പ്രണയകഥ പ്രമേയമാക്കിയ ആദ്യസിനിമ, ആദ്യപിന്നണി ഗായകനും ആദ്യചലച്ചിത്രഗാനവും പിറന്ന ചിത്രം, ആദ്യ മുഴുനീള ശബ്ദചിത്രം... ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങള്*ക്ക് അര്*ഹമാണ് 'ആലം ആര'. തിങ്കളാഴ്ച 'ആലം ആര' 80 വയസ്സ് പിന്നിട്ടു. 1931 മാര്*ച്ച് 14ന് ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്* സിനിമയുടെ ഈറ്റില്ലമായ മുബൈയിലെ മജെസ്റ്റിക്ക് ടാക്കീസിലെത്തിയത് ഇന്നും ചലച്ചിത്ര പ്രേമികള്* ആശ്ചര്യത്തോടെ അയവിറക്കുന്ന അനുഭവമാണ്. അന്ന് ആ ഷോ കണ്ടവരാരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും അന്ന് സിനിമാപ്രേമികള്* കാണിച്ച ആവേശം ചരിത്രത്തില്* എഴുതപ്പെട്ടിട്ടുണ്ട്.
ഈ ചരിത്രസിനിമയുടെ പിറന്നാള്* പ്രമുഖ സെര്*ച്ച് എന്*ജിനായ ഗൂഗിളിന്റെ ഡൂഡിലിലൂടെയും അല്ലാതെയും ലോകം ഓര്*ത്തെടുത്തപ്പോള്*, ഒരു ദുഃഖം അവിടെ ഉയര്*ന്നുനിന്നു. ഈ ചരിത്രസിനിമയുടെ യഥാര്*ഥ പ്രിന്റ് ഇന്ന് നിലനില്*ക്കുന്നില്ലെന്ന വസ്തുതയായിരുന്നു അത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്* പോസ്റ്ററുകള്*, കുതിരവണ്ടിയില്* പോസ്റ്റര്* പതിച്ച് നഗരവീഥികളിലൂടെ പ്രചരണസവാരി, ഏത് ആള്*ക്കൂട്ടത്തിലും സംസാരവിഷയം, ദിവസങ്ങള്*ക്ക് മുമ്പേ ടിക്കറ്റ് ബുക്കിങ്...
പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന അര്*ഥവുമായി ചക്രവര്*ത്തിയും നാടോടി പെണ്*കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥപറഞ്ഞെത്തിയ 'ആലം ആര' ഒരു ശനിയാഴ്ച വൈകിട്ടാണ് അഭ്രപാളിയില്* എത്തിയത്. പാട്ടും നൃത്തവും ആര്*പ്പുവിളിയുമായി ഗോരെഗാവ് കോര്*ണറിലെ മജെസ്റ്റിക്കിന് പുറത്ത് കൂടിനിന്നവരില്* നേരത്തേ ടിക്കറ്റെടുത്തവര്* സിനിമാശാലയിലേക്ക് കയറി. തിരക്ക് നിയന്ത്രിക്കാന്* വന്* പോലീസ് സന്നാഹം പരിസരത്ത് ക്യാമ്പ് ചെയ്തു.
വൈകിട്ട് അഞ്ചരയ്ക്ക് ആദ്യ ഷോ. അഭ്രപാളിയില്* അഭിനയം പ്രകടിപ്പിച്ച് എത്തിയ പൃഥ്വിരാജ് കപൂറും സുബൈദയും മാസ്റ്റര്* വിത്തലും എല്*.വി. പ്രസാദും എലിസറും ജില്ലൂവും ശബ്ദിച്ചുതുടങ്ങി. ബ്ലാക്ക് ആന്*ഡ് വൈറ്റ് സിനിമ അങ്ങനെ ശബ്ദിച്ചുതുടങ്ങി. തുടര്*ന്നുള്ള 124 മിനിറ്റ് അകത്ത് തിങ്ങിനിറഞ്ഞ കാഴ്ചക്കാര്* നിശ്ശബ്ദരുമായി. പാരിസ് തിയേറ്ററിന് വേണ്ടി ജോസഫ് ഡേവിഡ് എഴുതിയ നാടകമായിരുന്നു ആലം ആരയുടെ അടിസ്ഥാനം. ഉറുദു സംഭാഷണം ഉയര്*ന്നുകേട്ട ഈ സിനിമയ്ക്ക് അര്*ദേശിര്* ഇറാനിയായിരുന്നു സംവിധാനം.
'ബദ്*ല ദില്*വായേഗ യരാഭ് തൂ...' എന്ന ഗാനം ഈ സിനിമയ്ക്ക് വേണ്ടി ആലപിച്ച് വാജിദ് മുഹമ്മദ് ഖാന്* രാജ്യത്തെ ആദ്യ സിനിമാ പിന്നണിഗായകന്റെ പദവി സ്വന്തമാക്കി. ഈ സിനിമയില്* ഒരു ഫക്കീറിന്റെ വേഷം അഭിനയിച്ചതും മുഹമ്മദ് ഖാനായിരുന്നു. സിനിമയുടെ ആരംഭത്തിലുള്ള ഗാനമായ 'ദേ ദേ കുഹ്ദ പെ...' ആലപിച്ച പ്രശസ്ത ചരിത്രകാരനും സംഗീതജ്ഞനുമായ ബി.വിജയകുമാറും ശ്രദ്ധേയനായി. ഇവയുള്*പ്പെടെ ഏഴ് ഗാനങ്ങള്* കൊണ്ട് സമ്പന്നമായ ഈ സിനിമയിലെ പാട്ടുകളോ ഡയലോഗുകളോ ഇന്ന് യഥാര്*ഥ രൂപത്തില്* എവിടെയും ലഭ്യമല്ല എന്നതാണ് വിഷമിപ്പിക്കുന്ന വസ്തുത. എന്നാലും എണ്*പത് വര്*ഷം മുമ്പ് പിറവിയെടുത്ത 'ആലം ആര' ഇന്ത്യന്* സിനിമയെ ലോകസിനിമകള്*ക്ക് ഇടയിലേക്ക് കുതിച്ചുചാട്ടം നടത്തുന്നതില്* നിര്*ണായകപങ്ക് വഹിച്ചുവെന്നതാണ് യാഥാര്*ഥ്യം.