രമ്യ അഭിനയം നിര്*ത്തുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    രമ്യ അഭിനയം നിര്*ത്തുന്നു


    വിവാദങ്ങള്* മടുത്തു. സാന്*ഡല്*വുഡിനോടു തത്കാലം വിടപറയുകയാണ്- ആരാധകരെ ഞെട്ടിച്ചുകൊണ്ട് രമ്യ ടിറ്ററില്* കുറിച്ച വാക്കുകള്*. കന്നടത്തിന്റെ സ്വപ്നനായിക രമ്യയെന്ന ദിവ്യ ഈ തീരുമാനത്തില്* ഉറച്ചുനില്*ക്കുമോ എന്നതാണ് ദക്ഷിണേന്ത്യന്* ചലച്ചിത്രലോകത്തെ പുതിയ ചര്*ച്ച.
    പുതിയ കന്നട സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങില്* നിന്നു രമ്യ പങ്കെടുക്കാതെ വിട്ടുനിന്നതോടെയാണ് വിവാദങ്ങള്*ക്ക് തിരികൊളുത്തിയത്. 'കാക്ക കാക്ക' എന്ന തമിഴ് ഹിറ്റ് സിനിമയുടെ കന്നഡ പതിപ്പായ 'ഡണ്ടം ഡശഗുണം' എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങില്* നിന്നു നായികയായ രമ്യ വിട്ടുനിന്നതാണ് നിര്*മാതാവ് എ.ഗണേശിനെ ചൊടിപ്പിച്ചത്. മാധ്യമ സമ്മേളനം വിളിച്ചു ചേര്*ത്തു ഗണേഷ് പലിശ സഹിതം രമ്യയെ കുറ്റപ്പെടുത്തി.
    ഉത്തരവാദിത്വമില്ലാത്ത നടിയെന്നും മാന്യതയില്ലാത്ത പെരുമാറ്റമാണ് രമ്യയുടെതെന്നും സഭ്യമായ ഭാഷയില്* തന്നെ ഗണേഷ് പറഞ്ഞു. പോരാത്തതിനു കന്നട ഫിലിം പ്രൊഡ്യൂസേഴ്*സ് അസോസിയേഷനു പരാതിനല്*കാനും ഗണേഷ് മറന്നില്ല. ഓഡിയോ റിലീസ് നടത്തുന്നതിനു മുമ്പായി ബാക്കി പ്രതിഫലത്തുകയായ 24 ലക്ഷം രൂപ രമ്യ താമസിക്കുന്ന ഹോട്ടലില്* കൊണ്ടു കൊടുത്തിരുന്നു. ചടങ്ങില്* തീര്*ച്ചയായും പങ്കെടുക്കാമെന്നു വാക്കു തന്നിരുന്നതാണ്. സിനിമയുടെ പ്രമോഷണല്* പരിപാടികളില്* കൂടി സഹകരിക്കുന്നതിന് വേണ്ടിയാണ് നടി ആവശ്യപ്പെട്ട പ്രതിഫലം നല്*കിയത്.ചടങ്ങിന്റെ സമയത്തു നിര്*മാതാവും സംവിധായകനും മാറിമാറി പലതവണ വിളിച്ചു. എസ്.എം.എസ്. അയച്ചു. എന്നിട്ടും തിരിച്ചു ഒരു മറുപടി നല്*കുവാന്* പോലും രമ്യ കൂട്ടാക്കിയില്ല- നിര്*മാതാവിന്റെ പരാതി നീളുകയാണ്.
    മുമ്പും പല വിവാദങ്ങള്* സൃഷ്ടിച്ചിട്ടുള്ള രമ്യക്ക് എതിരെ നടപടിയെടുക്കാന്* തക്കം കാത്തിരിക്കുകയായിരുന്നു നിര്*മാതാക്കളുടെ കൂട്ടം. കിട്ടിയ അവസരം അവരും പാഴാക്കിയില്ല. രണ്ടു ദിവസത്തിനകം വിശദീകരണം നല്*കുവാന്* ആവശ്യപ്പെട്ട് അസോസിയേഷന്* രമ്യക്കും കത്തയച്ചു.
    രമ്യയുടെ മറുപടി കിട്ടിയതിനുശേഷം തീരുമാനം എടുക്കുമെന്ന് പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* പ്രസിഡന്റ് കെ.സി.എന്*. ചന്ദ്രശേഖര്* വ്യക്തമാക്കി.
Working...
X