സമീരയുടെ സമര്*പ്പണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സമീരയുടെ സമര്*പ്പണം


    സിനിമാചിത്രീകരണത്തിനിടെ അസുഖബാധിതയായി മയങ്ങി വീണിട്ടും അതിന്റെ പേരില്* വിശ്രമിച്ച് സമയം കളയാന്* തയ്യാറല്ലെന്നാണ് നടി സമീര റെഡ്ഡിയുടെ നിലപാട്. പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സമീര അബോധാവസ്ഥയിലായത്.വിശാലാണ് ഈ സിനിമയിലെ നായകന്*.വിശ്രമമില്ലാതെ ജോലി ചെയ്തതിന്റെ ക്ഷീണവും അസുഖവും കാരണമാണ് നടി ബോധരഹിതയായത്.

    ഉടന്* ആസ്​പത്രിയില്* എത്തിച്ചപ്പോള്* ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്*മാര്* നിര്*ദേശിച്ചു. അതേത്തുടര്*ന്ന് സിനിമയുടെ ചിത്രീകരണം തത്കാലം നിര്*ത്തിവെച്ചു. എന്നാല്*, ആസ്​പത്രിയില്*നിന്നിറങ്ങിയ ഉടനെ വീണ്ടും ജോലിയില്* പ്രവേശിക്കാനാണ് സമീറ തീരുമാനിച്ചത്. വിശ്രമിക്കാന്*തക്ക തളര്*ച്ചയൊന്നും തനിക്കില്ലെന്നാണ് നടിയുടെ നിലപാട്.അഭിനയിക്കുന്ന സിനിമകളോട് നീതിപുലര്*ത്താന്* എന്തു വിഷമവും സഹിക്കാന്* താരം തയ്യാറാവുന്നതിനു തെളിവായാണ് ഈ സംഭവത്തെ ആരാധകര്* ചൂണ്ടിക്കാട്ടുന്നത്.

    ആന്ധ്രക്കാരിയായ സമീര ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും മുന്*നിരക്കാരോടൊപ്പം ജോലിചെയ്തു കഴിഞ്ഞിട്ടുണ്ട്. എങ്കിലും സൂപ്പര്*സ്റ്റാര്* രജനീകാന്തിന്റെ നായികയാവണമെന്ന മോഹം ഇതുവരെ സഫലമായില്ലെന്നൊരു വിഷമമുണ്ടായിരുന്നു. ഈയിടെ ഒരു ചടങ്ങില്* രജനിയെക്കണ്ടപ്പോള്* ധൈര്യസമേതം സമീര തന്റെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു.

    നടിയുടെ തന്റേടം ഇഷ്ടമായ സൂപ്പര്*സ്റ്റാര്* സംഗതി അംഗീകരിച്ചിട്ടുണ്ടെന്നാണ് വാര്*ത്ത. രജനിക്കൊപ്പം അഭിനയിക്കുന്നതില്* ഏറ്റവും സന്തോഷിക്കുന്നത് തന്റെ മാതാപിതാക്കളായിരിക്കുമെന്നാണ് സമീര പറയുന്നത്. എപ്പോഴാണ് അക്കാര്യം യാഥാര്*ഥ്യമാകുക എന്നാണിനി അറിയാനുള്ളത്.
Working...
X