അജ്മല്* കസബിന്റെ ജീവിതം ഇനി അഭ്രപാളികളിലേക്കും. മുംബൈ തീവ്രവാദി ആക്രമണം പശ്ചാത്തലമാക്കി ബോളിവുഡില്* ഒരുങ്ങുന്ന ചിത്രത്തില്* കസബിന്റെ വേഷമണിയുക നടനും രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബറിന്റെ മകന്* ആര്യ ബബ്ബറായിരിക്കും. കഥാപാത്രത്തിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി റൈഫിള്* ഷൂട്ടിങ് പരിശീലിക്കുന്ന തിരക്കിലാണ് ആര്യ. കസബിനെ നേരിട്ട് കാണാനാകില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം വായിച്ചുകഴിഞ്ഞെന്നും കഥാപാത്രമാകാന്* സജ്ജമായിക്കഴിഞ്ഞെന്നും ആര്യ മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.
ഷുജ അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കുച്ച് ലോഗ്' എന്നാണ് പേര്. അബ് കെ ബരസ്, ഗുരു, ചംകു തുടങ്ങിയ ചിത്രങ്ങളില്* അഭിനയിച്ച ആര്യയുടെ കരിയറിലെ ഏറെ വെല്ലുവിളികള്* നിറഞ്ഞ റോളായിരിക്കും കുച്ച് ലോഗിലെ കസബിന്റെ കഥാപാത്രമെന്ന് രാജ് ബബ്ബര്* പറഞ്ഞു. ഉറുദുവും ഹിന്ദിയും നന്നായി സംസാരിക്കാനുള്ള കഴിവും ആര്യയ്ക്ക് ഈ കഥാപാത്രം ലഭിക്കാന്* സഹായകമായി.

Comment