കിയതോടെ സിനിമയുടെ മുന്*നിരയിലേക്കെത്തി. തൊട്ടതെല്ലാം പൊന്നാക്കിയ കൂട്ടുകാരുടെ യാത്രക്കിടയില്*, ലാല്* ഹിറ്റ്*ലറിലൂടെ നിര്*മാതാവായി. ഇതിനിടയിലാണ് ആറടിയോളം പൊക്കവും പരുക്കന്* മുഖവുമായി കളിയാട്ടത്തിലെ വില്ലന്റെ വേഷത്തിലെത്തുന്നത്.

    സിനിമാലോകത്ത് അണിഞ്ഞ 'വേഷ'ങ്ങളെല്ലാം വിജയിപ്പിച്ച ഈ കൊച്ചിക്കാരന്*. 1993 ബോംബെ മാര്*ച്ച് 12 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ആലപ്പുഴ നഗരത്തിലെത്തിയ ലാല്* 'മാതൃഭൂമി' യുമായി സംസാരിക്കുന്നു.

    ? സിനിമയിലേക്കുള്ള ചുവടുവെപ്പ്

    -ഞങ്ങളുടെ മിമിക്രി ട്രൂപ്പിന് ആലപ്പുഴയില്* ലഭിച്ച വേദിയാണ് സിനിമയിലേക്കു കടക്കുന്നതിനു വഴിത്തിരിവായത്. കലാഭവന്* അന്*സാറിനൊപ്പം പരിപാടി കാണാന്* മമ്മൂട്ടി എത്തിയതാണ് നിര്*ണായകമായത്. തുടര്*ന്ന് മമ്മൂട്ടി ഞങ്ങളുടെ കയ്യിലുള്ള കഥകളുടെ കാര്യം ഫാസിലിനോടു പറയുകയും പരിചയപ്പെടുത്തിത്തരികയും ചെയ്തു. ഈ പരിചയത്തില്*നിന്നാണ് നാടോടിക്കാറ്റിന്റെ കഥയില്* പങ്കാളിയായത്. നോക്കെത്താദൂരത്ത് എന്ന സിനിമയില്* സഹസംവിധായകനായി സിനിമയില്* എത്തുന്നതും.

    ? സിനിമയില്* നിര്*ണായകമായ സംഭവങ്ങള്*

    -സിദ്ധിഖുമായി ചേര്*ന്ന് ഒരുക്കിയ റാംജിറാവ് സ്​പീക്കിങ്ങിന്റെ വിജയം ഏറെ നിര്*ണായകമായിരുന്നു. അതുപോലെതന്നെ ആദ്യമായി നിര്*മിച്ച ഹിറ്റ്*ലര്* വിജയിച്ചതും ആദ്യമായി അഭിനയിച്ച കളിയാട്ടം ശ്രദ്ധേയമായതും നിര്*ണായകമായി.

    ? ഓരോ ചുവടുവെപ്പിലും വിജയത്തിലും കൂടെയുണ്ടായിരുന്ന സിദ്ധിഖുമായി ഒത്തുചേര്*ന്നൊരു സിനിമ ഇനിയും പ്രതീക്ഷിക്കാമോ?
    -സിദ്ധിഖുമായി ചേര്*ന്ന് ഒരുസിനിമ എന്നത് എപ്പോഴും സംഭവിച്ചേക്കാവുന്ന കാര്യമാണ്. നിലവില്* അത്തരത്തില്* പ്ലാനുകള്* ഒന്നും തയ്യാറാക്കിയിട്ടില്ല. മലയാളത്തില്* അത്യാവശ്യം തിരക്കിലാണ് ഞാനിപ്പോള്*. അതേപോലെതന്നെ സിദ്ധിഖ് മറുഭാഷകളില്* തിരക്കിലാണ്.

    ? സംവിധായകന്*, തിരക്കഥാകൃത്ത്, നടന്*, നിര്*മാതാവ് ഇതില്* ഏതുറോളിലാണ് കൂടുതല്* സംതൃപ്തി

    -ഇതില്* ഓരോന്നിനും ഓരോ വഴിയാണ്. ഇതിലെ എല്ലാ മേഖലയിലും സംതൃപ്തിയും കഷ്ടതകളും അനുഭവിച്ചിട്ടുണ്ട്. സംവിധായകന്*, തിരക്കഥാകൃത്ത് എന്നീ നിലകളില്* നല്ല വിഷയങ്ങള്* കൈകാര്യം ചെയ്യാന്* കഴിയുന്നതും നടനെന്നനിലയില്* അംഗീകാരവും പരിഗണനയും കിട്ടുന്നതും നിര്*മാതാവ് എന്നനിലയില്* സാമ്പത്തികനേട്ടം ലഭിക്കുന്നതും സംതൃപ്തി നല്*കുന്നു. ഓരോ മേഖലയിലും അതിന്റേതായ വെല്ലുവിളികളും ഉണ്ട്.

    ? ആലപ്പുഴയുമായുള്ള ബന്ധം?

    -ആലപ്പുഴയാണ് സിനിമാ പ്രവേശനത്തിന് വഴിത്തിരിവായത്. ഉദയ സ്റ്റുഡിയോയും ബ്രദേഴ്*സ് ഹോട്ടലും എന്നെയും സിദ്ധിഖിനെയും ഏറെക്കാലം അറിഞ്ഞതാണ്. ആലപ്പുഴയില്* എനിക്ക് ഏറെ ഇഷ്ടം ബീച്ചാണ്. ആലപ്പുഴ ബീച്ചിനോടുള്ള ഇഷ്ടംകൊണ്ട് ബീച്ചിനോടുചേര്*ന്ന് കുറച്ചുസ്ഥലം വാങ്ങി വീടുവെക്കുന്ന കാര്യം ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടനാടും ഇഷ്ടസ്ഥലം തന്നെ.

    ? കേരളം രാഷ്ട്രീയച്ചൂടിലാണ്. രാഷ്ട്രീയത്തെപ്പറ്റി എന്തുപറയുന്നു

    -ഞാനൊരു രാഷ്ട്രീയക്കാരനല്ല. പലപ്പോഴും തിരക്കിനിടയില്* വോട്ട് ചെയ്യാന്* പോലും കഴിയാറില്ല.
Working...
X