തെറ്റുതിരുത്തി തിരിച്ചുവരാന്* നമിത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തെറ്റുതിരുത്തി തിരിച്ചുവരാന്* നമിത

    തെറ്റുതിരുത്തി തിരിച്ചുവരാന്* നമിത



    പറ്റിയ തെറ്റുകളെക്കുറിച്ചോര്*ത്ത് വിലപിച്ചിരുന്നിട്ടു കാര്യമില്ലല്ലോ എന്നാണ് നടി നമിതയുടെ ചോദ്യം. അനുഭവങ്ങളില്*നിന്നു പാഠം പഠിക്കാനും തെറ്റുകള്* തിരുത്താനും തയ്യാറാണെന്ന് താരം പ്രഖ്യാപിക്കുന്നു.തെന്നിന്ത്യന്* സിനിമയുടെ ഗ്ലാമര്*ബിംബമായിരുന്ന സൂറത്ത് സുന്ദരി പുതിയൊരു തുടക്കത്തിനാണ് ശ്രമിക്കുന്നത്. അഭിനയിച്ച മിക്കചിത്രങ്ങളും പ്രേക്ഷകര്* തിരസ്*കരിച്ചതോടെയാണ് താരത്തിനു വീണ്ടുവിചാരമുണ്ടായത്. സിനിമകള്* തിരഞ്ഞെടുക്കുന്നതില്* തനിക്കു തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിക്കാന്* അവര്*ക്കുമടിയില്ല. തടി കൂടിയതും ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് നമിത തിരിച്ചറിയുന്നു.

    ഇനിമുതല്* അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കൂ എന്നു തീരുമാനമെടുത്തിട്ടുണ്ടെന്നാണ് താരം ഇപ്പോള്* വ്യക്തമാക്കുന്നത്. ''പിഴച്ച തീരുമാനങ്ങള്* കാരണം എന്റെ സിനിമാജീവിതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. എന്തൊക്കെ ചെയ്യാമെന്നും എന്ത് അരുതെന്നും ഇപ്പോള്* എനിക്ക് നന്നായി അറിയാം. ഇനി നിങ്ങള്*ക്ക് പുതിയൊരു നമിതയെയാണ് കാണാന്* കഴിയുക''- താരം വിശദീകരിക്കുന്നു.

    ഈ തീരുമാനത്തിനുശേഷവും ആഗ്രഹിക്കുന്ന മട്ടിലുള്ള കഥാപാത്രങ്ങളല്ല തേടിവരുന്നതെന്ന വിഷമവും താരത്തിനുണ്ട്.അന്വേഷിച്ചെത്തുന്നവയില്* പലതും പതിവു ചേരുവകളൊപ്പിച്ച ഗ്ലാമര്*വേഷങ്ങള്*തന്നെ.''ഒരുമാസം പത്തു കഥകളെങ്കിലും ഞാന്* കേള്*ക്കുന്നുണ്ട്്. അവയില്* മിക്കതും ഞാനാഗ്രഹിക്കുന്ന മട്ടിലുള്ള സിനിമയല്ല''-തന്റെ മാറ്റത്തോട് ചലച്ചിത്രലോകം അനുകൂലമായി പ്രതികരിക്കാത്തതിലുള്ള പ്രയാസം അവര്* മറച്ചുവെക്കുന്നില്ല.

    തമിഴ്*നാട് നിയമസഭാതിരഞ്ഞെടുപ്പില്* നമിത പ്രചാരണത്തിനിറങ്ങുമെന്ന വാര്*ത്തയെക്കുറിച്ചു ചോദിക്കുമ്പോള്*,''ഇപ്പോള്* രാഷ്ട്രീയം സംസാരിക്കാന്* താത്പര്യമില്ല'' എന്നാണ് മറുപടി.മുഖ്യമന്ത്രി കരുണാനിധി തിരക്കഥയെഴുതിയ 'ഇളൈഞ്ജന്*' എന്ന ചിത്രമാണ് നമിതയുടേതായി ഒടുവില്* തിയേറ്ററിലെത്തിയത്. ഈ സാഹചര്യത്തില്* ഭരണമുന്നണിക്കുവേണ്ടി താരം രംഗത്തിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
Working...
X