സദഗോപന്* രമേശിന്റെ പുത്തന്* ഇന്നിങ്*സ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സദഗോപന്* രമേശിന്റെ പുത്തന്* ഇന്നിങ്*സ്*



    ബാംഗ്ലൂര്*: രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്* സദഗോപന്* രമേശെന്ന ഓപ്പണറെ മറക്കാനിടയില്ല. ടെസ്റ്റിലെ അരങ്ങേറ്റത്തില്* പാകിസ്താന്റെ വിഖ്യാത പേസര്*മാരായ വഖാര്* യൂനിസിനെയും വസീം അക്രത്തിനെയും വിറപ്പിച്ച ബാറ്റ്*സ്മാന്*. ഇരുവരും എറിഞ്ഞ 41 ബോളില്*നിന്ന് 44 റണ്ണാണ് അന്നത്തെ മത്സരത്തില്* രമേശ് അടിച്ചെടുത്തത്.

    തുടര്*ന്നു ദേശീയ ക്രിക്കറ്റ് ടീമിനു വേണ്ടി സദഗോപന്* രമേശ് 18 ടെസ്റ്റും 21 ഏകദിനവും കളിച്ചു. എന്നാല്*, തുടക്കത്തിലെ ഫോം സദഗോപന്* രമേശിനു കരിയറില്* തുടരാനായില്ല. ലോകകപ്പ് ക്രിക്കറ്റ് മാമാങ്കം അരങ്ങു തകര്*ക്കുന്നതിനിടയില്* വീണ്ടും ഈ തമിഴ്*നാട്ടുകാരന്* വാര്*ത്തകളില്* നിറയുന്നു.

    സദഗോപന്റെ പുതിയ ഇന്നിങ്*സിനു വെള്ളിയാഴ്ച തുടക്കം കുറിക്കുന്നത് വെള്ളിത്തിരയിലാണെന്നു മാത്രം. സദഗോപന്* രമേശ് നായകനാകുന്ന പോട്ടാ പോട്ടി 50 :50 എന്ന തമിഴ് സിനിമ തിയേറ്ററുകളില്* എത്തുകയാണ്.

    ക്രിക്കറ്റ് മുഖ്യ പ്രമേയമാകുന്ന ചിത്രത്തില്* മലയാളി പുതുമുഖം ഹരിണിയാണു നായിക. രണ്ടു വര്*ഷം മുന്*പ് പ്രദര്*ശനത്തിനെത്തിയ 'സന്തോഷ് സുബ്രഹ്മണ്യം' എന്ന ചിത്രത്തില്* സദഗോപന്* ചെറിയ വേഷം ചെയ്തിരുന്നു. നായകനായ ജയം രവിയുടെ സഹോദര വേഷത്തില്* ഒന്നോ രണ്ടോ രംഗത്തില്* മാത്രമാണു സദഗോപനു തല കാണിക്കാനായത്.

    എന്നാല്* ഈ സിനിമയില്* സഹസംവിധായകനായിരുന്ന യുവരാജ് തന്റെ ആദ്യ സ്വതന്ത്ര ചിത്രത്തില്* സദഗോപനു നായക വേഷം നല്*കി. പ്രശസ്തനായ ക്രിക്കറ്റ് താരം 20 വര്*ഷത്തിനു ശേഷം മധുരയിലെ ജന്മനാട്ടിലേക്കു മടങ്ങി വരുന്ന കഥയാണു സിനിമയില്* അവതരിപ്പിച്ചിരിക്കുന്നത്.

    സിനിമാ അഭിനയം ക്രിക്കറ്റിനേക്കാള്* വെല്ലുവിളി നിറഞ്ഞതാണെന്നാണു സദഗോപന്* രമേശിന്റെ അഭിപ്രായം. എങ്കിലും അവസരങ്ങള്* കിട്ടിയാല്* സിനിമയില്*നിന്നു മാറി നില്*ക്കാന്* തയ്യാറല്ലെന്നു രമേശ് വെളിപ്പെടുത്തുന്നു. തേനിയിലെ ഉപ്പരപ്പാട്ടി ഗ്രാമത്തില്* രണ്ടു ഷെഡ്യൂളായാണു ചിത്രം പൂര്*ത്തീകരിച്ചത്. പുതുമുഖത്തിന്റെ അപരിചിതത്വം ഷൂട്ടിങ്ങില്* സദഗോപനില്ലായിരുന്നുവെന്നു സംവിധായകന്* യുവരാജ് പറഞ്ഞു. അതേ സമയം, നായികയെ ചുംബിക്കുന്ന രംഗം ചിത്രീകരിക്കാന്* 12 ടേക്ക് വേണ്ടി വന്നു - യുവരാജ് വെളിപ്പെടുത്തി.
    പത്തു മാസം മുന്*പ് ചിത്രീകരണം പൂര്*ത്തിയാക്കിയ 'പോട്ടാ പോട്ടി' പ്രദര്*ശനത്തിനു തയ്യാറായി. സാനാര മീഡിയ നിര്*മിച്ച ചിത്രത്തില്* അരുള്* ദേവിന്റേതാണു സംഗീതം. ക്യാമറാമാന്* ഗോപിനാഥും പുതുമുഖമാണ്.
Working...
X