പൃഥ്വിരാജിന് പത്രപ്രവര്*ത്തക വധു?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പൃഥ്വിരാജിന് പത്രപ്രവര്*ത്തക വധു?

    നടന്* പൃഥ്വിരാജിനെ ചുറ്റിപ്പറ്റിയുള്ള സിനിമാലോകത്തെ പ്രണയ ഗോസിപ്പുകള്*ക്ക് വിരാമമായി. പത്രം വായിക്കുന്ന ഒരു പെണ്*കുട്ടിയെ തന്നെ ഒടുവില്* പൃഥ്വിരാജിന് കിട്ടിയെന്ന് സൂചന. മലയാളത്തിന്റെ സൂപ്പര്* യുവതാരം പൃഥ്വിരാജ് വിവാഹിതനാവുന്നുവെന്ന് റിപ്പോര്*ട്ട്. വധു മുംബൈയില്* നിന്നുള്ള മലയാളി പത്രപ്രവര്*ത്തകയാണെന്നാണ് വാര്*ത്ത.

    ചില ഗോസിപ്പ് കോളങ്ങളില്* ഇതിനകം പ്രചരിച്ചുകഴിഞ്ഞ വാര്*ത്ത നടനോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. നവ്യാ നായര്*, മീരാ ജാസ്മിന്* ഒടുവില്* സംവൃതാ സുനില്*...ഈ പേരുകളെല്ലാം ഗോസിപ്പുകളില്* നിറഞ്ഞുനിന്നെങ്കിലും ഇതെല്ലാം തള്ളിക്കളഞ്ഞുള്ള പുതിയ പേരാണ് പൃഥ്വിയോടൊപ്പം പ്രചരിപ്പിക്കുന്നത്.

    പെണ്*കുട്ടിയുടെ പേരോ നാടോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മലയാളി മേനോന്* യുവതിയാണെന്നാണ് വിവരം. വീട്ടുകാര്* ഈ ബന്ധത്തിന് പച്ചക്കൊടി കാട്ടിയെന്നും വിവാഹം ഉറുമി എന്ന ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്* ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. പ്രണയബന്ധമല്ലാത്ത ഒരു വിവാഹം ആലോചിക്കുക ബുദ്ധിമുട്ടാണെന്നും അത്യാവശ്യം സാമൂഹിക കാഴ്ച്ചപ്പാടുള്ള പെണ്*കുട്ടിയാകും തന്നെ ജീവിതസഖിയെന്നും പൃഥ്വിരാജ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.

    അത് ശരിവെക്കുന്ന സെലക്ഷനാണ് ഇപ്പോള്* പൃഥ്വിരാജ് നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്*ട്ട്. ഏതായാലും വിവാഹ വാര്*ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് പെണ്*കുട്ടികള്* ഉള്*പ്പെടെയുള്ള കേരളത്തിലെ പൃഥ്വിരാജ് ഫാന്*സ്.
Working...
X