
ബാംഗ്ലൂര്*: മുഖത്തെ ക്രൂരത്വം കൊണ്ടും ശക്തമായ അഭിനയംകൊണ്ടും പ്രേക്ഷകമനം കവര്*ന്ന ബോബ് ക്രിസ്റ്റോ ബിഗ് സ്*ക്രീനിലേക്ക് തിരിച്ചുവരാന്* ഒരുങ്ങുമ്പോഴായിരുന്നു മരണം വില്ലനായെത്തിയത്. അനാരോഗ്യവും, ബിസിനസ് തിരക്കും കാരണം ഏറെ നാള്* അഭിനയത്തില്* നിന്നും മാറി നില്*ക്കുകയായിരുന്ന ബോബ്, അക്ഷയ് കുമാറിന്റെ നിര്*ബന്ധ പ്രകാരം അക്ഷയ് തന്നെ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയായിരുന്നു.
മോഹന്*ലാല്* നായകനാവുന്ന പുതിയ മലയാള ചിത്രത്തിലേക്കും ബോബിന് ക്ഷണമുണ്ടായിരുന്നു. എന്നാല്* ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദനയെത്തുടര്*ന്ന് ആസ്പത്രിയില്‍* പ്രവേശിപ്പിച്ച ബോബിനുവേണ്ടി പ്രാര്*ഥനയുമായി സുഹൃത്തുക്കളായ നിരവധിപേര്* എത്തിയിരുന്നു. എന്നാല്*, ഹൃദയത്തില്* 90 ശതമാനം ബ്ലോക്കുണ്ടായിരുന്ന ബോബ് ഞായറാഴ്ച ഉച്ചയോടെ ലോകത്തോട് വിടപറഞ്ഞു. മുംബൈയില്* സ്ഥിരതാമസമാക്കിയിരുന്ന ബോബ് ബിസിനസ് ആവശ്യങ്ങള്*ക്കായി മൂന്ന് വര്*ഷങ്ങള്*ക്കു മുന്*പാണ് ബാംഗ്ലൂരിലേക്ക് ചേക്കേറിയത്. ഗുണ്ടയായും കള്ളക്കടത്തുകാരനായും നിരവധി വില്ലന്* വേഷങ്ങളില്* മലയാള സിനിമയിലെത്തിയ ബോബ് മലയാളി പ്രേക്ഷകരുടെയും മനം കവര്*ന്ന നടനാണ്.

