വിലയേറിയ വാത്സല്യം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിലയേറിയ വാത്സല്യം

    പിറക്കുന്നെങ്കില്* ഈ അമ്മയുടെ മകളായിവേണമെന്ന് ഏതു കുഞ്ഞിനും തോന്നിപ്പോകും.അത്തരത്തിലുള്ള സൗകര്യങ്ങളല്ലേ നടി രംഭ സ്വന്തം കുഞ്ഞിനുവേണ്ടിയൊരുക്കിയിരിക്കുന്നത്!

    കുഞ്ഞുപിറന്നാല്* തൊട്ടില്* കെട്ടുന്നവര്* എത്രയെങ്കിലുമുണ്ടാകും. എന്നാല്*, മകള്*ക്കുവേണ്ടി രംഭ സംഘടിപ്പിച്ച തൊട്ടില്*പോലെ വിശേഷപ്പെട്ടത് എത്രകുഞ്ഞുങ്ങള്*ക്ക് കിട്ടിയിട്ടുണ്ടാകും? ജനവരി 14നാണ് രംഭ ടൊറന്റോയില്* വെച്ച് പെണ്*കുഞ്ഞിനു ജന്മംനല്കിയത്.വായില്* സ്വര്*ണക്കരണ്ടിയുമായി പിറന്നവര്*ക്കുമാത്രം കിട്ടുന്ന സൗഭാഗ്യമാണ് മകള്*ക്കുവേണ്ടി താരം ഒരുക്കിയത്.

    16,000 കനേഡിയന്* ഡോളര്* (ഏകദേശം 7.38 ലക്ഷം രൂപ)വിലയുള്ള തൊട്ടിലിലാണ് രംഭ കുഞ്ഞിനെ താലോലിക്കുന്നത്.വില കേള്*ക്കുമ്പോള്*ത്തന്നെ വമ്പന്*സൗകര്യങ്ങളുണ്ടായിരിക്കുമെന്ന് ഊഹിക്കാമല്ലോ. മകള്* ലാന്യയ്ക്കുവേണ്ടി പ്രത്യേകം നിര്*ദേശിച്ച് രൂപകല്പനചെയ്യിച്ചതാണ് ഈ തൊട്ടില്*.ഒരു കുഞ്ഞിനാവശ്യമുള്ള സകലതും ഈ തൊട്ടിലിലുണ്ടെന്നാണ് താരം പറയുന്നത്.വസ്ത്രങ്ങള്*, കളിപ്പാട്ടങ്ങള്* എന്നിങ്ങനെ പലതും സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. കുഞ്ഞ് ഉണരുമ്പോള്* സംഗീതം പൊഴിക്കുന്നുവെന്ന പ്രത്യേകതയും എടുത്തുപറയേണ്ടതുണ്ട്. ലാന്യയ്ക്ക് തൊട്ടില്* വളരെയേറെ ഇഷ്ടമായെന്നാണ് രംഭയുടെ സാക്ഷ്യം.

    കാനഡയില്* ബിസിനസ്സുകാരനായ ഇന്ദിരനാണ് രംഭയുടെ ഭര്*ത്താവ്. വിവാഹത്തിനുമുമ്പുതന്നെ, രംഭയ്ക്കുവേണ്ടി പണം ചെലവിടുന്നതില്* മടിയില്ലെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. താരത്തിനു ബി.എം.ഡബ്ല്യൂ. കാര്* സമ്മാനിച്ചുകൊണ്ടാണ് അന്നദ്ദേഹം വാര്*ത്തകളില്* നിറഞ്ഞത്. പണക്കൊഴുപ്പും പ്രൗഢിയും വിളംബരം ചെയ്യുന്നതായിരുന്നു ഇവരുടെ വിവാഹവും. കുഞ്ഞിന്റെ തൊട്ടിലും അതിനൊത്ത വിധത്തിലാവുന്നതില്* വിസ്മയമില്ലല്ലോ...

    അഭിനയിക്കുന്ന കാലത്തും പണം ചെലവിടുന്നതുമായി ബന്ധപ്പെട്ട് രംഭ പലപ്പോഴും വാര്*ത്തകളില്* നിറഞ്ഞിരുന്നു. ശരീരഭാഗങ്ങള്* ഇന്*ഷൂര്* ചെയ്തുവെന്ന ഐതിഹ്യമാണ് ഈ നടിയെ തുടക്കത്തില്* ശ്രദ്ധേയയാക്കിയത്. പിന്നീട് വമ്പന്*ചെലവില്* 'ത്രീറോസസ്' എന്ന ചിത്രം നിര്*മിച്ച് കൈപൊള്ളിച്ചു. 'ക്യുക്ക്ഗണ്*മുരുകന്*' എന്ന ചിത്രത്തില്* രംഭ അവതരിപ്പിച്ച മാംഗോഡോളി എന്ന കഥാപാത്രത്തിനുവേണ്ടി ലോസ് ആഞ്ജലിസില്*നിന്ന് 15 ലക്ഷം രൂപയിലേറെ വില വരുന്ന വിഗ്ഗ് ഇറക്കുമതി ചെയ്തതും വാര്*ത്തയായിരുന്നു.
Working...
X