നിലവാരം കുറഞ്ഞ അഭിനയം: 'ഗോള്*ഡന്* കേല' പുരസ്*കാരം ഷാരൂഖിന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    നിലവാരം കുറഞ്ഞ അഭിനയം: 'ഗോള്*ഡന്* കേല' പുരസ്*കാരം ഷാരൂഖിന്*



    ചലച്ചിത്രരംഗത്ത് മികച്ചതുമാത്രം തിരഞ്ഞെടുക്കുന്നതില്* കാര്യമില്ലെന്ന് കരുതുന്നവരുമുണ്ട്. ബോളിവുഡിലെ ഗോള്*ഡന്* കേല അവാര്*ഡിന്റെ മാനദണ്ഡം ഇതനുസരിച്ചാണ്. ഇക്കുറി ഏറ്റവും മോശം നടന്*, നടി പുരസ്*കാരങ്ങള്* പ്രഖ്യാപിച്ചപ്പോള്* നറുക്കുവീണത് ബോളിവുഡിന്റെ മെഗാസ്റ്റാര്* ഷാരൂഖിന്. ചിത്രം 'മൈ നെയിം ഈസ് ഖാന്*.' തൊട്ടുപിന്നാലെ ഇമ്രാന്*ഖാന്* (ഐ ഹേറ്റ് ലവ് സ്റ്റോറീസ്), നീല്* നിതിന്* മുകേഷ് (ലഫാംഗെ പരിന്*ഡെ), ജോണ്* എബ്രഹാം (ജൂഠാഹി സഹി), ഹൃത്വിക് റോഷന്* (ഗുസാരിഷ്) എന്നിവരുമുണ്ട്.
    മോശം അഭിനയം കാഴ്ചവെച്ച നടിയായി സോനം കപൂറാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രം 'ഐഷ'. ദീപിക പദുകോണ്* (ഹൗസ്ഫുള്*), ഐശ്വര്യ റായ് (രാവണ്*), കരീന കപൂര്*, കജോള്* (വി ആര്* ഫാമിലി), പ്രിയങ്ക ചോപ്ര (അഞ്ജാന അഞ്ജാനി) തുടങ്ങിയവരും പിന്നാലെയുണ്ട്.




    'ഗുസാരിഷി'ന്റെ സംവിധായകന്* സഞ്ജയ് ലീല ബന്*സാലിക്കാണ് മോശം സംവിധായകന്റെ പട്ടം ലഭിച്ചിരിക്കുന്നത്. പൊട്ടഗാനമായി വിലയിരുത്തിയത് 'ക്രൈ ക്രൈ കിത്*നാ ക്രൈ...' എന്ന അബാസ് ടൈര്*വാല എഴുതിയ പാട്ടാണ്. ചിത്രം 'ജൂഠാ സി സഹി'. ഈ വര്*ഷത്തെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന പാട്ടിനുമുണ്ട് പുരസ്*കാരം. 'വണ്*സ് അപ്പോണ്* എ ടൈം ഇന്* മുംബൈ' എന്ന ചിത്രത്തിലെ 'പീ ലൂണ്*...' ടി.വി. അവതാരകന്* സൈറസ് ബ്രോച്ചയാണ് അവാര്*ഡുകള്* പ്രഖ്യാപിച്ചത്. ഇങ്ങനെയുമുണ്ടോ അവാര്*ഡുകള്* എന്നു കരുതുന്നവര്* വിഷമിക്കേണ്ട; ഇതുകൊണ്ടെങ്കിലും ബോളിവുഡ് ചിത്രങ്ങള്* നന്നായിപ്പോകാന്* സാധ്യതയുണ്ട്.
Working...
X