കുള്ളനരി കൂട്ടം 25ന് പ്രദര്*ശനത്തിനെത്? ??ുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കുള്ളനരി കൂട്ടം 25ന് പ്രദര്*ശനത്തിനെത്? ??ുന്നു



    ചെന്നൈ: രമ്യാനമ്പീശന്* നായികയായി വേഷമിടുന്ന തമിഴ് ചലച്ചിത്രം കുള്ളനരി കൂട്ടം മാര്*ച്ച് 25ന് പ്രദര്*ശത്തിനെത്തുന്നു. ദര്*ശന്* ക്രിയേഷന്*സിന്റെ ബാനറില്* ശ്രീബാലാജി സംവിധാനം ചെയ്ത ചിത്രത്തില്* വിഷ്ണുവാണ് നായകന്*. മധുരയിലെ ഇടത്തരം കുടുംബത്തിലെ ജീവിതത്തെ അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന ചിത്രത്തില്* വില്ലനില്ലെന്നും അതുകൊണ്ടുതന്നെ സംഘട്ടനങ്ങളുടെ പൊടിപൂരമില്ലെന്നും സംവിധായകന്* ശ്രീബാലാജി പത്രസമ്മേളത്തില്* പറഞ്ഞു.

    ഇടത്തരം കുടുംബത്തിലെ യുവാവിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയാണ് ചിത്രത്തില്*. കുടുംബസമേതം കാണാവുന്ന ഹാസ്യം കലര്*ന്ന പ്രണയകഥയാണിത്. 'വെണ്ണില കമ്പഡികുഴു'വിലാണ് വിഷ്ണുവിന്റെ അരങ്ങേറ്റം. ആ ചിത്രത്തില്* അഭിനയിച്ച അഞ്ച് കുട്ടികള്* ഈ ചിത്രത്തിലുമുണ്ട്.

    രമ്യാനമ്പീശന്റെ തമിഴിലെ നാലാമത്തെ ചിത്രമാണിത്. രാമന്* തേടിയ സീത, ആട്ട നായകന്*, ഇളഞ്ജര്* എന്നീ സിനിമകളില്* അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രത്തിന്റെ നിര്*മ്മാണം നിര്*വഹിച്ചിരിക്കുന്നത് വി. ആഷിഷ് ജെയിന്* ആണ്. സെല്*വ ഗണേശ് സംഗീതസംവിധാനം നിര്*വഹിച്ചിരിക്കുന്ന സിനിമയുടെ എഡിറ്റിങ് കാശിവിശ്വനാഥനാണ്. തമിഴ്*നാട് മുഖ്യമന്ത്രിയുടെ ചെറുമകനും ഉപമുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്* ചടങ്ങില്* ആശംസകള്* നേര്*ന്നു.
Working...
X