മാതൃഭൂമി-കല്യാണ്* സില്*ക്*സ് ചലച്ചിത്ര അവാര്*ഡിലെ യൂത്ത് ഐക്കണ്* ബഹുമതി മലയാളിയുവത്വത്തിന്റെ പുതിയ മുഖം പൃഥ്വിരാജിന്. സിനിമയെ യൗവനത്തിന്റെ ആഘോഷമാക്കുകയും അഭിനയത്തില്* സ്വന്തം ഇടം കണ്ടെത്തുകയും ചെയ്ത നടനുള്ള ആദരവാണ് ഈ അവാര്*ഡ്.
രഞ്ജിത്ത് എന്ന സംവിധായകന്* 'നന്ദന'ത്തിലൂടെ ആവതരിപ്പിച്ച സൗമ്യമായ മുഖമുള്ള ചെറുപ്പക്കാരന്* വെള്ളിത്തിരയില്* പ്രകാശവേഗത്തിലാണ് പറന്നുയര്*ന്നത്. ഓസ്*ട്രേലിയന്* റോഡുകളിലൂടെ മണിക്കൂറില്* 210 കിലോമീറ്റര്* വേഗത്തില്* പാഞ്ഞിരുന്ന യുവാവ് അങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ. പൃഥ്വിരാജിന്റെ വളര്*ച്ചയ്ക്ക് മലയാളത്തിന്റെ പതിവുരീതികള്* വഴിമാറിക്കൊടുത്തു. 'നന്ദന'ത്തിനുശേഷമുള്ള ഓരോ ചിത്രവും കണ്ണെത്താത്ത ഉയരത്തിലേക്കുള്ള കല്*പ്പടവുകളായി. നെഞ്ചേറ്റാന്* പുതിയൊരു നക്ഷത്രത്തെ കാത്തിരുന്ന യുവതലമുറയ്ക്കു കിട്ടിയ അഭിനിവേശമായിരുന്നു പൃഥ്വി. അവരുടെ സ്വപ്നങ്ങള്*ക്കും ഇഷ്ടങ്ങള്*ക്കും ഇണങ്ങുന്ന കഥാപാത്രങ്ങളില്* പ്രത്യക്ഷപ്പെട്ടതോടെ മലയാളത്തില്* പുതിയൊരു ഐക്കണ്* ഉദിച്ചു. ആര്*പ്പുവിളികളോടെ കാഴ്ചയെ ഉത്സവമാക്കുന്ന പുത്തന്*തലമുറ തീയറ്ററുകള്* കാമ്പസിനു സമാനമാക്കി.
സ്റ്റൈലിഷ് എന്നു വിളിക്കപ്പെടുമ്പോഴും പൃഥ്വിരാജിലെ നടന്* പുതിയ ആകാശങ്ങള്* തേടുന്നുണ്ടായിരുന്നു. അതിനു കിട്ടിയ അംഗീകാരമായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്*ഡ്. 'വാസ്തവ' ത്തിലെ പ്രകടനം പൃഥ്വിരാജിലെ അറിയപ്പെടാത്ത അഭിനയഭൂമികയാണ് കാട്ടിത്തന്നത്. മലയാളത്തില്* മാത്രമൊതുങ്ങിയില്ല ആ കരുത്ത്. 'രാവണ്*' ഒരുക്കുമ്പോള്* മണിരത്*നം വിളിച്ചത് മറ്റാരെയുമല്ല. ഇതുവരെ പരസ്യങ്ങള്*ക്കൊന്നും മുഖം നല്*കാതിരുന്ന പൃഥ്വിരാജ് കല്യാണ്*സില്*ക്*സിന്റെ ബ്രാന്*ഡ് അംബാസിഡറായി പ്രത്യക്ഷപ്പെട്ടുകൊണ്ട് പരസ്യവിപണിയിലും തരംഗംതീര്*ക്കുകയാണ്.
ബ്ലാക്ക്*ബെറിയില്* ട്വീറ്റ് ചെയ്യുന്ന പുതിയകാലത്തിന്റെ സിനിമയിലെ പ്രതിനിധിയാണ് പൃഥ്വിരാജ്. ആഗ്രഹങ്ങള്*ക്ക് ആകാശം മാത്രമാണ് അതിരെന്ന് വിശ്വസിക്കുന്ന യുവത്വത്തിനുള്ള സമര്*പ്പണമാണ് മാതൃഭൂമിയും കല്യാണ്* സില്*ക്*സും ചേര്*ന്ന് പൃഥ്വിരാജിന് നല്*കുന്ന യൂത്ത് ഐക്കണ്* പുരസ്*കാരം.