മൃഗങ്ങള്*ക്കുവേണ്? ??ി പമേലയുടെ പരാതിക്കത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മൃഗങ്ങള്*ക്കുവേണ്? ??ി പമേലയുടെ പരാതിക്കത്ത്



    ന്യൂഡല്*ഹി: മൃഗങ്ങള്*ക്ക് മതിയായ സംരക്ഷണം നല്*കണമെന്ന് വിഖ്യാത ഹോളിവുഡ് നടി പമേല ആന്*ഡേഴ്*സണ്* എയിംസ് അധികൃതരോട് ആവശ്യപ്പെട്ടു. വയസ്സായ കുരങ്ങുകളെ മൃഗസംരക്ഷണകേന്ദ്രംപോലുള്ള ഏതെങ്കിലും സുരക്ഷിതസ്ഥാനങ്ങളില്* ഏല്*പ്പിക്കണമെന്ന് അവര്* ആവശ്യപ്പെട്ടു. ഇക്കാര്യത്തില്* പീപ്പിള്* ഫോര്* എത്തിക്കല്* ട്രീറ്റ്*മെന്*റ് ഓഫ് അനിമല്* (പേട്ട) ഇന്ത്യയ്ക്കുവേണ്ടിയാണ് അവര്* എയിംസിന് കത്തെഴുതിയത്.

    കുരങ്ങുകളെ ചെറിയ കൂടുകളില്* വളര്*ത്തുന്നതു ശരിയല്ലെന്ന് അവര്* അഭിപ്രായപ്പെട്ടു. ഇരുപതുവര്*ഷത്തോളം കുരങ്ങുകളെ കൂട്ടിലടച്ചിട്ടെന്നറിഞ്ഞപ്പോള്* താന്* ഞെട്ടിപ്പോയെന്ന് പമേല പറഞ്ഞു. എയിംസില്* മൃഗങ്ങളെ പരിപാലിക്കുന്നതിലുള്ള പാകപ്പിഴവുകള്* ദൃശ്യമാക്കുന്ന വീഡിയോ ദൃശ്യങ്ങളും തന്നെ വേദനിപ്പിച്ചെന്നും അവര്* പറഞ്ഞു. രോഗബാധിതരും പരിക്കേറ്റതുമായ മൃഗങ്ങള്*ക്ക് മതിയായ സംരക്ഷണം നല്*കുന്നില്ലെന്നും പമേല ആന്*ഡേഴ്*സണ്* പരാതിപ്പെട്ടു.
Working...
X