
ഹൈദരാബാദ്: തെലുങ്ക് സിനിമയില്* ചുവടുറപ്പിക്കുന്ന നിത്യാ മേനോന്* തെലുങ്കില്* ഗായികയുടെ വേഷത്തിലും. തെലുങ്കിലെ തന്റെ ആദ്യചിത്രമായ 'അലാമൊ ദലൈയ്ന്തി'യില്* രണ്ട് ഗാനങ്ങളും നിത്യ ആലപിക്കുന്നു. പരിചിതമല്ലാത്ത ഭാഷയായിട്ടുകൂടി അക്ഷരസ്ഫുടതയോടെ പാടി ഗാനം ഹിറ്റാക്കാന്* നിത്യയ്ക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഇതാദ്യമായാണ് മലയാളി നായികനടി തന്റെ ആദ്യ ചിത്രത്തില്*ത്തന്നെ പാട്ടുപാടുന്നത്.
മലയാളത്തില്* ശ്രദ്ധേയമായവേഷങ്ങള്* അഭിനയിച്ച നിത്യ 'ജോഷ്' എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ജോഷ് സൂപ്പര്* ഹിറ്റായിരുന്നു. നിത്യ അഭിനയിക്കുന്ന 'വെപ്പം' (തമിഴ്), വയലിന്* ഉറുമി (മലയാളം), '180' (തെലുങ്ക്) എന്നീ ചിത്രങ്ങള്* ഉടന്* പ്രദര്*ശനത്തിനെത്തുന്നുണ്ട്.
പത്രപ്രവര്*ത്തനത്തില്* ബിരുദം നേടിയ നിത്യ ഛായാഗ്രഹണം പഠിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്* അതിനിടെ തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തന്റെ ജീവിതത്തെ മാറ്റിമിറിച്ചത് നന്ദിനി റെഡ്ഡി എന്ന ആദ്യ അവസരമാണെന്ന് നിത്യ പറയുന്നു. നല്ല വേഷങ്ങള്* കാത്തിരിക്കുന്ന നിത്യ ഗായികയുടെ വേഷവും ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞു.

